twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഞ്ചമ്മയുടെ ആലാപനത്തില്‍ തരംഗമായി പുതിയ പാട്ട്! ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പാടി ഗായിക

    By Prashant V R
    |

    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ ഗായികയാണ് നഞ്ചമ്മ. ഹിറ്റ് ചിത്രത്തിലെ കലക്കാത്ത എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് നഞ്ചമ്മ എല്ലാവരുടെയും പ്രിയങ്കരിയായത്. നിഷ്‌കളങ്കത നിറഞ്ഞ സംസാരം കൊണ്ടും ആലാപന ശൈലികൊണ്ടുമാണ് ഗായിക എല്ലാവരുടെയും ഇഷ്ടം നേടിയത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ അയ്യപ്പനും കോശിക്കും വേണ്ടി പാടിയിരുന്നത്.

    nanjamma

    ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിക്കാന്‍ നഞ്ചമ്മയ്ക്ക് സാധിച്ചിരുന്നു. അതേസമയം അയ്യപ്പനും കോശിക്കും പിന്നാലെ നഞ്ചമ്മ പാടിയ പുതിയ പാട്ടും ശ്രദ്ധേയമായിരുന്നു. ഇത്തവണ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് നഞ്ചമ്മ പാടിയിരിക്കുന്നത്.

    സുശാന്തിനെ എന്റെ നാല് സിനിമകളില്‍ നിന്നും ഒഴിവാക്കി! കാരണം വെളിപ്പെടുത്തി സഞ്ജയ് ലീലാ ബന്‍സാലിസുശാന്തിനെ എന്റെ നാല് സിനിമകളില്‍ നിന്നും ഒഴിവാക്കി! കാരണം വെളിപ്പെടുത്തി സഞ്ജയ് ലീലാ ബന്‍സാലി

    വൈക്കം വിജയലക്ഷ്മിക്കൊപ്പം ചേര്‍ന്ന് നഞ്ചമ്മ പാടിയ പുതിയ പാട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സീ കേരളത്തില്‍ സംപ്രേക്ഷണത്തിനൊരുങ്ങുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗാണ് രണ്ടുപേരും ചേര്‍ന്ന് പാടിയിരിക്കുന്നത്. പാട്ടിന്റെ മേക്കിങ് വീഡിയോ സീ കേരളം ഫേസ്ബുക്ക് പേജില്‍ പുറത്തിറങ്ങിയിരുന്നു.

    അദിതിയുടെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം! വര്‍ഷങ്ങള്‍ക്കുമുമ്പുളള സിനിമയെക്കുറിച്ച് നടിഅദിതിയുടെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം! വര്‍ഷങ്ങള്‍ക്കുമുമ്പുളള സിനിമയെക്കുറിച്ച് നടി

    മുന്‍പ് സീയുടെ തന്നെ സരിഗമപ റിയാലിറ്റി ഷോയില്‍ നഞ്ചമ്മയെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചിരുന്നു. അന്ന് ഷോയില്‍ ചീഫ് ഗസ്റ്റായിട്ടാണ് നഞ്ചമ്മ പങ്കെടുത്തത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയാണ്‌ നഞ്ചമ്മ. അവിടത്തെ ആസാദ് കലാസമിതി അംഗം കൂടിയാണ് ഗായിക. കേരളത്തിലെ വിവിധയിടങ്ങളിലായി കലാസംഘത്തിനൊപ്പം നഞ്ചമ്മ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

    അരങ്ങേറ്റ ചിത്രത്തിനായി കാത്തിരുന്നത് രണ്ട് വര്‍ഷം! സൂഫിയും സുജാതയെയുംകുറിച്ച് ദേവ് മോഹന്‍അരങ്ങേറ്റ ചിത്രത്തിനായി കാത്തിരുന്നത് രണ്ട് വര്‍ഷം! സൂഫിയും സുജാതയെയുംകുറിച്ച് ദേവ് മോഹന്‍

    അതേസമയം ജൂലായ് 13 മുതലാണ് കാര്‍ത്തിക ദീപം സീ കേരളത്തില്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. ഒരു അനാഥ പെണ്‍കുട്ടിയുടെ കഥയാണ് പരമ്പരയില്‍ പറയുന്നത്. സ്‌നിഷ ചന്ദ്രന്‍ നായികവേഷത്തില്‍ എത്തുന്ന പരമ്പരയില്‍ വിവേക് ഗോപനാണ് നായകന്‍. ഒരിടവേളയ്ക്ക് ശേഷം സിനിമ സീരിയല്‍ നടന്‍ യദുകൃഷ്ണന്‍ മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണ് കാര്‍ത്തിക ദീപം. കാര്‍ത്തിക ദീപം ടൈറ്റില്‍ സോംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

    വീഡിയോ

    കിളി പണ്ടേ പോയിരുന്നോ എന്ന് പേളിയോട് ആരാധകന്‍! വൈറലായി നടിയുടെ മറുപടികിളി പണ്ടേ പോയിരുന്നോ എന്ന് പേളിയോട് ആരാധകന്‍! വൈറലായി നടിയുടെ മറുപടി

    Read more about: gopi sundar
    English summary
    ayyappanum koshiyum movie singer nanjamma's new song trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X