ലാലേട്ടന് വേറെ പണിയൊന്നുമില്ലേ!! ഗ്രാന്റ് ഫിനാലെ വേദിയിൽ ആ കത്ത് ലാലേട്ടന്‍ തുറന്നുവായിക്കുന്നു..

ബിഗ്ബോസിന്റേയും ചാനലിന്റേയും ഫേസ്ബുക്ക് പേജിലൂടേയും കത്തിലൂടേയും പ്രേക്ഷകർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജൂൺ 24 ന് ആരംഭിച്ച ബിഗ്ബോസ് മലയാളം സീസൺ1, 100 ദിവസത്തെ വിജയകരമായ ജൈത്രയാത്രയ്ക്ക് തിരശീല വീണിരിക്കുകയാണ്. ആഘോത്തോടെ ജൂൺ 24 ഞയറാഴ്ച ആരംഭിച്ച ഷോ ആതിന്റെ ഇരട്ടി ആഘോഷത്തോടെയായിരുന്നു അവസാനിച്ചതും. 16 മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഷോയിൽ ഒടുവിൽ അവശേഷിച്ചത് 5 മത്സരാർഥികളായികുന്നു. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു വിജയെ തിരഞ്ഞെടുത്തത്.

ബിഗ്ബോസ് റിയാലിറ്റി ഷോയുടെ പ്രഖ്യാപനത്തിനു മുൻപ് തന്നെ നിരവധി വ്യാജ പ്രചരണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇത് റിയാലിറ്റി ഷോയുടെ ആദ്യ ഘട്ടങ്ങളിൽ സ്വാധീനിച്ചിട്ടുമുണ്ടായിരുന്നു. ബിഗ്ബോസിന്റേയും ചാനലിന്റേയും ഫേസ്ബുക്ക് പേജിലൂടേയും കത്തിലൂടേയും പ്രേക്ഷകർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിഗ്ബോസിനു ലഭിച്ച് ചില കത്തുകൾ ഷോയിൽ മോഹൻലാൽ വായിച്ചു.

  കത്തുകളുടെ കൂമ്പാരം

കത്തുകളുടെ കൂമ്പാരം

ഗൂഗിൾ വോട്ടിങ്ങിന്റേയും എസ്എംഎസിന്റേയും അടിസ്ഥാനത്തിലായിരുന്നു ബിഗ്ബോസ് ഷോ നടന്നിരുന്നത്. എന്നാൽ ബിഗ്ബോസിലേയ്ക്ക് നിരവധി കത്തുകളാണ് തപാൽ മർഗം എത്തിയത്. നിരവധി കത്തുകളാണ് ഈ മൂന്ന് മാസത്തിനുള്ളിൽ ബിഗ്ബോസിൽ എത്തിയത്. ചില കത്തുകൾ ലാലേട്ടൻ വായിക്കുകയും ചെയ്തിരുന്നു.

 വേറെ പണിയില്ലേ

വേറെ പണിയില്ലേ

വിരല്‍ത്തുമ്പുകള്‍ കൊണ്ട് വിവരങ്ങളും സന്ദേശങ്ങളും കൈമാറുന്ന കാലത്തും പഴയ കാര്യങ്ങള്‍ മറക്കാത്ത ചിലരുണ്ടെന്ന ആമുഖത്തോടെയായിരുന്നു മോഹന്‍ലാല്‍ കത്തുകള്‍ വായിക്കാന്‍ തുടങ്ങിയത്. വിമർശനത്തോടെയുളള കത്തുകളായിരുന്നു ആദ്യം വായിച്ചത. മോഹൻലാലിന് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു ഒരു കത്ത്. ഇതിന് ചിരിയായിരുന്നു മോഹൻലാലിന്റെ മറുപടി. കൂടാതെ വച്ച് നല്ല രസമുണ്ടായിരുന്നു ‍ഡ്രസ് വളരെ നന്നായിരുന്നു ചിലരുടെ കത്തുകൾ. കൂടാതെ മോഹൻലാലിനോടുളള സ്നേഹവും നിരവധി പേർ കത്തിലൂടെ അറിയിച്ചിരുന്നു.

  എല്ലാവർക്കും നന്ദി

എല്ലാവർക്കും നന്ദി

തിരക്കിട്ട ജീവിതത്തിനിടയിലും ബിഗ് ബോസിലേയ്ക്ക് തങ്ങളുടെ അഭിപ്രായം കത്തിലൂടെ എഴുതി അറിയിച്ച് എല്ലാവർക്കും മോഹൻലാൽ നന്ദി അറിയിക്കുകയും ചെയ്തു. കത്ത് എഴുതിയവർക്ക് മാത്രമല്ല ബിഗ് ബോസിനെ സപ്പോർട്ട് ചെയ്ത മുഴവൻ പേർക്കും മോഹൻലാൽ ഈ അവസരത്തിൽ നന്ദിയും രേഖപ്പെടുത്തി. വളരെ ചുരുക്കം തിരഞ്ഞെടുക്കപ്പെട്ട കത്തുകൾ മാത്രമാണ് ലാലേട്ടൻ വായിച്ചത്.

  ആളുകളുടെ അഭിപ്രായം മാറി

ആളുകളുടെ അഭിപ്രായം മാറി

ഷോയുടെ പ്രഖ്യാപനം മുതൽ നിരവധി വിമർശനങ്ങളായിരുന്നു ബിഗ്ബോസിനെ തേടിയെത്തിയത്. ഷോയിലെ മത്സരാർഥികളെ സംബന്ധിച്ചും നിരവധി വ്യാജ പ്രചരണം നടന്നിരുന്നു. ഇവരെ ഷോയിൽ നിന്ന് ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഗ്ബോസ് ഷോ ആരംഭിച്ച് ദിവങ്ങൾ പിന്നിട്ടപ്പോൾ ആളുകളുടെ അഭിപ്രായം മാറുകയായിരുന്നു. ഷോയെ വിമർശിച്ചവർ ഇവരുടെ അഭിപ്രായം മാറ്റാൻ തുടങ്ങി. ഷോയുടെ പാറ്റേൺ മനസ്സിലായതോടെ ബിഗ്ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറുകയായിരുന്നു. പിന്നീട് മത്സരർഥികൾ പൂർണ്ണ പിന്തുണയുമായി നൂറ് ദിവസം വരെ പ്രേക്ഷകർ കൂടെ കൂടുകയായിരുന്നു

   വ്യത്യസ്തമായ  ഗ്രാന്റ് ഫിനാലെ

വ്യത്യസ്തമായ ഗ്രാന്റ് ഫിനാലെ

ഷോ പോലെ തന്നെ ഗ്രാന്റ് ഫിനാലെയും വ്യത്യസ്തമായിരുന്നു. ബിഗ് ബോസ്സിലെ രസകരമായ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തായിരുന്നു ചടങ്ങ് പുരോഗമിച്ചത്. ഇടയ്‍ക്ക് മോഹന്‍ലാലിന്റെ പാട്ടുകളും ഉണ്ടായി. തുടക്കത്തില്‍ തന്നെ, ഏറ്റവും വോട്ട് കുറഞ്ഞ മത്സാര്‍ഥിയെന്ന നിലയ്‍ക്ക് അരിസ്റ്റോ സുരേഷിന് പുറത്തുപോകേണ്ടി വന്നു. പിന്നീട് ശ്രീനിഷും ഷിയാസും പുറത്തുവന്നു. ഒടുവില്‍ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ സാബുവിനെ വിജയ് ആയി പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X