'അയാൾ പറ‌ഞ്ഞത് പച്ചകള്ളം, അന്നും കുറ്റം പറഞ്ഞ് നടക്കുകയായിരുന്നു, സ്വകാര്യഭാ​ഗം കാണിച്ച് വശീകരിക്കാറില്ല'

By Desk

മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാവൽ വ്ലോ​ഗറാണ് ബാക്ക് പാക്കർ അരുണിമ. ഇരുപത്തിയാറ് വയസിനിടെ അരുണിമ ചെന്നെത്താത്ത നാടും ന​ഗരവും ​ഗ്രാമങ്ങളുമില്ല. പെൺകുട്ടിയാണെന്നതുകൊണ്ട് തന്നെ ഈ യാത്രകളിൽ എല്ലാം നല്ലതും ചീത്തയുമായ അനുഭവങ്ങൾ അരുണിമയ്ക്ക് ഉണ്ടായിട്ടുണ്ട്. അത് വീഡിയോയായി പങ്കുവെക്കുമ്പോൾ അരുണിമയുടെ മാനാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് കമന്റുകൾ വരാറുള്ളത്. ഇപ്പോഴിത തന്റെ അനുഭവങ്ങളും തനിക്ക് എതിരെ വന്നിട്ടുള്ള നെ​ഗറ്റിവിറ്റിയെ കുറിച്ചും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അരുണിമ മനസ് തുറന്നു.

നെ​ഗറ്റിവിറ്റി ഞാൻ മൈന്റ് ചെയ്യാറില്ല. അവരുടെ സ്വ​ഭാവം അവർ കാണിക്കുന്നു. വീ‍ഡിയോ അപ്ലോ‍ഡ് ചെയ്തശേഷം അത് വൈറലായോ ഇല്ലയോ എന്ന് ഞാൻ നോക്കിയിരിക്കാറില്ല. ഒരു പണിയുമില്ലാത്ത ആളുകൾ അത് നോക്കിയിരിക്കും. സുഹൃത്തുക്കൾ പറയുമ്പോഴാണ് കമന്റ് ബോക്സ് പോലും തുറന്ന് നോക്കുന്നത്.

Backpacker Arunima
Photo Credit: Backpacker Arunima / Instagram

യാത്രകൾക്ക് വേണ്ടി എനിക്കുള്ള വരുമാന മാർ​ഗം മാത്രമാണ് സോഷ്യൽമ‍ീഡിയ. തുർക്കി യാത്രയ്ക്കുശേഷം വന്ന നെ​ഗറ്റീവ് കമന്റുകൾക്ക് എതിരെ സൈബറിൽ കേസ് ഫയൽ ചെയ്യാൻ പോവുകയാണ്. ഞാനായിട്ട് റിയാക്ട് ചെയ്യാൻ പോകുന്നില്ല. ഞാൻ യാത്രകൾ ചെയ്യുന്നതുകൊണ്ട് മാത്രമാണ് എനിക്ക് മോശം അനുഭവം ഉണ്ടാവുന്നതെന്ന് പറഞ്ഞ് കേൾക്കാറുണ്ട്.

കാരണം ഞാൻ പൈസ കൊടുക്കാതെ ലിഫ്റ്റ് അടിച്ചാണല്ലോ ട്രാവൽ ചെയ്യുന്നത്. ഹിച്ചൈക്കിങ് ഒരു യാത്ര രീതിയാണ്. ഫ്രീയായിട്ട് എന്തിനാണ് വണ്ടികളി‌ൽ കയറുന്നത് പബ്ലിക്ക് ട്രാൻസ്പോർട്ട് ഉപയോ​ഗിക്കൂവെന്ന് പലരും കമന്റ് കുറിച്ച് കണ്ടു. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടാകാറുണ്ട്. അതേ കുറിച്ച് ഈ കമന്റിടുന്നവർക്ക് എന്താണ് പറയാനുള്ളത്?.

അതൊരു വാല്യുവബിൾ പോയിന്റില്ലേ. തമ്പ്നെയിലിന് വേണ്ടി ഒന്നും ഞാൻ ചെയ്യാറില്ല. റിലേറ്റബിൾ കണ്ടന്റ് ഫുൾ വീഡിയോയിലുണ്ടാകും. ഞാൻ കണ്ടന്റ് ക്രിയേറ്ററല്ല ട്രാവലറാണ്. ഞാൻ ആരെയും സ്വകാര്യഭാ​ഗം കാണിച്ച് വശീകരിക്കാൻ ശ്രമിക്കാറില്ലെന്നും അരുണിമ പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അരുണിമയെ വിമർശിച്ച് യുട്യൂബറും മുൻ ബി​ഗ് ബോസ് താരവുമായ സീക്രട്ട് ഏജന്റ് ഇട്ട വീഡിയോയ്ക്കും അരുണിമ മറുപടി നൽകി.

