'രേണുവിനെ വിലക്കണമായിരുന്നു വിലപിച്ചിട്ട് കാര്യമില്ല, നന്ദി അമ്മയെ അറിയിക്കൂ, എവിടേയും തൊടാതെ സംസാരിക്കരുത്'
വീട് വെക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് ആധാരം റദ്ദ് ചെയ്യാൻ നിയമപരമായി നടപടി സ്വീകരിച്ചതോടെ പുലിവാല് പിടിച്ച അവസ്ഥയിലാണ് രേണു സുധിയും മൂത്തമകൻ കിച്ചുവും. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് രേണുവിന് എതിരെ മാത്രമല്ല കിച്ചുവിന് എതിരേയും ബിഷപ്പ് വക്കീൽ നോട്ടീസ് അയച്ച് കഴിഞ്ഞു. ബിഷപ്പ് നോബിൾ ഫിലിപ്പ് തന്റേയും അമ്മയുടേയും പേരിൽ കേസ് കൊടുത്തുവെന്ന് അറിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം തന്റെ ഭാഗം വ്യക്തമാക്കി കിച്ചു എത്തിയിരുന്നു.
ഒന്നിലും ഉൾപ്പെടാതെ ജീവിച്ച തനിക്ക് എതിരെയാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നതെന്നും എല്ലാവരോടും തന്റെ നന്ദി അറിയിക്കുന്നുവെന്നുമാണ് കിച്ചു സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞത്. വീടും സ്ഥലവും തന്റെ കുടുംബത്തിന് നൽകിയവരെ ഒരിക്കലും നിന്ദിച്ചിട്ടില്ലെന്നും കിച്ചു വ്യക്തമാക്കിയിരുന്നു.

എന്റെ പേരിൽ കേസായി. വളരെ അധികം നന്ദിയുണ്ട്. പണ്ടേ ഞാൻ പറഞ്ഞിരുന്നു ഇതിലൊന്നും എന്നെ വലിച്ചിടരുതെന്ന്. ഞാൻ ഇക്കാര്യത്തിൽ ഒന്നും ഇല്ലെന്ന്. വക്കീൽ നോട്ടീസ് വന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ സന്തോഷമുണ്ട്. ഒരു കാര്യത്തിലും ഇടപെടാതെ ഇരുന്നിട്ടും എന്റെ പേരിൽ കേസായല്ലോ. എന്റെ സൈഡിൽ നിന്ന് ഒരു മറുപടി വേണമല്ലോ.
അതിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഇടുന്നത്. വീട് വെച്ച് തന്നവരേയോ സ്ഥലം തന്നവരേയോ മോശമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവർക്കും വളരെ നന്ദി. നല്ലൊരു കാര്യമാണ് ഞങ്ങൾക്ക് ചെയ്ത് തന്നിരിക്കുന്നത് എന്നാണ് കിച്ചു പറഞ്ഞത്. ബിഷപ്പിനെ അപമാനിച്ച് ചെയ്ത വീഡിയോകൾ നിശ്ചിത ദിവസത്തിനുള്ളിൽ രേണു നീക്കം ചെയ്തില്ലെങ്കിൽ നിയമത്തിന്റെ നൂലാമാലകൾ വിനയാകും.
ആധാരം റദ്ദ് ചെയ്യുന്ന തരത്തിൽ നടപടികൾ ഉണ്ടാവുകയും ബിഷപ്പ് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം മാനനഷ്ടത്തിന് നൽകേണ്ടാതയും വരും. വിഷയത്തിൽ പ്രതികരിച്ച് കിച്ചു വീഡിയോ ചെയ്തതോടെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. തൊട്ടും തൊടാതെയുമുള്ള കിച്ചുവിന്റെ ആദ്യം മുതലുള്ള മറുപടികളാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്നും രേണുവിനെ തുടക്കത്തിൽ തന്നെ വിലക്കണമായിരുന്നുവെന്നും പ്രതികരണങ്ങളുണ്ട്.
കിച്ചു നീ ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്. രേണുവും പിതാവും ആദ്യകാലത്ത് ഇന്റർവ്യു കൊടുത്ത സമയത്തെ നീ കർശനമായി അവരെ വിലക്കണമായിരുന്നു. ഒന്നും ഇല്ലാതിരുന്ന സമയത്ത് ഇത്രയും വിലമതുപ്പുള്ള വസ്തുവും വീടും ചുറ്റുമതിലും കിട്ടിയില്ലേ. അത് തന്നവരെ പൂജിക്കണ്ടേ?.

അല്ലാതെ ഇങ്ങനെ പബ്ലിക്കിൽ നാറ്റിക്കുകല്ല വേണ്ടത്. പ്രതേകിച്ച് ബിഷപ്പിനെ. എത്ര നാളായി. രേണുവും കൂട്ടുകാരികളും ചെയ്ത വീഡിയോ കിച്ചുവും കണ്ട് കാണില്ലേ?, രേണുവിനെ എല്ലാത്തിനും സപ്പോർട്ട് ചെയ്യാതെ തെറ്റ് ചെയ്യുമ്പോൾ ചൂണ്ടി കാണിച്ചുകൊടുക്ക്. പ്രായപൂർത്തിയായ മക്കൾ അമ്മമാരെ തിരുത്തുന്നത് തെറ്റല്ല, ഒരു കാര്യത്തിലും ഇടപെടാതിരുന്നത് കൊണ്ട് തന്നെയാണ് ഈ അവസ്ഥ വന്നത്.
വീടിന്റെ പേരിൽ സംസാരിക്കരുതെന്ന് രേണുവിനെ പറഞ്ഞു മനസിലാക്കിക്കണമായിരുന്നു. അത് കിച്ചു ചെയ്തില്ല, കേസായി എങ്കിൽ അതിന് നാട്ടുകാരെയല്ല പഴിക്കേണ്ടത് അമ്മ രേണുവിന് നന്ദി പറയൂ. മാത്രമല്ല കിച്ചു ഒന്നും കൃത്യമായി പറയുന്നില്ല. അവിടെയും ഇവിടെയും തൊടാതെ ഉള്ള സംസാരം അവസാനിപ്പിക്കൂവെന്നും ചിലർ കിച്ചുവിനെ ഉപദേശിച്ച് കുറിച്ചു.
വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ പേരിൽ ആരും ഭൂമി തന്നിട്ടില്ലെന്നും തനിക്ക് ആ വീടുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു രേണുവിന്റെ മറുപടി. മക്കളുടെ അമ്മ എന്ന ബന്ധം മാത്രമേയുള്ളുവെന്നും ഇറക്കി വിട്ടാൽ വാടക വീട്ടിലേക്ക് മാറുമെന്നുമാണ് രേണു പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications