'ഒരു വർഷം പോലും തികയ്ക്കില്ല, ഒട്ടുമിക്ക ദിവസങ്ങളിലും വഴക്ക്, 13 ആം വിവാഹ വാർഷിക ദിനത്തിലും അടി നടന്നു'

By Desk

ഗുരുവായൂരപ്പന്‍, ഓട്ടോഗ്രാഫ് സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. സീരിയൽ അഭിനയത്തിന് പുറമെ സംരംഭക, യുട്യൂബർ എന്നീ നിലകളിലും ശ്രീക്കുട്ടി സജീവമാണ്. സീരിയലിൽ ക്യാമറാമാനായിരുന്ന മനോജിനെയാണ് ശ്രീക്കുട്ടി വിവാഹം ചെയ്തത്. അത് ഒരു പ്രണയ വിവാഹ​മായിരുന്നു. ഒളിച്ചോട്ടമെല്ലാമായി സംഭവബഹുലമായിരുന്നു കല്യാണം. ഇപ്പോഴിതാ പതിമൂന്നാം വിവാഹ വാർഷിക ​ദിനത്തിലെ വിശേഷങ്ങൾ വ്ലോ​ഗായി പങ്കിട്ടിരിക്കുകയാണ് താരം.

ഭർത്താവ് മനോജിനൊപ്പം ക്ഷേത്ര ദർശനം നടത്തിയായിരുന്നു ആഘോഷത്തിന്റെ തുടക്കം. ഇന്ന് ഞങ്ങളുടെ വിവാഹ​വാർഷികമാണ്. പതിമൂന്നാമത്തെ വർഷമാണ്. എവിടെ എങ്കിലും യാത്ര പോകണമെന്ന് ‌കരുതിയതാണ്. പക്ഷെ മോൾ‌ക്ക് ക്ലാസും ഡാൻസും ട്യൂഷനുമെല്ലാം ഉള്ളതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു.

Serial Actress Sreekutty
Photo Credit: Sreekutty / Instagram

ഒരു ദിവസം മുടങ്ങിയാൽ ഒരുപാട് നോട്സ് എഴുതേണ്ടി വരും. അതിന് അവൾക്ക് താൽപര്യമില്ല. നമ്മൾ കറങ്ങി നടന്നാൽ അവളുടെ ഭാവിയെ അത് ബാധിക്കുമല്ലോ. രാവിലെ തന്നെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. കഷ്ടപ്പെട്ടാണ് ഈ വ്ലോ​ഗിലേക്ക് ഏട്ടനെ ‍ഞാൻ ചേർത്തത്. ക്യാമറയ്ക്ക് മുന്നിൽ വരാൻ പുള്ളിക്ക് താൽപര്യമില്ല ശ്രീക്കുട്ടി പറഞ്ഞു. സന്ദർശിച്ച ക്ഷേത്ര പരിസരങ്ങളിലെ വൃത്തിയില്ലായ്മയെ കുറിച്ചും ശ്രീക്കുട്ടി സംസാരിച്ചു.

കേരളത്തിലെ ചില ക്ഷേത്ര പരിസരങ്ങളിൽ തിരെ വൃത്തിയില്ലാത്തതായി തോന്നിയിട്ടുണ്ട്. വേസ്റ്റ് മാനേജ്മെന്റ് ഇല്ലാത്തതാണ് പ്രശ്നം. അയ്യപ്പ സീസൺ ആയതുകൊണ്ട് ക്ഷേത്ര പരിസരങ്ങളിൽ ഭക്ഷണത്തിന്റെ വേസ്റ്റടക്കം ഉപേക്ഷിച്ചിട്ടുണ്ട് ആളുകൾ. പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തും സമാനസ്ഥിതിയാണ്.

ഇതിലൊക്കെ ഒരു മാറ്റം വന്നിരുന്നാൽ നന്നായിരുന്നു. തിരുപ്പതി ക്ഷേത്രമൊക്കെ മാതൃകയാക്കണം കേരളത്തിലെ ക്ഷേത്ര ദേവസ്വങ്ങൾ. ഒരു വെള്ളം പോലും വീഴ്ത്താൻ അവർ സമ്മതിക്കില്ല അത്രത്തോളം ക്ലീനാണ് ശ്രീക്കുട്ടി പറഞ്ഞു. ക്ഷേത്ര ദർശനം കഴിഞ്ഞ് സ്വന്തം വീട്ടിലേക്കാണ് ശ്രീക്കുട്ടി പോയത്. നെട്ടയത്ത് ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുന്നതിന്റെ തിരക്കിലാണ് അച്ഛനും ചേട്ടനും. എന്നെ വീട്ടിൽ കൊണ്ട് വിടുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾ തമ്മിൽ വഴക്കായി.

