വീട് വിൽക്കാൻ പോകുന്നു ഗൾഫിൽ പോകുന്നു എന്നൊക്കെ പറഞ്ഞത് കള്ളമോ?; മക്കൾക്കൊപ്പം ​ഗഫൂർ, വിമർശിച്ച് കമന്റുകൾ!

സോഷ്യൽമീഡിയ നിരന്തരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതയായ യുട്യൂബറാണ് സിലു ടോക്സ് ചാനൽ ഉടമ സൽഹ ബീ​ഗം. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് സൽഹയുടേത്. മോട്ടിവേഷൻ, ലൈഫ്സ്റ്റൈൽ വ്ലോ​ഗ്സ്, പാചകം എന്നിവയാണ് സൽഹയുടെ ചാനലിലെ പ്രധാന കോണ്ടന്റുകൾ. അഞ്ച് കുട്ടികളുടെ അമ്മയും ലോ സ്റ്റുഡന്റുമായ സൽഹ അടുത്തിടെയാണ് ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്നത്.

ഭർത്താവ് ​ഗഫൂറുമായി രമ്യത കുറവുണ്ടെന്നും താനും മക്കളും സെപ്പറേറ്റഡായിട്ടാണ് താമസിക്കുന്നത് എന്നുമാണ് സൽഹ വെളിപ്പെടുത്തിയത്. ‍‍പതിനേഴ് വയസിലായിരുന്നു സൽഹയുടെ വിവാഹം. ദാമ്പത്യം 20 വര്‍ഷം പിന്നിടുമ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്.

silu talks salha

എന്നാൽ നിയമപരമായി ബന്ധം വേർപ്പെടുത്തിയോ എന്നതിൽ വ്യക്തതയില്ല. സൽഹയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷം ​ഗഫൂർ പുതിയൊരു യുട്യൂബ് ചാനൽ ആരംഭിച്ചു. ജി ടോക്സ് ​ഗഫൂർ‌ എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. ചാനൽ വഴിയാണ് ഊഞ്ഞാൽ അടക്കമുള്ള ഫർണീച്ചറുകളുടെ കച്ചവടം അടുത്തിടെയായി ​ഗഫൂർ നടത്തുന്നത്. ഇപ്പോഴിതാ ​ഗഫൂർ യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയാണ് ചർച്ചയാകുന്നത്.

ഓൺലൈൻ ഊഞ്ഞാൽ വിൽപ്പന വിപുലീകരിച്ചതിന്റെ വിശദാംശങ്ങളാണ് ​ഗഫൂർ വീഡിയോയിൽ പങ്കിട്ടത്. പുതിയ പാറ്റേണിലുള്ള സ്റ്റോക്കുകൾ എത്തിയതിനെ കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. ഓൺലൈനായും നേരിട്ടും വിൽപ്പനയുണ്ട്. അർഹതയുള്ള ചിലർക്ക് സൗജന്യമായി ​ഗഫൂർ ഊഞ്ഞാൽ നൽകുന്നുണ്ട്.

മാത്രമല്ല വീഡിയോയുടെ അവസാനം ഉപ്പയെ കാണാനായി ഇളയ മൂന്ന് കുഞ്ഞുങ്ങൾ എത്തിയതും ഒരുമിച്ച് വിശേഷം പങ്കുവെച്ച് സമയം ചിലവഴിച്ചതിന്റെ വീഡിയോകളും ​ഗഫൂർ വ്ലോ​ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെടലിലൂടെ കടന്ന് പോകുന്ന അവ‌സ്ഥയാണ്. എന്നിരുന്നാലും എന്റെ ചാനലിന് 26000 സബ്സ്ക്രൈബേഴ്സായി എന്ന സന്തോഷമുണ്ട്.

