ബിനു അടിമാലിയെ ചിലര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു; കഞ്ഞി കുടി മുട്ടിക്കരുതെന്ന് അപേക്ഷിച്ച് അസീസ് നെടുമങ്ങാട്

മലയാള ടെലിവിഷനില്‍ ശ്രദ്ധേയമായ ചാനല്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ രംഗത്ത് നിന്നും മിമ്രിക്രിയിലെയും താരങ്ങളെ ഒരുമിച്ച് കൊണ്ട് വന്ന് നടത്തുന്ന ഗെയിം ഷോ ആണിത്. ബിനു അടിമാലി, അസീസ് നെടുമങ്ങാട്, തങ്കച്ചന്‍ വിതുര തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റുകള്‍ വര്‍ഷങ്ങളായി ഈ പരിപാടിയുടെ ഭാഗമായി തുടരുകയാണ്.

സ്ഥിരമായി കൗണ്ടര്‍ ഡയലോഗിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടനാണ് ബിനു അടിമാലി. എന്നാല്‍ അദ്ദേഹത്തെ മനഃപൂര്‍വ്വം ആരോ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുകയാണ് അസീസ്. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അസീസ് ബിനുവിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുന്നത്.

 azeez

'ഇപ്പോള്‍ കുറച്ചു ദിവസമായിട്ടു ബിനു അടിമാലിയെ ആരൊക്കെ കരുതി കൂട്ടി വളഞ്ഞിട്ടു ആക്രമിക്കുകയാണ്, അങ്ങനെ ചെയ്യുന്നവരോട് ഒരു അപേക്ഷ ഈ ചിരിക്കുന്ന മുഖം മാത്രമല്ല ഞങ്ങള്‍ ഓരോ കലാകാരന്മാര്‍ക്കും ഉള്ളത്, ഞങ്ങള്‍ക്കും ഉണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍. ഇന്നലെ അടിമാലിയെ ഞാന്‍ കണ്ടു, ഒരുപാടു വിഷമമാണ് അവന്. യൂട്യൂബിലും ചില സ്റ്റേജ് പ്രോഗ്രാമിലും അദ്ദേഹത്തെ മാത്രം ആക്രമിക്കുന്നു.

എന്റെ പ്രിയപെട്ടവരോട് ഒരു കാര്യം പറഞ്ഞോട്ടേ, കലാ പരിപാടികളില്‍ ഏത് ഇനം ആണെങ്കിലും ഒന്നില്‍ കൂടുതല്‍ പ്രാവിശ്യം നിങ്ങള്‍ ആസ്വദിക്കും. ഗാനങ്ങള്‍ വീണ്ടും വീണ്ടും നിങ്ങള്‍ ആവിശ്യപ്പെട്ട് ആസ്വദിക്കും, പക്ഷെ മിമിക്രി അങ്ങനെ അല്ല. ഒരു തവണ കണ്ടാല്‍ പിന്നെ ഒരിടത്തും ഞങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയില്ല.

വീണ്ടും പുതിയ സ്‌കിറ്റുകള്‍ ഉണ്ടാകണം. അങ്ങനെ എത്ര എത്ര സ്‌കിറ്റുകള്‍, നമ്മളും പച്ചയായ മനുഷ്യരാണ് കുടുംബവും പ്രാരാപ്തങ്ങളുമെല്ലാം ഉള്ളവരാണ്. ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നവരോട് മാത്രമായി പറയുകയാണ്, കഞ്ഞികുടി മുട്ടിക്കരുത് പ്‌ളീസ്',.. എന്നുമാണ് അസീസ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'പറയുന്നവര്‍ പറയട്ടെ എത്ര പറയും ചിലച്ചു വായ വേദനക്കുമ്പോള്‍ അവരായിട്ടു നിര്‍ത്തും. എല്ലാം ഇഗ്‌നോര്‍ ചെയ്തു വിടണം. പിന്നെ ബിനു ചേട്ടനോട് പറയണം ചളികള്‍ അടിക്കുന്നത് നിര്‍ത്തി എന്തേലും ഒരു മാറ്റം കൊണ്ട് വരാന്‍. ടിനി ടോമിനെ കളിയാക്കിയ പോലെ മിമിക്രിയില്‍ ഒരാളെയും ഈ സമൂഹം കളിയാക്കിയിട്ടില്ല. പക്ഷെ ഒരു നാന്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെയും നല്ലത് പറഞ്ഞിരുന്നു എല്ലാവരും.

