For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനെട്ട് വയസ് പൂര്‍ത്തിയായി 2 മാസത്തിൽ ഒളിച്ചോടി; അഹങ്കാരം കൊണ്ട് അവസരങ്ങളും കളഞ്ഞെന്ന് നടി ശ്രീക്കുട്ടി

  |

  ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരമായി മാറിയ ടെലിവിഷന്‍ സീരിയലാണ് ഓട്ടോഗ്രാഫ്. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങ്ങിനോടുള്ള സ്‌നേഹം ഇന്നും ആരാധകര്‍ക്കുണ്ട്. പരമ്പരയില്‍ മൃദുലയായി അഭിനയിച്ച നടി ശ്രീക്കുട്ടിയെ കുറിച്ചും നടിയുടെ വിവാഹത്തെ കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

  ഇതേ സീരിയലിന്റെ ക്യാമറമാനായിരുന്ന മനോജിനൊപ്പം നടി ഒളിച്ചോടുകയായിരുന്നു. പതിനെട്ട് വയസ് കഴിഞ്ഞ ഉടനെയുള്ള ഒളിച്ചോട്ട കല്യാണത്തെ കുറിച്ചും അതിന് ശേഷം അനുഭവിക്കേണ്ടി വന്നതിനെ പറ്റിയും മനസ് തുറക്കുകയാണ് നടിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു ശ്രീക്കുട്ടി.

  Also Read: വസ്ത്രത്തില്‍ കോഡ് വച്ച് ബിഗ് ബോസിലേക്ക് കൊണ്ട് വരും; ഈ ഐഡിയ അറിയാഞ്ഞിട്ടല്ല ചെയ്യാത്തതെന്ന് ശാലിനി നായര്‍

  ഏഷ്യനെറ്റിലെ ഹിറ്റ് സീരിയലായ ഓട്ടോഗ്രാഫ് ചെയ്യുന്ന സമയത്താണ് അതിന്റെ ക്യാമറമാന്‍ മനോജുമായി പ്രണയത്തിലായത്. എനിക്ക പതിനെട്ട് വയസ് പൂര്‍ത്തിയായി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഒളിച്ചോടി. വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അച്ഛനെയും അമ്മയെയും കൂട്ടി പെണ്ണ് ചോദിക്കാമെന്ന് മനോജ് പറഞ്ഞിരുന്നെങ്കിലും ഇതറിഞ്ഞാല്‍ എന്നെ വീട്ട് തടങ്കലിലാക്കുമോന്ന് ഭയന്നു. വീട്ടില്‍ പറയാതിരുന്നതിന് കാരണം അതാണെന്നാണ് ശ്രീക്കുട്ടി പറയുന്നത്.

  Also Read: റോജ എന്റെ മകളാണ്! നടിയുടെ വിവാഹത്തിനെത്തിയ ജയലളിത റോജയുടെ ഭര്‍ത്താവിനോട് പറഞ്ഞതിങ്ങനെ

  ഒളിച്ചോടി പോകുന്ന അന്ന് അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. എന്നിട്ട് പോയി കല്യാണം കഴിക്കുകയായിരുന്നു. അത് നടത്തി തന്നത് ഓട്ടോഗ്രാഫിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്നും നടി പറയുന്നു. ഞങ്ങളുടെ വിവാഹത്തിന് മനോജിന്റെ വീട്ടില്‍ കുഴപ്പമില്ലായിരുന്നു. അവര്‍ ഞങ്ങള്‍ രണ്ട് പേരെയും അംഗീകരിച്ചു. അതേ സമയം ഈ വിഷയത്തെ കുറിച്ച് ശ്രീക്കുട്ടിയുടെ അമ്മയും സംസാരിച്ചിരുന്നു.

  'ശ്രീകുട്ടിയുടെ കല്യാണം കഴിഞ്ഞോന്ന് ഏഷ്യനെറ്റില്‍ നിന്നും വിളിച്ച് ചോദിച്ചപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞത്. അവള്‍ക്ക് ഇഷ്ടമുള്ള ചോറും കൂട്ടാനും ഒക്കെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു ഞാന്‍. വീട്ടില്‍ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതെയായപ്പോള്‍ പൊലീസില്‍ പരാതി കൊടുത്തു. ഞങ്ങങ്ങനെ അന്വേഷിച്ച് നടക്കുമ്പോളാണ് വിവരം അറിയുന്നത്.

  ആകെ തകര്‍ന്ന് പോയ അവസ്ഥയിലായി. ശ്രീക്കുട്ടി പോയതിന് ശേഷം രണ്ട് മാസത്തോളം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയതേയില്ല. കാര്യമായ വെപ്പും കുടിയും ഒന്നും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന്', ശ്രീക്കുട്ടിയുടെ അമ്മ പറയുന്നു.

  താനന്ന് ഇറങ്ങി പോയതിന്റെ പേരില്‍ പഴി മുഴുവന്‍ കേള്‍ക്കേണ്ടി വന്നത് അച്ഛനാണെന്ന് നടി പറഞ്ഞു. മകളെ കൊണ്ടുപോയി നശിപ്പിച്ചു എന്നാണ് എല്ലാവരും അച്ഛനെ കുറിച്ച് പറഞ്ഞത്. മകളെ കൊണ്ടു നടക്കാനുള്ള ആവേശം എന്തായിരുന്നു, ഇപ്പോഴെന്തായി എന്നിങ്ങനെ ചോദ്യങ്ങളായി. അനിയത്തിയെ ക്ലാസ് ടീച്ചര്‍ മറ്റ് കുട്ടികള്‍ക്ക് മുന്‍പില്‍ വച്ച് കളിയാക്കാന്‍ തുടങ്ങി. അവസാനം പ്രിന്‍സിപ്പലിനെ വിളിച്ച് പറഞ്ഞതിന് ശേഷമാണ് അവള്‍ സ്‌കൂളില്‍ പോയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

  വിവാഹം ശേഷം ഇനിയൊന്നും വേണ്ടെന്ന തീരുമാനമായിരുന്നു താനെന്ന് ശ്രീക്കുട്ടി പറയുന്നു. അഭിനയിച്ചിരുന്ന സീരിയലും ഇതോടെ നിര്‍ത്തി. പിന്നീട് അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോഴും അഹങ്കാരം കൊണ്ട് വേണ്ടെന്ന് പറഞ്ഞു. ഞാന്‍ അഭിനയിക്കുന്നതിനോട് ഏട്ടനും കാര്യമായ താത്പര്യം ഉണ്ടായിരുന്നില്ല.

  അഭിനയിക്കുന്ന നടിമാരുടെ പേരിലാണ് പൊതുവെ ഭര്‍ത്താക്കന്മാര്‍ അറിയപ്പെടുന്നത്, അത് എനിക്ക് വേണ്ട. ശ്രീകുട്ടിയുടെ ഭര്‍ത്താവ് എന്നതിനെക്കാള്‍, മനോജിന്റെ ഭാര്യ ശ്രീക്കുട്ടി എന്ന് പറയുന്ന് കേള്‍ക്കാനാണ് തനിക്ക് താത്പര്യം എന്ന ഈഗോയും ഭര്‍ത്താവിന് ഉണ്ടായിരുന്നു.

  Read more about: actress
  English summary
  Autograph Serial Fame Sreekutty Reveals Her Love Marriage At The Age Of 18 Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X