വിമര്‍ശനങ്ങളില്‍ തുടങ്ങിയ ബന്ധം; ദാമ്പത്യ ജീവിതം 8 വര്‍ഷം പൂര്‍ത്തിയാക്കി സീരിയല്‍ നടി ശ്രീക്കുട്ടി
വിവാഹം കഴിയുന്നതോടെ അഭിനയ മേഖലയില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്ത് പിന്നീട് തിരിച്ച് വരാറുള്ള നടിമാരുണ്ട്. അങ്ങനെ വീണ്ടും സജീവമാവുകയാണ് സീരിയല്‍ നടി ശ്രീക്കുട്ടി. മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രീക്കുട്ടി. പുത്തന്‍ ഫോട്ടോസ് കണ്ടാല്‍ ഇത് നടി തന്നെയാണോ എന്ന സംശയം എല്ലാവര്‍ക്കും വരാം.
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രീക്കുട്ടിയായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീക്കുട്ടി. ഫേസ്ബുക്കിലൂടെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോള്‍.

സീരിയലുകളില്‍ നിന്നും സിനിമയിലേക്ക് പ്രവേശിച്ച ശ്രീക്കുട്ടി ഇപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയായിരുന്നു. എട്ടുവര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി ക്യാമറാമാന്‍ മനോജ് കുമാറുമായി വിവാഹിതയാകുന്നത്. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. എന്നാല്‍ മകള്‍ക്കൊപ്പം സന്തുഷ്ട്കരമായ ഒരു ജീവിതം നയിക്കുകയാണ് ഇരുവരും. അങ്ങനെയിരിക്കവേയാണ് എട്ടാം വിവാഹ വാര്‍ഷികമെത്തുന്നത്. കൊറോണ കാലമായതിനാല്‍ ലളിതമായിട്ടാണ് ഇത്തവണത്തെ ആഘോഷം.

നിങ്ങളുടെ ഭാര്യ ആയതില്‍ ഞാന്‍ എത്ര ഭാഗ്യവതി ആണെന്ന് ഓരോ വര്‍ഷവും ഞാന്‍ മനസ്സിലാക്കുകയാണ്. എന്റെ ദൈവമേ, ഒന്നായിട്ട് എട്ടുവര്‍ഷം. എന്നുമാണ് ഭര്‍ത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശ്രീക്കുട്ടി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. സീരിയല്‍ രംഗത്തുള്ള സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാന്‍ സാധിക്കട്ടേ എന്നാണ് എല്ലാവരും പറയുന്നത്.

കൃഷ്ണകൃപാസാഗരത്തില്‍ കണ്ണന്റെ രാധായായി എത്തിയ ശ്രീക്കുട്ടി പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായി. ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെ നടിയുടെ കരിയറില്‍ ഒരു വഴിത്തിരിവായി. മനോജുമായിട്ടുള്ള വിവാഹശേഷം അഭിനയത്തില്‍ സജീവം അല്ലാതിരുന്ന ശ്രീ അടുത്തിടെയാണ് സീരിയലിലേക്ക് തിരിച്ചുവരവ് നടത്തിയത്.

സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെ ആണ് ശ്രീക്കുട്ടി അവതരിപ്പിച്ചത്. ഇന്ന് വളരെ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിലെ മണ്‍മറഞ്ഞുപോയ ശരത് ഒഴികെ ബാക്കി എല്ലാവരുമായി താന്‍ ഇപ്പോഴും സൗഹൃദത്തില്‍ ആണെന്ന് നേരത്തെ ശ്രീക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications