»   » ബാഹുബലി ഇനി സീരിയലായി കാണാം, ആദ്യം ഹിന്ദിയില്‍ പിന്നീട് മറ്റ് ഭാഷകളിലും!!!

ബാഹുബലി ഇനി സീരിയലായി കാണാം, ആദ്യം ഹിന്ദിയില്‍ പിന്നീട് മറ്റ് ഭാഷകളിലും!!!

Posted By:
Subscribe to Filmibeat Malayalam

സിനിമകളുടെ പ്രധാന്യത്തോടെ ഇന്ന് ആളുകളെ സ്വധീനിക്കാന്‍ കഴിയുന്നതാണ് ടിവി സീരിയലുകള്‍. ബാഹുബലി രണ്ടു ഭാഗങ്ങളിലായി ചിത്രീകരിച്ചിരുന്നെങ്കിലും ഇനി ചിത്രം സീരിയലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോവുകയാണ്.

ബാഹുബലി ടിവി സീരിയലാക്കാന്‍ രാജമൗലി ആലോചിച്ചിരുന്നു. അതിനെക്കുറിച്ച് ഔദ്യോഗിക വിശദ്ദീകരണം ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ശോബു യാര്‍ലഗദ്ദയാണ് സിനിമ ഇനി മുതല്‍ സീരിയലാവുമെന്ന കാര്യം സ്ഥിതികരിച്ചത്.

ഹിന്ദി സീരിയല്‍

ഹിന്ദി സീരിയലായിട്ടാണ് ബാഹുബലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രം ജനങ്ങളുടെ മികച്ച് പ്രതികരണങ്ങള്‍ നേടി ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ ഹിറ്റ് സിനിമയായി ദേശീയ തലത്തിലും അന്താരാഷ്ട്രതലത്തിലും മുന്നേറി കൊണ്ടിരിക്കുകയാണ്.

കുറഞ്ഞ എപ്പിസോഡില്‍ തീരും

സാധാരണ സീരിയലുകള്‍ വലിച്ചു നീട്ടി കൊണ്ടുപോയി വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിക്കും. എന്നാല്‍ ബാഹുബി വളരെ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പത്തോ പതിനഞ്ചോ എപ്പിസോഡുകളില്‍ മാത്രമായിരിക്കും ഉണ്ടാവുക.

വിവിധ ഭാഷകളില്‍ ഉണ്ടാവും

ആദ്യം ഹിന്ദിയിലാണ് സീരിയല്‍ ഉണ്ടാവുന്നത്. പിന്നീട് ഇന്ത്യയിലെ മറ്റു ഭാഷകളിലും സിനിമ സീരിയലായി എത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മ്മതാവ് ഒരു അഭിമുഖത്തിനിടെയാണ് ബ്രഹ്മാന്‍ഡ ചിത്രത്തിന്റെ പുതിയ വാര്‍ത്തകളെക്കുറിച്ച് സംസാരിച്ചത്.

രാജമൗലി തന്നെ പ്രഖ്യാപിച്ചിരുന്നു

രാജമൗലി തന്നെ സിനിമ സീരിയലാക്കുന്ന കാര്യം മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സീരിയലില്‍ ആരെക്കയാണ് കഥാപാത്രങ്ങളായി എത്തുന്നതെന്നുള്ള കാര്യം ഇനി പുറത്ത് പറഞ്ഞിട്ടില്ല.

ദ റൈസ് ഓഫ് ശിവകാമി

മകിഴ്മതിയിലെ രാജമാതാവായ ശിവകാമിയുടെ കഥപാത്രം സിനിമയില്‍ വന്‍ ജനപ്രീതി നേടിയിരുന്നു. അതിനിടെ ശിവകാമിയുടെ കഥപാത്രം ' ദ റൈസ് ഓഫ് ശിവകാമി' എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങിയിരുന്നു. എഴുത്തുകാരാനായ ആനന്ദ് നീലകണ്ഡനാണ് പുസ്തകം പുറത്തിറക്കിയത്.

English summary
Producer confirms Baahubali serial on TV soon!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X