അവന്‍ പോയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല! കുഞ്ഞനിയന്‍ തന്നെയാണ്, ഓട്ടോഗ്രാഫ് താരത്തെ കുറിച്ച് നടി സോണിയ

വീട്ടമ്മമാരെ ലക്ഷ്യമാക്കിയാണ് മലയാളത്തില്‍ കൂടുതലായും സീരിയലുകള്‍ വരാറുള്ളത്. എന്നാല്‍ ഒരു കാലത്ത് സ്‌കൂള്‍, കോളേജ് കുട്ടികളെയും യുവാക്കളെയുമെല്ലാം ആകര്‍ഷിച്ചൊരു ടെലിവിഷന്‍ പരമ്പരയാണ് ഓട്ടോഗ്രാഫ്. പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ച് സുഹൃത്തുക്കളുടെ ഫൈവ് ഫിംഗേഴ്‌സ് എന്ന കൂട്ടുകെട്ടിന്റെ കഥ പറഞ്ഞ സീരിയലിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്.

എന്നാല്‍ ആ സീരിയലിലെ അഞ്ച് താരങ്ങളില്‍ ഒരാള്‍ ഇന്നില്ലെന്നുള്ളതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്. നടന്‍ ശരത് കുമാറാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അപകടത്തില്‍ മരണപ്പെടുന്നത്. നടന്റെ ഓര്‍മ്മ ദിവസമാണിന്ന്. ഇന്ന് താരത്തെ കുറിച്ചുള്ള എഴുത്തുമായി എത്തിയിരിക്കുകയാണ് നടി സോണിയ. സീരിയലില്‍ ശരത്തിനൊപ്പം അഭിനയിച്ച അഞ്ചുപേരില്‍ ഒരാളാണ് സോണിയ ശ്രീജിത്ത്.

 five-fingers-

'എന്നും എപ്പോളും നീ എന്റെ കുഞ്ഞനിയന്‍ ആണ് ശരത്...ഇന്നേക്ക് 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്...പക്ഷേ ഞങ്ങളുടെ കൂടെ തന്നെ എപ്പോളും ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം..അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. മിസ് യു ഡാ...' എന്നാണ് സോണിയ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'കണ്ണീരോടെ മാത്രമേ നിന്നെ ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളുവെന്നാണ്,' നടി ബീന ആന്റണി പറയുന്നത്. ഫൈവ് ഫിംഗേഴ്‌സിനെ ഇന്നും ഞങ്ങള്‍ ഓര്‍മ്മിക്കുന്നു. ശരത്ത് നിന്റെ ഓര്‍മ്മകള്‍ ഒരു വിങ്ങലായ് എന്നും കൂടെയുണ്ട്. നീ എവിടെയോ ഉണ്ടെന്ന് തന്നെ വിശ്വസിക്കാനാണ് ഇഷ്ടം. ഓട്ടോഗ്രാഫിന്റെ സെക്കന്റ് പാര്‍ട്ട് പ്രതീക്ഷിക്കുകയാണ്. നിങ്ങള്‍ എല്ലാവരെയും വീണ്ടും ഒരുമിച്ച് കാണാന്‍ ആയി കാത്തിരിക്കുന്നു.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം ഇന്നും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. എന്റെ കുട്ടികാലത്ത് എനിക്ക് മറക്കാന്‍ പറ്റാത്ത ദിനങ്ങള്‍ ആയിരുന്നു നിങ്ങളുടെ സീരിയല്‍. നിങ്ങളുടെ ഗാങ്. പക്ഷെ അതിലെ ഒരു വിരല്‍ പോയത് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. നിങ്ങളെ അത്രമേല്‍ സ്‌നേഹിക്കുന്നു..

 five-fingers-

അതേ സമയം ശരത്തിനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. 'ഈ 26 ന് 6 വര്‍ഷം പൂര്‍ത്തിയാകുന്നു. സൗഹൃദം എന്താണെന്ന് പഠിപ്പിച്ചവന്‍, പക്ഷെ ഈശ്വരന് അവനെ വലിയ ഇഷ്ടമായിരുന്നു അത് കൊണ്ട് നേരത്തേ വിളിച്ചത്.

തിരുവനന്തപുരം വന്നാല്‍ എങ്ങനെയാ ഇവനെ കാണാതെ തിരികെ പോകുന്നത്. ഇന്നും വീട്ടില്‍ വന്നാല്‍ അവന്‍ ഇവിടില്ലെന്നുള്ള തോന്നല്‍ ഉണ്ടാകില്ല. ഇവിടെ തന്നെ ഉണ്ട് അല്ലാതെ അവനു അങ്ങനെ പോകാന്‍ കഴിയില്ലെന്നാണ്', നടന്റെ സുഹൃത്തുകൂടിയായ അനീഷ് എഴുതിയത്.

പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലിലായിരുന്നു 'ഫൈവ് ഫിംഗേഴ്സ്'. സീരിയലിന്റെ അതേ പേരില്‍ അറിയപ്പെടുന്നൊരു അഞ്ച് കൂട്ടുകാരുടെ കഥയായിരുന്നു സീരിയല്‍ പറഞ്ഞിരുന്നത്. രഞ്ജിത്ത് രാജ്, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നീ താരങ്ങളാണ് അന്നത്തെ അഞ്ച് കുട്ടികള്‍. ഇതില്‍ ശരത്, രാഹുല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.

ഓട്ടോഗ്രാഫിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാവരും ഇപ്പോഴും സജീവമായി രംഗത്തുണ്ട്. സോണിയയും ശ്രീക്കുട്ടിയും വിവാഹത്തോട് കൂടി അഭിനയം വിട്ട് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. എന്നാലിപ്പോള്‍ ഇരുവരും സീരിയലുകളിലും യൂട്യൂബ് ചാനലിലുമൊക്കെ സജീവമാണ്. നടന്‍ അംബരീഷും സിനിമകളും മറ്റുമായി അഭിനയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. നടന്‍ രഞ്ജിത്ത് ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി വിദേശത്തേക്ക് പോയിരിക്കുകയാണ്.

More from Filmibeat

Read more about: sonia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X