ഭര്‍ത്താവിനെ കാണാതെ വന്നതോടെ അങ്ങനൊരു സംശയമായി; ഡിവോഴ്‌സിനെ പറ്റി നടി ശ്രീക്കുട്ടിയുടെ മറുപടി
ചെറുപ്പക്കാരെയടക്കം ആവേശത്തിലാക്കിയ ഓട്ടോഗ്രാഫ് സീരിയലിലൂടെ ജനപ്രീതി നേടിയ നടിയാണ് ശ്രീക്കുട്ടി. പരമ്പരയിലെ മൃദുല എന്ന കഥാപാത്രമാണ് ശ്രീക്കുട്ടിയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയം തുടങ്ങിയെങ്കിലും വളരെ പെട്ടെന്ന് നടി പിന്മാറുകയായിരുന്നു.
കുറേ കാലം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷം ശ്രീക്കുട്ടി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. അടുത്ത കാലത്തായി നിരവധി കഥാപാത്രങ്ങളും അവസരങ്ങളും നടിയ്ക്ക് ലഭിച്ചതോടെ വീണ്ടും ജനപിന്തുണയായി. ഇടയ്ക്ക് യൂട്യൂബ് ചാനലില്‍ കൂടി സജീവമായതോടെ ശ്രീക്കുട്ടിയുടെ കുടുംബക്കാര്യവും ചര്‍ച്ചയായി.

ഭര്‍ത്താവിനെ കുറിച്ചും മകളെ പറ്റിയും വാതോരാതെ സംസാരിക്കാറുള്ള ശ്രീക്കുട്ടി ഇതിനകം തന്റെ വിശേഷങ്ങള്‍ പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ അഭിനയത്തിലേക്ക് തിരിച്ച് വന്നതിന് പിന്നാലെ ഭര്‍ത്താവുമായി പിരിഞ്ഞോ എന്ന തരത്തില്‍ വ്യാപക പ്രചരണം ഉണ്ടായിരിക്കുകയാണ്. ഒടുവില്‍ വിവാഹമോചിതയായോ എന്ന എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി തന്നെ എത്തി.
യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തന്‍ വീഡിയോയിലാണ് ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തിലെ പുതിയ വിശേഷങ്ങളും ശ്രീക്കുട്ടി പറഞ്ഞിരിക്കുന്നത്.
'എന്നെ കുറിച്ചുള്ള എല്ലാവരുടെയും സംശയം ഞാന്‍ ഡിവോഴ്‌സ് ആയോ എന്നതാണ്. ഞങ്ങള്‍ പിരിഞ്ഞിട്ടില്ല, എന്റെ ഏട്ടന് മുപ്പത് ദിവസം വര്‍ക്കുണ്ട്. ഗൗരിശങ്കരം, മണിമുത്ത് എന്നിങ്ങനെ രണ്ട് സീരിയലുകളാണ് ഏട്ടന്‍ ഇപ്പോള്‍ ചെയ്യുന്നത്', അതിന്റെ തിരക്കുകളിലായതിനാല്‍ ഭര്‍ത്താവിനെ കണ്ടിട്ട് കുറച്ച് ദിവസങ്ങളായെന്നും നടി സൂചിപ്പിച്ചു.
'ഞങ്ങള്‍ കണ്ടിട്ട് കുറേ ദിവസമായി. ഏട്ടന്‍ രാവിലെ ഏഴ് മണിക്ക് പോകും. രാത്രി പത്ത് മണിക്കാണ് തിരിച്ചു വരുന്നത്. അതാണ് തന്റെ വീഡിയോസിലൊന്നും ഭര്‍ത്താവ് ഇല്ലാത്തതിന് കാരണം. അതേ സമയം സ്വന്തം അമ്മയുടെ അച്ചാര്‍ ബിസിനസിനെ കുറിച്ചും നടി സംസാരിച്ചിരുന്നു. അതുകാരണം സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുകയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ അമ്മയുടെ ബിസിനസിനെ പറ്റി പറഞ്ഞതോടെ നല്ല കച്ചവടമായി.

തങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ പിന്തുണ ലഭിച്ചുവെന്ന് പറഞ്ഞ ശ്രീക്കുട്ടി, അമ്മയെ സഹായിക്കാനായി വന്നതിനെ പറ്റിയും സൂചിപ്പിച്ചു. അച്ചാര്‍ ബിസിനസില്‍ സഹായിക്കുന്നതിന് വേണ്ടി താന്‍ അമ്മയുടെ കൂടെയായിരുന്നു. ഇനി ഇവിടെ ഉണ്ടാവില്ല. കാര്യങ്ങളൊക്കെ അമ്മ തന്നെ കൈകാര്യം ചെയ്യും. ഇവിടെ കുറച്ച് തിരക്കുള്ളത് കൊണ്ട് ഞാന്‍ ഇപ്പോള്‍ അവരോടൊപ്പമായിരുന്നു. അല്ലാതെ ഞങ്ങള്‍ ഡിവോഴ്സൊന്നുമായില്ല.
എന്റെ വീഡിയോയില്‍ എവിടെയും ഏട്ടനെ കാണുന്നുമില്ല, ഞാനാണെങ്കില്‍ എന്റെ വീട്ടിലും, അതുകൊണ്ടാണെന്ന് തോന്നു ഞങ്ങള്‍ പിരിഞ്ഞെന്ന് പറഞ്ഞ് തുടങ്ങിയത്. ഇനി അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്‌തോളൂ. ഏട്ടന്‍ വീട്ടില്‍ നില്‍ക്കുന്ന ദിവസം ഏട്ടനെ വീഡിയോയില്‍ കാണിക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞാണ് ശ്രീക്കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്.
ആദ്യ സീരിയലില്‍ അഭിനയിക്കുമ്പോള്‍ തന്നെ ശ്രീക്കുട്ടി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പതിനെട്ട് വയസ് പൂര്‍ത്തിയായ ഉടനെ ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെ പറ്റിയും പിന്നീട് ജീവിതം ഇതുവരെ എത്തിയതിനെ കുറിച്ചും നടി തന്നെ തുറന്ന് സംസാരിച്ചിരുന്നു.


Click it and Unblock the Notifications