For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനെട്ട് വയസാവാൻ കാത്ത് നിന്നിട്ട് ഒളിച്ചോടി പോയതാണ്; ഭർത്താവുമായി 12 വയസ് വ്യത്യാസമുണ്ടെന്ന് ശ്രീക്കുട്ടി

  |

  ഓട്ടോഗ്രാഫ് സീരിയലിലെ താരങ്ങളൊക്കെ വീണ്ടും ഒരുമിച്ച് ചേര്‍ന്ന ഫോട്ടോ അടുത്തിടെയും പുറത്ത് വന്നിരുന്നു. ഇന്നും ടെലിവിഷന്‍ പ്രേക്ഷകരുടെ മനസില്‍ പ്രിയപ്പെട്ടവരായി കഴിയുന്ന താരങ്ങളാണ് ഓട്ടോഗ്രാഫിലുണ്ടായിരുന്നത്. അന്ന് സ്‌കൂള്‍ കുട്ടികളായിരുന്നെങ്കില്‍ ഇന്നെല്ലാവരും വിവാഹം കഴിച്ച് കുട്ടികളൊക്കെയായി കഴിയുകയാണ്.

  പരമ്പരയില്‍ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രീക്കുട്ടിയായിരുന്നു. അഭിനയിക്കുന്ന സമയത്ത് സീരിയല്‍ സംവിധായകനെ പ്രണയിച്ച് ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു നടി. ഇപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും തന്റെ പ്രണയത്തെയും വിവാഹത്തെ കുറിച്ചും ആരാധകരോട് മനസ് തുറക്കുകയാണ് ശ്രീക്കുട്ടിയിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

  Also Read: ലെസ്ബിയന്‍ ആണോന്ന് ഭര്‍ത്താവിന് അറിയാം; ഏത് ഫോട്ടോയിട്ടാലും തെറിവിളി മാത്രമാണെന്ന് നടി നിമിഷ

  ശ്രീക്കുട്ടിയ്ക്ക് എത്ര വയസായി, ഭര്‍ത്താവുമായി എത്ര പ്രായ വ്യത്യാസം ഉണ്ട്, എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ പേരും ശ്രീക്കുട്ടിയോട് ചോദിച്ചത്. 'എനിക്കിപ്പോള്‍ 28 വയസ്സ് ആയി. 1994 ജൂണ്‍ 7 നാണ് ഞാന്‍ ജനിച്ചത്. ഭര്‍ത്താവുമായി എനിക്ക് 12 വയസ് വ്യത്യാസം ഉണ്ട്. ഇതും എല്ലാവരും അറിയാന്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു.

  എന്റെ പതിനെട്ട് വയസ്സിലായിരുന്നു വിവാഹം. പതിനെട്ട് വയസ്സാവാന്‍ കാത്തിരിക്കുകയായിരുന്നു. അതിന് ശേഷം അങ്ങ് ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് പിന്നില്‍ ഒരുപാട് കഥകളൊക്കെ ഉണ്ടെന്നാണ്', ശ്രീക്കുട്ടി പറയുന്നത്.

  Also Read: രണ്‍ബീര്‍ ആരാണെന്ന് അറിയില്ലായിരുന്നു; ഹിന്ദിയിൽ പോയി നടനൊപ്പം അഭിനയിച്ചതിനെ പറ്റി സുബ്ബലക്ഷ്മി

  ഓട്ടോഗ്രാഫ് സീരിയലില്‍ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എത്ര പറഞ്ഞാലും മതിയാകില്ല. അതില്‍ ഏറ്റവും മറക്കാന്‍ പറ്റാത്ത കാര്യം ഞാനും എട്ടനും തമ്മിലുള്ള വിവാഹം തന്നെയാണ്. അതിന് മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ആ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത്. പിന്നെയുള്ള ഓര്‍മ ഞങ്ങളുടെ ഫൈവ് ഫിഗേഴ്സ് ഗ്യാങ്ങാണ്. ശരിക്കും ഞങ്ങളെ അങ്ങനെ അങ്ങ് ജീവിക്കുകയായിരുന്നു.

  രണ്ടാളുടെയും പ്രണയകഥ എങ്ങനെയായിരുന്നുവെന്ന് ചോദിച്ചാല്‍ രസകരമായ കഥയാണ് ശ്രീക്കുട്ടി പറയുന്നത്. 'വലിയൊരു കഥയാണ് ഞങ്ങളുടെ പ്രണയകഥ. ഞാനും ഏട്ടനും ഒരുമിച്ച് ചെയ്യുന്ന മൂന്നാമത്തെ വര്‍ക്കാണ് ഓട്ടോഗ്രാഫ്. എല്ലാവരോടും ഭയങ്കര ദേഷ്യം കാണിക്കുന്നതാണ് ചേട്ടന്റെ സ്വഭാവം. ഈ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ ആ ലൊക്കേഷനിലുള്ള എല്ലാവരും ചേര്‍ന്നൊരു പണി കൊടുക്കാന്‍ തീരുമാനിച്ചു. പുള്ളിയെ പ്രേമിക്കാമെന്നായിരുന്നു പ്ലാന്‍.

  അതിന് കരുവായത് ഞാനായിരുന്നു. ഏട്ടനെ കളിപ്പിക്കാനായി തമാശയ്ക്ക് പറഞ്ഞ് തുടങ്ങിയതാണെങ്കിലും അവസാനം ശരിക്കും പ്രണയത്തിലാവുകയായിരുന്നു. വീട്ടില്‍ സമ്മതിക്കില്ലെന്ന് കരുതിയിട്ടാണ് പതിനെട്ട് വയസ്സാവാന്‍ വേണ്ടി കാത്തിരുന്നതിന് ശേഷം ഒളിച്ചോടി പോയത്. പക്ഷേ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. കാരണം എനിക്കൊരു സഹോദരിയുണ്ട്. അവളുടെ ഭാവിയൊക്കെ നോക്കണമായിരുന്നു. അതൊക്കെ കൊണ്ട് അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടായി.

  മകൾ ജനിച്ചതിന് ശേഷം അവരുടെ ദേഷ്യം മാറി. ഞാന്‍ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച ആളെ തന്നെയാണെന്ന് അവര്‍ക്ക് മനസിലായി. അതില്‍ ഞാനും സന്തുഷ്ടയാണെന്ന് ശ്രീക്കുട്ടി പറയുന്നു. അടുത്ത ചോദ്യം രണ്ടാമതൊരു കുഞ്ഞിനെ കൂടി നോക്കുന്നില്ലേ എന്നായിരുന്നു. അതിന് ഒരു വഴിയുമില്ല. കാരണം ഒരെണ്ണത്തിനെ നോക്കാനുള്ള ബുദ്ധിമുട്ട് എനിക്കേ അറിയുകയുള്ളുവെന്ന് നടി പറയുന്നു.

  Read more about: actress
  English summary
  Autograph Serial Fame Sreekutty Opens Up Her Love Story And Early Marriage With Serial Director Manoj. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X