പ്രിയപ്പെട്ടവള്‍ സീരിയലില്‍ നിന്നും അവന്തിക പിന്‍മാറി! കാരണം ഇതാണ്! തിരിച്ചുവരൂയെന്ന് ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നായികമാരിലൊരാളാണ് അവന്തിക മോഹന്‍. ആത്മസഖിയെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഡോക്ടര്‍ നന്ദിതയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റെയ്ജന്‍ രാജനായിരുന്നു അവന്തികയുടെ നായകനായി അഭിനയിച്ചത്. എസിപി സത്യജിത്തും ഡോക്ടര്‍ നന്ദിതയും മികച്ച ജോഡികളെന്നായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തിയത്. ആത്മസഖി മികച്ച പിന്തുണയുമായി മുന്നേറുന്നതിനിടയിലായിരുന്നു അവന്തിക അപ്രത്യക്ഷയായത്.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനാലാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയതെന്ന് അവന്തിക പറഞ്ഞിരുന്നു. ക്ലൈമാക്‌സിനോട് അടുക്കുന്നതിനിടയിലായിരുന്നു താരം പിന്‍വാങ്ങിയത്. പുതിയതായെത്തിയ താരത്തിനെ ആരാധകര്‍ തുടക്കത്തില്‍ അംഗീകരിച്ചിരുന്നില്ല. ഞങ്ങളുടെ നന്ദിത ഇങ്ങനെയല്ലെന്നായിരുന്നു അവരുടെ വാദം. അധികം വൈകാതെ തന്നെ പരമ്പര അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമായാണ് ഇതേ താരജോഡിയെ അണിനിരത്തി പുതിയ പരമ്പര തുടങ്ങിയത്.
മികച്ച പിന്തുണയുമായി മുന്നേറുകയായിരുന്നു പ്രിയപ്പെട്ടവള്‍. ഇത്തവണയും ഡോക്ടറായാണ് അവന്തിക എത്തിയത്. റെയ്ജനും ഡോക്ടറുടെ വേഷത്തിലാണ്. ഡോക്ടര്‍ ദമ്പതികളുടെ ജീവിതത്തിലെ അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു പരമ്പ മുന്നേറിയത്. അതിനിടയിലാണ് ലോക് ഡൗണ്‍ വന്നതും സീരിയല്‍ നിര്‍ത്തിവെച്ചതും. മാസങ്ങള്‍ക്ക് ശേഷമായാണ് സീരിയലുകളുടെ ചിത്രീകരണം പുനരാരംഭിച്ചത്. അതിനിടയിലാണ് പുതിയ ട്വിസ്റ്റ്. സീരിയല്‍ വീണ്ടും തുടങ്ങിയെങ്കിലും ഉമയായി മറ്റൊരു നായികയായാണ് എത്തിയത്.

സീരിയലില്‍ നിന്നും അവന്തിക പിന്‍വാങ്ങിയോ എന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് നടന്നത്. താരത്തിന് എന്ത് പറ്റിയെന്നും ആരാധകര്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ താരത്തിനോട് തന്നെ ഇതേക്കുറിച്ച് ചോദിക്കുകയായിരുന്നു. ഇതിനിടയിലാണ് മറുപടിയുമായി അവന്തിക എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്യങ്ങള്‍ വിശദമാക്കിയത്.
ആരാധകരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും നിരവധി പേരാണ് തന്നോട് സീരിയലിനെക്കുറിച്ച് ചോദിച്ച് എത്തിയിട്ടുള്ളതെന്നും അവന്തിക പറയുന്നു. ലോക് ഡൗണായതിന് ശേഷമുള്ള യാത്ര ബുദ്ധിമുട്ടാണെന്നും അതിനാലാണ് ഷൂട്ടിംഗിന് താനെത്താതിരുന്നതെന്നും താരം പറയുന്നു. പഞ്ചാബിലാണ് താരം കുടുംബസമേതമായി താമസിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ യാത്രയ്ക്ക് കടുത്ത നിബന്ധനകളുള്ളതിനാല്‍ പല താരങ്ങളും സീരിയലുകളില്‍ നിന്നും പിന്‍വാങ്ങുകയാണ്.


Click it and Unblock the Notifications











