Just In
- 19 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 35 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 52 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗര്‍ഭിണികള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്ന് ആര് പറഞ്ഞു? നിറവയറില്‍ കിടിലന്‍ നൃത്തവുമായി അവന്തിക! കാണൂ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അവന്തിക മോഹന്‍. ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആത്മസഖിയെന്ന പരമ്പരയിലൂടെയാണ് ഈ അന്യഭാഷക്കാരി പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. ഡോക്ടര്‍ നന്ദിതയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായെത്തിയ ഈ സുന്ദരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരമ്പര. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു താരങ്ങള്‍ക്ക് ലഭിച്ചത്.
മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ശോഭനയുടെ മറുപടി ഇങ്ങനെ! കാണൂ!
റെയ്ജന്, ബീന ആന്റണി, മനോജ്, പ്രതീക്ഷ, ചിലങ്ക തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ ആത്മസഖി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് നായിക മാറിയത്. അവന്തികയുടെ പിന്വാങ്ങലിനെച്ചൊല്ലിയുള്ള വിവാദമായിരുന്നു പിന്നീട് അരങ്ങേറിയത്. പകരമെത്തിയ താരത്ത സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ പ്രിയ ജോഡികള്‍ റെയ്ജനും അവന്തികയുമാണെന്നും അവരെ മാറ്റാനാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഗര്‍ഭിണിയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലുമാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയതെന്നായിരുന്നു അവന്തിക പറഞ്ഞത്. ഇതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്.
കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിനിടയിലും അവന്തിക സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും എന്നും തങ്ങള്ക്കൊപ്പമുണ്ടാവണമെന്ന് താരം അഭ്യര്‍ത്ഥിച്ചിരുന്നു. അഭിനയത്തോട് മാത്രമല്ല നൃത്തത്തയെും ഏറെ ഇഷ്ടമാണ് തനിക്കെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്ന് ആര് പറഞ്ഞുവെന്നും ആരോഗ്യവതിയായിരിക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് നൃത്തമെന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ പകര്‍ത്തിയ ഭര്‍ത്താവിനുള്ള നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്. നൃത്തം ചെയ്യുന്ന അവന്തികയെ കാണൂ.
View this post on InstagramA post shared by Avantika Mohan Kainth (@avantika.mohan) on