'ചതിയന്‍' ദിയ! കോഴി ഷിയാസും കാലുവാരി സാബുവും, ജേതാക്കളെ കാണൂ!
Recommended Video

സിനിമയിലും സീരിയലിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. ലാല്‍സലാമിന് പിന്നാലെ മോഹന്‍ലാല്‍ ബിഗ് ബോസുമായെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമായാണ് ബിഗ് ബോസ് ഞെട്ടിക്കാറുള്ളത്. റേറ്റിങ്ങില്‍ അസാമാന്യ കുതിപ്പൊന്നുമില്ലെങ്കിലും പരിപാടി വിജയകരമായി മുന്നേറുകയാണ്. കൊഴിഞ്ഞുപോക്കും കൂടിച്ചേരലുമൊക്കെയായി പരിപാടി മുന്നേറുകയാണ്.
മമ്മൂട്ടിയുടെ പേരന്‍പിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ അഞ്ജലി അമീര്‍ അടുത്തിടെയായിരുന്നു പരിപാടിയിലേക്കെത്തിയത്. മെഗാസ്റ്റാര്‍ ചിത്രത്തിലെ നായികയ്ക്ക് ലഭിച്ച ഗംഭീര ഓഫറില്‍ ആരാധകരും തൃപ്തരാണ്. അഞ്ജലി എത്തിയതിന് പിന്നാലെ തന്നെ പരിപാടിയില്‍ പുരസ്‌കാര വിതരണവും നടന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ പ്രധാന വിശേഷണങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബിഗ് ബോസിലെ പുരസ്‌കാര നിശ
വ്യത്യസ്തമായൊരു പുരസ്‌കാരവുമായാണ് ബിഗ് ബോസ് കഴിഞ്ഞ ദിവസമെത്തിയത്. മത്സരാര്‍ത്ഥികളുടെ സ്വഭാവവും നിലപാടുകളുമൊക്കെ കണക്കിലെടുത്താണ് വട്ടപ്പേരുകള്‍ തിരഞ്ഞെടുത്തത്.16 വട്ടപ്പേരുകളെഴുതിയ ലിസ്റ്റായിരുന്നു ബിഗ് ബോസ് നല്‍കിയത്. അനുയോജ്യരായ പേര് നല്‍കാനുള്ള അവസരം മത്സരാര്‍ത്ഥികള്‍ക്കായിരുന്നു. അവതാരകയായെത്തിയത് പേളി മാണിയായിരുന്നു. നേരത്തെയും നിരവധി പരിപാടികള്‍ അവതരിപ്പിച്ച അനുഭവസമ്പത്ത് ഈ താരത്തിനുണ്ട്.

കഴുതയായി അഞ്ജലി അമീര്‍
അടുത്തിടെ എത്തിയ മത്സരാര്‍ത്ഥിയായ അഞ്ജലിക്ക് വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചത്. കഴുത എന്ന വട്ടപ്പേരായിരുന്നു താരത്തിന് ലഭിച്ചത്. 5 വോട്ടുകള്‍ നേടിയാണ് താരം ഈ പുരസ്‌കാരം സ്വന്തമാക്കിയത്. എല്ലാവരുടെയും വിഴുപ്പ് ഭാണ്ഡം ചുമക്കുന്ന കഴുത പുരസ്‌കാരം ലഭിച്ചതില്‍ സംതൃപ്തയാണെന്നും താരം വ്യക്തമാക്കിയിരുന്നു.

സാബുവിന്റെ വട്ടപ്പേരുകള്‍
തട്ടിപ്പിന്റെ ആശാനായി എല്ലാവരും തിരഞ്ഞെടുത്തത് സാബുവിനെയായിരുന്നു. മൂന്ന് വോട്ടുകളായിരുന്നു താരത്തിന് ലഭിച്ചത്. ഇത് മാത്രമല്ല കാലുവാരല്‍ പുരസ്‌കാരം ലഭിച്ചതും സാബുവിനായിരുന്നു. കാലുവാരല്‍ ഒരു കലയാണെന്നും മനോഹരമായ കാലുവാരലുകള്‍ ഇനി നടക്കാനിരിക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്.

കൊതിയനായി അരിസ്റ്റോ സുരേഷ്
ബിഗ് ബോസിലെ കൊതിയന്‍, ഈ പുരസ്‌കാരം ലഭിച്ചത് അരിസ്റ്റോ സുരേഷിനായിരുന്നു. മൂന്ന് വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഭക്ഷണത്തോടല്ല മറിച്ച് സ്‌നേഹത്തോടാണ് തനിക്ക് കൊതിയെന്നും താരം പറഞ്ഞിരുന്നു. രസകരമായ മറ്റ് പുരസ്‌കാരങ്ങളും ഇത്തവണ പ്രഖ്യാപിച്ചിരുന്നു.

ഷിയാസിന്റെ പേരുകള്‍
അടുത്തിടെയായിരുന്നു മോഡലായ ഷിയാസ് ഈ പരിപാടിയിലേക്ക് എത്തിയത്. 5 വോട്ടുകളോടെയായിരുന്നു മണ്ടന്‍ എന്ന പുരസ്‌കാരം ലഭിച്ചത്. കോഴി എന്ന വട്ടപ്പേരും ഈ താരത്തിനാണ് ലഭിച്ചത്. 8 പേരായിരുന്നു വോട്ട് ചെയ്തത്. ബിഗ് ബോസിലെ കോഴി ഷിയാസാണെന്ന വിലയിരുത്തല്‍ നേരത്തെ തന്നെയുണ്ടായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല.

മറ്റ് പുരസ്‌കാരങ്ങള്‍
ചതിയനെന്ന പുരസ്‌കാരം ലഭിച്ചത് ദിയയ്ക്കായിരുന്നു. ചുള്ളനെന്ന പേരായിരുന്നു ബഷീറിന് ലഭിച്ചത്. ശ്രിനിഷിനായിരുന്നു മടിയന്‍ എന്ന തലക്കെട്ട് ലഭിച്ചത്. ഓന്തിന് പോലെ നിറം മാറുന്ന സ്വഭാവക്കാരിയെന്ന ടൈറ്റില്‍ പേൡമാണിക്കായിരുന്നു ലഭിച്ചത്. ശശി പുരസ്‌കാരം പേളിയും സുരേഷും പങ്കിട്ടെടുക്കുകയായിരുന്നു.


Click it and Unblock the Notifications











