കരിയറിൽ നിന്ന് മാറിയത് ഭാര്യക്ക് വേണ്ടി, ഈ തീരുമാനം വേണോ എന്ന് ഒരുപാട് പേർ ചോദിച്ചു: അംബരിഷ്
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ വൻ ജനപ്രീതി നേടിയ നേടിയ നടനാണ് അംമ്പരിഷ് എംസ്. വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയെങ്കിലും അധികം സിനിമകളിൽ അംബരിഷിനെ കണ്ടിട്ടില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അംബരിഷ്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. സംവിധാനത്തോട് താൽപര്യം വന്നപ്പോൾ സീരിയൽ അഭിനയം ഒരു സെെഡിലേക്ക് മാറ്റി. അസിസ്റ്റ് ചെയ്യാൻ പോയി.
ഭാര്യ ഡോക്ടറാണ്. യുകെയിലേക്ക് ഓഫർ വന്നപ്പോൾ എന്നോട് പോരുന്നോ എന്ന് ചോദിച്ചും. ഞാൻ പോകേണ്ട അവസ്ഥയിലായിരുന്നു. ഞങ്ങളുടേത് ലൗ മാര്യേജ് ആയിരുന്നു. പുള്ളിക്കാരി അന്ന് എംബിബിഎസ് കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളൂ. ലൗ മാര്യേജ് ആയതിനാൽ ഒരുപാട് തടസങ്ങൾ ഉണ്ടായിരുന്നു. പുള്ളിക്കാരിയുടെ കരിയർ കോംപ്രമെെസ് ചെയ്യുന്ന ഒന്നും ഞാൻ എന്റെ ജീവിതത്തിൽ എടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. അവളെ സപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം.

എന്റെ സ്വപ്നങ്ങളും പാഷനും കരിയറും തൽക്കാലത്തേക്ക് മാറ്റി നിർത്തുക എന്നതായിരുന്നു എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അപ്പോൾ അവളെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ഞാൻ കൂടെ പോയത്. കല്യാണം കഴിഞ്ഞ് ഞങ്ങൾ കുടുംബ ജീവിതം തുടങ്ങുന്നത് നാല് വർഷങ്ങൾക്ക് ശേഷമാണ്. അവളുടെ തുടർ പഠനത്തിനും കരിയറിനും വേണ്ടിയായിരുന്നു അത്. പിന്നെ ഒരു കുഞ്ഞാകും എന്ന് തോന്നി. ഒരു വർഷം അതിന് മാറ്റി വെച്ചു. പിന്നെ പുള്ളിക്കാരി ഇവിടെ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഞാനും അവളും കുഞ്ഞും ഒരു കുടക്കീഴിൽ ജീവിക്കാൻ തുടങ്ങിയത്. പക്ഷെ അത് നമ്മൾ വിചാരിച്ചത് പോലെ അത്ര സ്മൂത്ത് ആയ ലാൻഡിംഗ് ആയിരുന്നില്ല.
രണ്ട് ഹോസ്പിറ്റലുകളിൽ പുള്ളിക്കാരി വർക്ക് ചെയ്യുന്നു. ഷൂട്ടും കാര്യങ്ങളുമായി ഞാനും പോകുന്നു. കരിയർ ഭാര്യക്ക് വേണ്ടി മാറ്റി വെക്കണോ എന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. സിനിമയാണ്, പാഷനാണ് എന്നൊക്കെ പറഞ്ഞാലും ഇതെല്ലാം കഴിഞ്ഞ് ചെല്ലുന്നത് ഒരു കുടുംബത്തിലേക്കാണ്. നമ്മൾ മോണിറ്ററി ബെനിഫിറ്റ് ഉണ്ടാക്കുന്നതിൽ സന്തോഷം തന്നെയുണ്ട്. പക്ഷെ ഞാനൊക്കെ വർക്ക് ചെയ്യുന്ന സമയത്ത് കാശിന് പത്ത് തവണ വിളിച്ചാലേ പേയ്മെന്റ് കിട്ടൂ.

ആറോ ഏഴോ പ്രൊജക്ടുകളുടെ പേയ്മെന്റ് ഇപ്പോഴും പെൻഡിംഗാണ്. ചോദിക്കേണ്ട സമയം കഴിഞ്ഞു. ഇവിടെ സ്ട്രഗിൾ ഉണ്ട്. പിന്നെ എളുപ്പം അവളെ സേഫ് ആയി ഒരിടത്ത് എത്തിക്കുക എന്നതാണ്. എന്റെ ഡ്രീം എന്റെയും അവളുടെയും കരിയർ തന്നെയാണെന്നും അംബരിഷ് പറഞ്ഞു. ആദ്യം പെട്രോൾ പമ്പിൽ ജോലി ചെയ്തു. പിന്നീട് ബസ് ഡ്രെെവറായി. ഇതിനിടെ രണ്ടാമത്തെ കുഞ്ഞ് പിറന്നു. കുഞ്ഞിനെ നോക്കാൻ വേണ്ടി താൻ ജോലി മാറ്റി വെച്ചെന്നും അംബരിഷ് പറയുന്നു.


Click it and Unblock the Notifications