For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയലത്തെ സുന്ദരി സീരിയലിനെ പറ്റി ഒരു സങ്കടകരമായ കാര്യം പറയാനുണ്ട്! നടി കവിത നായര്‍ പറയുന്നതിങ്ങനെ..

  |
  അയലത്തെ സുന്ദരി സീരിയലിനെ പറ്റി നടി കവിത നായര്‍ക്ക് പറയാനുള്ളത്

  മലയാളികളുടെ വൈകുന്നേരം കൈയടക്കുന്ന നിരവധി സീരിയലുകളാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്നത്. സിനിമയിലെ താരങ്ങളെ പോലെ ചിലപ്പോള്‍ അവരെക്കാള്‍ പ്രധാന്യത്തോടെയാണ് സീരിയല്‍ താരങ്ങളെ കാണാറുള്ളത്. സ്ഥിരമായി കണ്ട് വന്നിരുന്ന പരമ്പര ഉടന്‍ അവസാനിപ്പിച്ചാല്‍ എങ്ങനെ ഉണ്ടാവും..?

  അതിലൊന്നും പോയി ചാടരുത്, മമ്മൂട്ടി നല്‍കിയ ഉപദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടി പ്രവീണ തുറന്ന പറയുന്നു

  കവിത നായരെ അറിയാത്തവരായി ആരും ഉണ്ടാവില്ല.. ടെലിവിഷന് അവതരണത്തില്‍ നിന്നും സീരിയലിലെത്തി. അവിടെ നിന്നും ബിഗ് സ്‌ക്രീനിലേക്കും നല്ല വേഷങ്ങള്‍ ചെയ്യാന്‍ കവിതയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്നൊരു കാര്യവുമായി കവിത എത്തിയിരികക്കുകയാണ്.

  താരപുത്രിയ്ക്ക് ഇത്രയ്ക്കും അഹങ്കാരമോ? നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നത് കോടികള്‍! നഷ്ടം ആര്‍ക്ക്?

  കവിത നായര്‍

  കവിത നായര്‍

  മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കവിത നായര്‍. നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്ന കവിത സിനിമയിലും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നിലവില്‍ അയലത്തെ സുന്ദരി എന്ന സീരിയലിലാണ് കവിത അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായ അയലത്തെ സുന്ദരിയെ കുറിച്ച് ഒരു സങ്കട വാര്‍ത്തയുമായിട്ടാണ് കവിത എത്തിയിരിക്കുന്നത്.

  അയലത്തെ സുന്ദരി

  അയലത്തെ സുന്ദരി

  സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് അയലത്തെ സുന്ദരി. കെകെ രാജീവ് ഒരുക്കുന്ന മെഗാ പരമ്പരയില്‍ കവിത അമ്മ വേഷത്തില്‍ ആണ് അഭിനയിക്കുന്നത്. മുപ്പത് വയസുകാരിയായ കവിത രണ്ട് കൗമാരികാരികളുടെ അമ്മയായി അഭിനയിച്ച് കൈയടി വാങ്ങിയിരുന്നു. മുന്‍പ് സീരിയലിലേക്ക് ഈ കഥാപാത്രം തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ മറ്റൊരു കാര്യം കവിത പറഞ്ഞിരിക്കുകയാണ്..

  കവിത പറയുന്നതിങ്ങനെ..

  കവിത പറയുന്നതിങ്ങനെ..

  അയലത്തെ സുന്ദരിയില്‍ എന്നെ കാണുന്നവരെല്ലാം എനിക്ക് വലിയ എഴുത്തുകളുമായി സീരിയലിനെ കുറിച്ചുള്ള കാര്യങ്ങളും അഭിനന്ദനവും അറിയിക്കാറുണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്ന് വരുന്ന തെറ്റുകളെല്ലാം പറഞ്ഞ് തരികയും ചെയ്തിരുന്നു. അതില്‍ ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ ശനിയാഴ്ത അയലത്തെ സുന്ദരിയുടെ കഥ ക്ലൈമാക്‌സിലേക്ക് എത്തുകയാണ്. അതില്‍ കൃതഞ്ജതയുണ്ടെങ്കിലും ചെറിയൊരു സങ്കടം കൂടിയുണ്ട്. വികരാപരമായ കൂടുതല്‍ കാര്യങ്ങള്‍ മലയാളം ബ്ലോഗ് പോസ്റ്റിലൂടെ അറിയാക്കാമെന്നും കവിത പറയുന്നു. ഉടൻ തന്നെ സൂര്യ ടിവിയിൽ കെകെ രാജീവിന്റെ മറ്റൊരു പ്രോജക്ട് കൂടി ഉണ്ടെന്നും കവിത പറയുന്നു.

   കവിതയുടെ തുടക്കം..

  കവിതയുടെ തുടക്കം..

  സ്‌കൂളില്‍ പഠിക്കുമ്പോള്‍ മിമിക്രിയിലും സ്‌കിറ്റുകളിലും ആക്ടീവായിരുന്നു കവിത. 2002 ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൊന്‍പുലരി എന്ന പരിപാടി അവതരിപ്പിച്ചാണ് കവിത കരിയര്‍ തുടങ്ങിയത്. പൊതുവേ പ്രായമായവര്‍ ചെയ്തിരുന്ന പരിപാടിയായിരുന്നു പൊന്‍ പുലരി. എന്നാല്‍ ഒരു കൗമരക്കാരി സാരിയൊക്കെ ഉടുത്ത് വന്ന് അവതരിപ്പിച്ചതോടെ അത് ക്ലിക്കാവുകയായിരുന്നു. ശേഷം കവിതയെ തേടി സീരിയല്‍, സിനിമ തുടങ്ങി പോലെ മേഖകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു.

   പ്രായമുള്ള വേഷങ്ങള്‍..

  പ്രായമുള്ള വേഷങ്ങള്‍..

  സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെക്കാള്‍ പ്രായമുള്ള കഥാപാത്രത്തെ കവിത അവതരിപ്പിക്കാറുണ്ടായിരുന്നു സീരിയലിലേക്ക് എത്തിയപ്പോള്‍ അതും തനിക്ക് അനുഗ്രഹമായെന്ന് കവിത മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രമുഖ താരങ്ങളുമായി അഭിമുഖം നടത്താനുള്ള അവസരം നടിയെ തേടി എത്തിയിരുന്നു. 2008 ല്‍ ഒരു ഐപിഎസ് ഓഫീസറുടെ വേഷത്തിലായിരുന്നു കവിത ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിലായിരുന്നു ആ സീരിയല്‍.

  English summary
  Ayalathe Sundari actress Kavita Nair send a sad news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X