വളരെ നല്ല കാര്യമാണത്. എല്ലാവരും തുടർന്നും സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക എന്നാണ് ചാനലിന് കാൽ ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ച സന്തോഷം പങ്കിട്ട് ​ഗഫൂർ പറഞ്ഞത്. അതേസമയം പുതിയ വ്ലോ​ഗ് വൈറലായതോടെ ചില ചോ​ദ്യങ്ങളും പ്രേക്ഷക​രിൽ നിന്നും ഉയർന്നു. വീട് വിൽക്കാൻ പോവുകയാണെന്നും​ ​ഗൾഫിലേക്ക് തിരികെ പോവുകയാണെന്നും ​ഗഫൂർ ചാനൽ ആരംഭിച്ച സമയത്ത് പറഞ്ഞിരുന്നു.

silu talks salha

അതിനാലാണ് ഊഞ്ഞാൽ അടക്കമുള്ള ഫർണീച്ചറുകൾ വില കുറച്ച് വിറ്റഴിക്കുന്നതെന്നും ​ഗഫൂർ പറഞ്ഞിരുന്നു. അപ്പോൾ വീട് വിൽക്കുന്നു. സാധനം വിറ്റഴിക്കുന്നു... ഗൾഫിൽ പോകുന്നു എന്നൊക്കെ പറഞ്ഞതോ?. എന്നിട്ടിപ്പോൾ വീട് നിറയെ വീണ്ടും സ്റ്റോക്ക് കൊണ്ട് വന്നേക്കുന്നു. അന്ന് പറഞ്ഞതെല്ലാം കള്ളമായിരുന്നോ? എന്നാണ് ചോദ്യങ്ങൾ. പക്ഷെ ​​ഗഫൂർ മറുപടി നൽകിയിട്ടില്ല. മറന്നുപോയ ജീവിതത്തെ ചിട്ടപ്പെടുത്തി എടുക്കാൻ അവസരങ്ങൾ ഒന്നും കഴിഞ്ഞുപോയിട്ടില്ല വരും.

നല്ല നാളുകൾ ലഭിക്കും നിങ്ങൾ കുടുംബവുമായി ഒത്തുചേരും എന്ന് ​ഗഫൂറിനെ ആശംസിച്ചും ചിലർ എത്തി. മക്കൾക്ക് വേണ്ടി എങ്കിലും സൽഹയുമായുള്ള തർക്കങ്ങൾ പരിഹരിച്ച് ഒത്തുതീർപ്പോടെ ജീവിച്ചൂടെയെന്ന് ചോദിച്ച് കമന്റ് കുറിച്ചവരുമുണ്ട്. മക്കൾക്കും വേണ്ടിയിട്ട് നിങ്ങൾക്ക് ഒരുമിക്കാമായിരുന്നില്ലേ അവരുടെ സന്തോഷം കണ്ടോ?.

ജീവിതത്തിൽ സൽഹ​ എടുത്ത ഏറ്റവും നല്ല തീരുമാനം ഒരിക്കലും ​ഗഫൂറിന്റെ അടുത്തേക്ക് മടങ്ങരുത് എന്നതാണ്. ഇത്തരത്തിലുള്ള ആളുകളുമായി ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരുമുണ്ട്. ​ഗഫൂറിനൊപ്പം ജീവിച്ചപ്പോഴും വീട്ടിലേയും മക്കളുടേയും എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നത് സൽഹയായിരുന്നു. ഇരുവരും തമ്മിൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. ഇപ്പോള്‍ ഞങ്ങൾ സെപ്പറേറ്റഡാണ്.

ഞാനും അഞ്ച് മക്കളും സെപ്പറേറ്റഡായാണ് താമസിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കേണ്ടെന്ന് കരുതിയാണ് പറയാതിരുന്നത്. എന്തുകൊണ്ട് വേര്‍പിരിഞ്ഞു, ആരാണ് തെറ്റുകാര്‍ അങ്ങനെ കുറേ ചോദ്യങ്ങളൊക്കെയുണ്ടാവും. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. അതൊഴിവാക്കാനാണ് ശ്രമിച്ചതെന്നുമാണ് വേർപിരിഞ്ഞ കാര്യം മറച്ച് വെച്ചതിനെ കുറിച്ച് സംസാരിക്കവെ സൽഹ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X