ആത്മസഖിയില്‍ നിന്നും അവന്തിക പിന്‍വാങ്ങി, നായികയുടെ പിന്‍മാറ്റത്തില്‍ ആശങ്കയോടെ ആരാധകര്‍!

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി പരമ്പരകളാണ് വിവിധ ചാനലുകളിലായി പ്രക്ഷേപണം ചെയ്യുന്നത്. പരമ്പരകളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു പരമ്പരയാണ് ആത്മസഖി. മിനിസ്‌ക്രീനിലെ മുന്‍നിര അഭിനേത്രികളിലൊരാളായ സംഗീത മോഹനാണ് ആത്മസഖിക്ക് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം തന്നെ 450 ലധികം എപ്പിസോഡുകള്‍ പിന്നിട്ട പരമ്പര അഞ്ഞൂറിലേക്ക് കടക്കുകയാണ്. വിജയകരമായി മുന്നേരുന്നതിനിടയിലാണ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി പിന്‍വാങ്ങിയിട്ടുള്ളത്. നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അവന്തിക പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ആത്മസഖിയിലെ നായകന്‍ റെയ്ജനും നായികയായി എത്തുന്നത് അവന്തിക മോഹനുമായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ഈ താരജോഡിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ അവന്തിക മോഹന്‍ അഭിനയിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ അഭിനേത്രി പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്.

Avantika Mohan

അവന്തികയുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. ദിവ്യ എന്ന താരമാണ് ഇപ്പോള്‍ നന്ദിതയെ അഭിനയിക്കുന്നത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ അവന്തികയില്‍ നിന്നും ബോയ്കട്ടുള്ള ദിവ്യയിലേക്ക് നന്ദിത മാറിയപ്പോള്‍ ആ മാറ്റത്തെ അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. അവന്തിക തിരിച്ചുവരണമെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നിട്ടുള്ളത്. എപ്പിസോഡിനിടയിലാണ് ഇനി മുതല്‍ നന്ദിതയായി പുതിയ നായികയെത്തുന്നുവെന്ന് അറിയിച്ചിട്ടുള്ളത്.

Athmasaki

വ്യക്തിപരമായ കാരണത്താലാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് അവന്തിക മോഹന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുവരെ തനിക്ക് നല്‍കിയ പിന്തുണ തുടരണം. ദിവ്യയെന്ന അഭിനേത്രിയേയും നിങ്ങള്‍ പിന്തുണയ്ക്കണമെന്നാണ് അവന്തിക വ്യക്തമാക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് അവന്തിക. മിനിസ്‌ക്രീനിലെ മിന്നും നായികമാരിലൊരാളുടെ പിന്‍വാങ്ങലില്‍ പ്രേക്ഷകരാണ് ആകെ നിരാശരായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X