അതിന്റെ പേരിൽ കുറച്ച് സമയം തർക്കിച്ചു. ഏട്ടന് ദേഷ്യമായി. അവസാനം ഞാൻ വട്ടിയൂർക്കാവിൽ നിന്ന് ഓട്ടോ വിളിച്ച് നെട്ടയത്തേക്ക് വന്നു. ഞാൻ ഓട്ടോയിൽ വന്ന് ഇറങ്ങിയപ്പോൾ അമ്മയും അനിയത്തിയും എല്ലാം അതിശയിച്ചു. പൊതുവെ ഞാൻ സ്കൂട്ടറിലെ വരാറുള്ളു. പതിമൂന്ന് വർഷമായപ്പോഴേക്കും മനോജേട്ടൻ ചേച്ചിയെ അടിച്ചിറക്കി എന്നാണ് എന്റെ വരവ് കണ്ട അനിയത്തി ചീമ പറഞ്ഞത്. അമ്മ അത് കേട്ട് ചിരിക്കുകയാണ് ചെയ്തത്.

Serial Actress Sreekutty
Photo Credit: Sreekutty / Instagram

ഡിന്നറോട് കൂടി വെഡ്ഡിങ് ആനിവേഴ്സറി സെലിബ്രേഷൻ അവസാനിക്കും. തിരുവനന്തപുരത്തെ ഒരു പ്രീമിയം റെസ്റ്റോറന്റിലായിരുന്നു ശ്രീക്കുട്ടിയുടേയും ഭർത്താവിന്റെയും ആനിവേഴ്സറി സ്പെഷ്യൽ ഡിന്നർ. ഒപ്പം മകളും ഉണ്ടായിരുന്നു. എത്ര കാശുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനൊരു സാധാരണ വ്യക്തിയാണ്. അതുകൊണ്ട് ഓവറേറ്റഡായ ഒരുപാട് പൈസയുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ പൊതുവെ ഞാൻ താൽപര്യപ്പെടാത്തത്. ചില സാഹചര്യങ്ങളിൽ പെട്ടതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ചെയ്യേണ്ടി വന്നത്.

ഒരു ബോട്ടിൽ വെള്ളത്തിന് 350 രൂപയാണ് വില്ല മായ എന്ന ഈ റെസ്റ്റോറന്റിൽ. പക്ഷെ ഒറ്റ സീറ്റ് പോലും ഫ്രീയല്ല. ഒരു അപ്പത്തിന് പോലും വില നൂറ് രൂപയാണ്. അയ്യായിരം രൂപയാണ് ശ്രീക്കുട്ടിക്കും കുടുംബത്തിനും ഡിന്നറിനായി ചിലവായത്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് കേവലം ഒരു വർഷം മാത്രം മാർക്കിട്ട ആൾക്കാരുണ്ട്. ഒരിക്കലും ഒരു മനുഷ്യരും കരുതി കാണില്ല ഞങ്ങളുടെ ഈ ജേർണി പതിമൂന്ന് വർഷം വരെ എത്തി നിൽക്കുമെന്ന്.

ഒരു വർഷം അതിൽ കൂടുതൽ പോകില്ലെന്ന് ഞങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞവരുമുണ്ട്. എന്തായാലും ഞങ്ങളുടെ ലൈഫ് ജേർണി പതിമൂന്നാം വർഷത്തിൽ എത്തി നിൽക്കുകയാണ്. അതിന് ആരോട് നന്ദി പറയണമെന്ന് ചോദിച്ചാൽ അറിയില്ല. ഞാനും ഏട്ടനും അങ്ങോട്ടും ഇങ്ങോട്ടും ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നു അങ്ങനെ തന്നെ പറയാം.

എന്റെ എല്ലാ ആ​ഗ്രഹങ്ങളും ഏട്ടനെ കൊണ്ട് പറ്റുംപോലെ സാധിച്ച് തരാറുണ്ട്. പിന്നെ ഒരു മാസത്തിൽ ഇരുപത്തിയഞ്ച് ദിവസവും വഴക്കും പിണക്കവും തന്നെയാണ്. ജന്മത്ത് പരസ്പരം മിണ്ടില്ല മുഖത്ത് നോക്കില്ല, ഉടൻ ഡിവോഴ്സാകും എന്ന രീതിയിലാണ് ഞങ്ങൾ തമ്മിലുള്ള വഴക്ക്. പക്ഷെ പെട്ടന്ന് വഴക്ക് സോൾവാകും. ഞങ്ങൾ വളരെ ഹാപ്പിയാണെന്നും ശ്രീക്കുട്ടി പറഞ്ഞു.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X