 azeez

പക്ഷെ പിന്നെയും പിന്നെയും നാന്‍ ഉണ്ണി.. പറഞ്ഞു കൊണ്ടിരുന്നാല്‍ പിന്നെ ടിനിക്കും നല്ല ഊക്ക് കിട്ടും. അപ്പോള്‍ എന്ത് ചെയ്യണം നിങ്ങള്‍ കലാകാരന്മാര്‍ ഒരു സ്റ്റേജ് പ്രോഗ്രാം നടത്തുമ്പോള്‍ ഞങ്ങളെ പോലുള്ളവര്‍ കാണാന്‍ വരുന്നത് എന്റര്‍ടൈന്‍മെന്റിന് വേണ്ടിയാണ് അപ്പോ പഴയ ചളികളും പുതിയ ചളി കൗണ്ടറുകളും കൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അത് നിങ്ങള്‍ മനസിലാക്കണം. ബിനു ചേട്ടന്‍ സ്റ്റാര്‍ മാജിക്കില്‍ അടിക്കുന്ന കൗണ്ടര്‍ സ്റ്റേജില്‍ വര്‍ക്കാവണമെന്നില്ലെന്നാണ്', ഒരു ആരാധകന്‍ പറയുന്നത്.

'എല്ലാവരെയും പോലെ അദ്ദേഹവും ഒരു തൊഴില്‍ ആണ് ചെയുന്നത്. ആ തൊഴിലിന്റ പാകം ആയിട്ടാണ് അദ്ദേഹം നമ്മളെ എല്ലാം ഒരുപാട് ചിരിപ്പിക്കുന്നത്. ചില ചില തമാശകള്‍ എടുത്ത് അദ്ദേഹത്തെ വേദനിപ്പിക്കുന്ന രീതിയില്‍ കമന്റിലൂടെയും സ്റ്റേജ് പ്രോഗ്രാമിലൂടെയും അദ്ദേഹത്തെ വേദനപ്പിക്കുന്നുണ്ട്. നമ്മള്‍ മനസ്സിലാക്കേണ്ടത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവര്‍ ഈ നിലയില്‍ നില്‍ക്കുന്നതെന്നാണ്. ചിരിച്ച മുഖം കൂടാതെ എല്ലാരെയും പോലെ അവര്‍ക്ക് വേറെ ഒരു മുഖം കൂടി ഉണ്ട്.

ചിരിച്ച മുഖത്തോടെ നടക്കുന്നവര്‍ എല്ലാം തികഞ്ഞവര്‍ ആണെന്ന് ഓര്‍ക്കരുത്. അവര്‍ക്കും അവരവരുടെതായ സങ്കടങ്ങളുണ്ട്. അതൊക്കെ മാറ്റി വെച്ചിട്ടാണ് നമ്മളെ എല്ലാം ഒരുപാട് ചിരിപ്പിക്കുന്നത്. ഈ കൂവുന്ന നാറികള്‍ക്ക് കൂവനെ കഴിയു അല്ലാതെ എന്തിന് പറ്റും.

ഇത്തരത്തില്‍ മോശം കമന്റിടുന്നവര്‍ക്ക് അയാളെ പോലെ കൗണ്ടര്‍ അടിക്കാന്‍ പറ്റുമോ? അയാള്‍ അയാളുടെ പണി ചെയ്ത് പൊക്കോട്ടെ, നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെങ്കില്‍ ജസ്റ്റ് സ്‌ക്രോള്‍ ചെയ്താല്‍ തീരാവുന്നതല്ലെയുള്ളു. എന്തിനാ അയാളുടെ കഞ്ഞി കുടി മുട്ടിക്കാന്‍ നോക്കുന്നത്',... എന്നിങ്ങനെ നിരവധി കമന്റുകളാണ് അസീസിന്റെ പോസ്റ്റിന് താഴെ വരുന്നത്.

More from Filmibeat

Read more about: actor television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X