12 വർഷങ്ങൾക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥി വരുന്നു, നാലുമാസമായി; സന്തോഷം പങ്കിട്ട് ശ്രീക്കുട്ടി
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ അഭിനേത്രിയാണ് ശ്രീക്കുട്ടി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും വിട്ട് കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം. ക്യാമറമാന്‍ മനോജ് കുമാറാണ് ശ്രീകുട്ടിയുടെ ഭർത്താവ്. പതിനെട്ടാം വയസില്‍ മുപ്പതുകാരമായ മനോജിനൊപ്പം ശ്രീകുട്ടി വിവാഹിതയാവുകയിരുന്നു. ഇരുവർക്കും വേദ എന്നൊരു മകളാണുള്ളത്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി.
12 വർഷങ്ങൾക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നുവെന്ന ക്യാപ്ഷനോടെ പ്രഗ്നൻസി റിവീലിങ് വ്ലോഗാണ് നടി പങ്കുവെച്ചത്. കുഞ്ഞ് പിറക്കാൻ പോകുന്നത് ശ്രീക്കുട്ടിക്കല്ല. സഹോദരി ചീമയ്ക്കാണ്. നാലാം മാസക്കെ ചെക്കപ്പിനായി സഹോദരിക്കൊപ്പം ആശുപത്രിയിൽ പോയതിന്റെ വിശേഷങ്ങളും പുതിയ വ്ലോഗിൽ ശ്രീക്കുട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.

എപ്പോൾ ശ്രീക്കുട്ടിയോട് ചോദിച്ചാലും നോ പറയുന്ന ഒരു കാര്യം എങ്ങനെ സംഭവിച്ചുവെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. നിങ്ങൾ തമ്പ്നെയിലിൽ കണ്ട കാര്യം വളരെ ശരിയാണ്. വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നുണ്ട്. ആശുപത്രിയിൽ ചെക്കപ്പിന് പോകാൻ നിൽക്കുവാണ്. ഞാൻ വളരെ എക്സൈറ്റഡാണ്. എല്ലാവരും വളരെ സന്തോഷത്തിലാണ്.
പന്ത്രണ്ട് വർഷങ്ങൾക്കുശേഷമാണ് ഞങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി വരാൻ പോകുന്നത്. കുറച്ച് നേരത്തെ നിങ്ങളോട് ഞാൻ പറയേണ്ടതായിരുന്നു. എങ്ങനെ ഇത് പറയണമെന്ന കൺഫ്യൂഷനിൽ ഇരിക്കുകയായിരുന്നു. സെക്കന്റ് പ്രഗ്നൻസി ശ്രീക്കുട്ടി പ്ലാൻ ചെയ്യുന്നില്ലേയെന്ന് നിങ്ങൾ ചോദിച്ചപ്പോഴെല്ലാം ഞാൻ നോയാണ് പറഞ്ഞത്.
മാത്രമല്ല കഴിഞ്ഞ ദിവസം വേദയുടെ ഡെലിവറി സ്റ്റോറി പങ്കുവെച്ചപ്പോഴും സെക്കന്റ് പ്രഗ്നൻസിയെ കുറിച്ച് ചോദ്യം വന്നപ്പോൾ നോ എന്നാണ് ഞാൻ പറഞ്ഞത്. എന്നിട്ട് എങ്ങനെ ഇപ്പോൾ ഇത് സംഭവിച്ചുവെന്ന് ചോദിച്ചാൽ... ശരിയാണ് വേദയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് വരാൻ പോവുകയാണ്. പക്ഷെ അത് എനിക്കല്ല. ചീമയ്ക്കാണ് കുഞ്ഞ് പിറക്കാൻ പോകുന്നത്.
അവൾ നാല് മാസം ഗർഭിണിയാണ്. മൂന്ന് മാസം കഴിഞ്ഞ് പറയാമെന്ന് കരുതിയാണ് നീട്ടിവെച്ചത്. അപ്പോഴാണല്ലോ കൺഫർമേഷൻ കിട്ടുക. കഴിഞ്ഞ മാസം പറയാനായിരുന്നു ഇരുന്നത്. ഇന്ന് അവർ നാല് മാസത്തെ ചെക്കപ്പിന് പോവുകയാണ്. ചീമയുടെ കുഞ്ഞെന്ന് പറഞ്ഞാൽ അത് എന്റെ കുഞ്ഞ് തന്നെയാണ്. സഹോദരങ്ങളുടെ കുഞ്ഞ് നമ്മുടെ കുഞ്ഞിനെപ്പോലെയാണല്ലോ.

വേദയ്ക്കും സ്വന്തം കൂടപ്പിറപ്പിനെപോലെയായിരിക്കുമല്ലോ ആ കുഞ്ഞ്. അതിനാലാണ് 12 വർഷങ്ങൾക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നുവെന്ന് ഞാൻ പറഞ്ഞത്. ഞാൻ പ്രസവിക്കുന്നില്ല എന്നേയുള്ളു. എല്ലാവരും സന്തോഷത്തിലാണ്. ഒരു ദിവസം വൈകീട്ടാണ് അവൾ എന്നോട് ഇക്കാര്യം പറഞ്ഞത്. മൂന്ന് മാസം കഴിഞ്ഞ് റിവീൽ ചെയ്താൽ മതിയെന്ന് പറഞ്ഞതും ചീമയാണ്. ഞാൻ ഒരു വല്യമ്മയാകാൻ പോവുകയാണ്.
ഇഷാനി അന്ന് കുഞ്ഞമ്മ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞില്ലേ. അതുപോലെ അനിയത്തിക്ക് കുഞ്ഞ് ജനിക്കാൻ പോവുകയാണ് ഞാൻ ഇനി വല്യമ്മയാകും എന്ന് മനസിലാക്കിയപ്പോൾ എന്തോ പോലെ തോന്നിയിരുന്നു. വല്യമ്മയെന്ന് എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ചീമയുടെ കുഞ്ഞ് എന്നെ വേറെ എന്ത് പേര് വേണമെങ്കിലും വിളിച്ചോട്ടെ. വല്യമ്മയെന്ന് വിളിക്കുമ്പോൾ കെളവിയായപോലെ തോന്നും. ഇനി മെറ്റേണിറ്റി
കൊളാബ്സൊക്കെ ഞാൻ ചെയ്യുന്നതായിരിക്കും.
ചീമയ്ക്ക് ഛർദ്ദി പോലുള്ള യാതൊരു അവശതകളും ഇല്ല. ഞാൻ ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ട് മുമ്പ് വരെ ഛർദ്ദിച്ചിട്ടാണ് കയറിയത്. ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ ഇല്ലെങ്കിലും അവൾ ഭക്ഷണം ഒന്നും തന്നെ കഴിക്കുന്നില്ലെന്നും ശ്രീക്കുട്ടി പറയുന്നു.


Click it and Unblock the Notifications