നടി അവന്തിക മോഹന്‍ അമ്മയായി! രാജകുമാരനെ സ്വാഗതം ചെയ്ത് താരദമ്പതികള്‍! പോസ്റ്റ് വൈറലാവുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് മുഖവുരയില്ലാതെ തന്നെ മനസ്സിലാവുന്ന അഭിനേത്രിയാണ് അവന്തിക മോഹന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലാണ് അവന്തിക പിന്‍വാങ്ങിയത്. നായികയുടെ അപ്രതീക്ഷിത പിന്‍മാറ്റത്തില്‍ ആരാധകര്‍ നിരാശരായിരുന്നു. ഗര്‍ഭിണിയാണെന്നും ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നുമാണ് താന്‍ പിന്‍വാങ്ങിയതെന്ന് താരം വ്യക്തമാക്കിയപ്പോഴാണ് ആരാധകര്‍ക്ക് സമാധാനമായത്. അവന്തികയ്ക്ക് പകരമെത്തിയ താരത്തെ അംഗീകരിക്കാന്‍ ആരാധകര്‍ കൂട്ടാക്കിയിരുന്നില്ല. മനസ്സിലുള്ള നന്ദുവിന്‍രെ രൂപം മാറ്റാനാവില്ലെന്നും ഈ താരം തന്നെ മതിയെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു അവന്തിക. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട് താരം. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പല പോസ്റ്റുകളും വൈറലായി മാറുന്നത്. ബേബി ഷവര്‍ ചിത്രങ്ങളും നിറവയറിലുള്ള നൃത്തവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് താരം മുന്നേറിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയെത്തിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.

Avanthika Mohan

സുഖപ്രസവമായിരുന്നുവെന്നും തങ്ങളുടെ ജീവിതത്തിലേക്കെത്തിയ രാജകുമാരനെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി താരം പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ കാര്യത്തില്‍ ആശങ്കകളൊന്നുമില്ലായിരുന്നുവെന്നും സുഖപ്രസവമായിരിക്കുമെന്ന് കരുതിയിരുന്നുവെന്നും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവനെത്തിയതിന്റെ സന്തോഷമുണ്ടെന്നും താരം പറയുന്നു. എല്ലാമെല്ലാമായി കൂടെനിന്നവര്‍ക്കുള്ള സ്‌നേഹവും കടപ്പാടും താരം വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X