അരുണിമയെ ഞാൻ മലപ്പുറത്ത് വെച്ച് ഒരിക്കൽ കണ്ട് സംസാരിച്ചിട്ടുണ്ട്. അന്ന് ഞാൻ അറിയപ്പെടുന്ന യുട്യൂബർ ആയിരുന്നില്ല. വലിയ ഫോളോവേഴ്സും എനിക്കില്ലായിരുന്നു. പൂക്കോട്ടൂർ വെച്ചാണ് കണ്ടത്. അന്ന് അരുണിമയ്ക്കൊപ്പം വേറൊരു ലേഡി കൂടി ഉണ്ടായിരുന്നു. വീഡിയോ കണ്ടിട്ടുള്ളതുകൊണ്ട് അരുണിമയെ പോയി പരിചയപ്പെട്ടു. സഹായം വേണോയെന്ന് ചോദിച്ചു. ഞങ്ങളുടെ നാട്ടിൽ കൂടി പോകുന്നത് കൊണ്ടാണ് ഹെൽപ്പ് വേണോയെന്ന് ചോദിച്ചത്. പെരിന്തൽമണ്ണ ഭാ​ഗത്തേക്ക് പോകാൻ ബസ് കിട്ടുന്ന സ്ഥലത്തേക്ക് ഒരു ലിഫ്റ്റ് തരാമോയെന്ന് ചോദിച്ചു.

Backpacker Arunima
Photo Credit: Backpacker Arunima / Instagram

അങ്ങനെ ഞാൻ അവരെ വണ്ടിയിൽ കയറ്റി. അവർ മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതുമെല്ലാം അവരുടെ ഇഷ്ടം. പക്ഷെ അവർ കയറിയശേഷം കാറിനുള്ളിൽ മദ്യത്തിന്റെ ഭയങ്കര മണമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഒരു ബസ് കിട്ടുന്ന ഒരു ഏരിയയിൽ ഞാൻ‌ വൈകാതെ ഇറക്കി വിട്ടു. അവർ രണ്ടുപേരിൽ ആരാണ് മദ്യപിച്ചതെന്ന് അറിയില്ലെന്നുമാണ് അന്ന് സീക്രട്ട് ഏജന്റ് പറഞ്ഞത്. അതിനുള്ള മറുപടിയായി അരുണിമ പറഞ്ഞത് ഇങ്ങനെയാണ്... എന്നെ കുറിച്ച് മുമ്പ് സീക്രട്ട് ഏജന്റ് ഒരു വീഡിയോ ഇട്ടിരുന്നു.

അതിൽ പറ‌യുന്നതെല്ലാം പച്ചകള്ളമാണ്. ഞാൻ കള്ളുകുടിക്കുന്നയാൾ തന്നെയാണ്. പക്ഷെ ട്രാവൽ ചെയ്യുമ്പോൾ കുടിക്കാറില്ല. വല്ലപ്പോഴും മാത്രമെ മദ്യപിക്കാറുള്ളു. എന്നെ കണ്ട് ഇങ്ങോട്ട് വന്നു എന്നാണ് സീക്രട്ട് ഏജന്റ് പറഞ്ഞത്. പക്ഷെ അങ്ങനെയായിരുന്നില്ല. ഞാനും എന്റെ സുഹൃത്തും കൂടി വയനാട്ടിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു. അതിനിടയിൽ ഹിച്ചൈക്ക് ചെയ്തപ്പോൾ കണ്ട ഒരാൾ മാത്രമാണ്.

പുള്ളിക്ക് എന്നെ അറിയാമായിരുന്നു. പുള്ളിക്കും അന്ന് യുട്യൂബ് ചാനലുണ്. അത് കാണിച്ച് തന്നു. അന്നും ആരെയൊക്കയോ കുറ്റം പറഞ്ഞ് നടക്കുകയായിരുന്നു. കാറിൽ കയറി അടുത്ത സ്റ്റോപ്പിൽ കൊണ്ടുവിട്ടു. ഈ വീഡിയോ സീക്രട്ട് ഏജന്റ് ഇട്ടപ്പോൾ ഞാൻ മെക്സിക്കോയിലായിരുന്നു. അതുകൊണ്ട് അന്ന് പ്രതികരിക്കാൻ പറ്റിയില്ലെന്നുമാണ് അരുണിമ പറഞ്ഞത്.

More from Filmibeat

Read more about: malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X