അളവ് എടുത്തത് വീഡിയോ കോളിലൂടെ; 45 ദിവസം കൊണ്ട് 10 തൊഴിലാളികളാണ് അര്‍ച്ചനയുടെ വിവാഹ വസ്ത്രമൊരുക്കിയത്

ടെലിവിഷന്‍ താരം അര്‍ച്ചന സുശീലന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. അമേരിക്കയില്‍ വെച്ച് വളരെ സിംപിളായിട്ടാണ് പ്രവീണ്‍ നായരുമായിട്ടുള്ള നടിയുടെ വിവാഹം നടക്കുന്നത്. ചടങ്ങുകള്‍ ലളിതമായിരുന്നെങ്കിലും വിവാഹത്തിന് നടി അണിഞ്ഞ ലെഹങ്കയുടെ പിന്നില്‍ ഒരു കഥയുണ്ട്. പീച്ച് നിറമുള്ള ഫ്‌ളോറല്‍ വര്‍ക്കുകള്‍ ഉള്ള ലെഹംഗയായിരുന്നു നടി അണിഞ്ഞത്. അര്‍ച്ചനയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ ആനു നോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

വിവാഹവിവരം പറഞ്ഞതിനൊപ്പം അര്‍ച്ചന ആദ്യം നന്ദി പറഞ്ഞത് വസ്ത്രമൊരുക്കി തന്ന ആനുവിന് ആയിരുന്നു. നടി അമേരിക്കയില്‍ ആയത് കൊണ്ട് തന്നെ ഓണ്‍ലൈനിലൂടെ അളവെടുത്ത് തയ്യാറാക്കിയ വിവാഹവസ്ത്രമാണിത്. നാല്‍പ്പത്തിയഞ്ച് ദിവസത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മനോഹരമായ വസ്ത്രം തയ്യാറാക്കി എടുത്തതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആനു നോബി വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം....

അർച്ചനയുടെ വിവാഹ വസ്ത്രത്തെ കുറിച്ച്

തന്റെ ചര്‍മ്മവുമായി ചേര്‍ന്ന് നില്‍ക്കുന്നൊരു കളറായിരിക്കണം ലെഹംഗയുടേത് എന്നാണ് അര്‍ച്ചന നല്‍കിയ ആദ്യ നിര്‍ദ്ദേശങ്ങളിലൊന്ന്. അങ്ങനെയാണ് പേള്‍ പീച്ച് നിറം തിരഞ്ഞെടുക്കുന്നത്. ഹെവി ആയിട്ടുള്ള വര്‍ക്കുകളൊന്നും വേണ്ടെന്നും കാഴ്ചയില്‍ ലളിതമായിരിക്കണം, എന്നാല്‍ മനോഹരവും ആയിരിക്കണം എന്നതായിരുന്നു അര്‍ച്ചനയുടെ ആഗ്രഹം. അതാണ് എംബ്രേഡറിയ്ക്ക് പ്രധാന്യം കൊടുത്ത് വസ്ത്രം തയ്യാറാക്കിയത്. എന്നാല്‍ പ്രതിസന്ധിയായി തോന്നിയത് അര്‍ച്ചന അമേരിക്കയില്‍ ആണെന്നുള്ളത് ആയിരുന്നു.

10 തൊഴിലാളികൾ ചേർന്ന് നിർമ്മിച്ചത്

അവിടുത്തെ സമയത്തിലുള്ള വ്യത്യാസം ആശയവിനിമയത്തിന് പ്രശ്നമായിരുന്നു. ഡിസൈന്‍ തയ്യാറാക്കി അയച്ചു കൊടുത്തു. അത് ഇഷ്ടപ്പെട്ടതോടെയാണ് വീഡിയോ കോളിലൂടെ അര്‍ച്ചനയുടെ അളവെടുക്കുന്നത്. 10 തൊഴിലാളികള്‍ ചേര്‍ന്ന് 45 ദിവസമെടുത്താണ് അര്‍ച്ചനയുടെ വെഡ്ഡിങ് ലെഹംഗ ഒരുക്കിയത്. കാലങ്ങളായി അര്‍ച്ചനയുമായി സൗഹൃദമുണ്ടെങ്കിലും ഇതാദ്യമായാണ് വസ്ത്രം ഒരുക്കി കൊടുക്കുന്നത്. അതും വിവാഹത്തിന് വേണ്ടി ആയതില്‍ വലിയ സന്തോഷമാണെന്നും ആനു പറയുന്നു.

അർച്ചനയുടെ കൂട്ടുകാരിയാണ് ആനു

ഡിസൈനിങ് മേഖലയില്‍ എട്ട് വര്‍ഷത്തോളമായി പ്രവൃത്തി പരിചയമുള്ള ആനു നോബി സെലിബ്രിറ്റികളുടെ വിവാഹത്തിനും ടെലിവിഷന്‍ ഷോ കള്‍ക്കും വേണ്ടി വസ്ത്രമൊരുക്കി ശ്രദ്ധേയായിരുന്നു. സെലിബ്രിറ്റികളുമായെല്ലാം അടുത്ത സൗഹൃദമുള്ള ആള്‍ കൂടിയാണ് ആനു. അതേ സമയം അര്‍ച്ചനയുടെ ലെഹംഗ ഒരുക്കിയതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലും ആനു സൂചിപ്പിച്ചിരുന്നു.

Recommended Video

അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി..കണ്ടോ കല്യാണം അങ്ങ് അമേരിക്കയിൽ
വസ്ത്രമൊരുക്കിയതിന് പിന്നിലെ കഥ

''എന്നെ സംബന്ധിച്ച് ഓരോ വധുവും അവരുടെ പ്രണയകഥയിലേക്കുള്ള മനോഹരമായ യാത്രയിലാണ്. അര്‍ച്ചന സുശീലനും ഞങ്ങളും തമ്മില്‍ ആശയവിനിമയത്തിന് സമയ വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ അതിന് വേണ്ടി സമയം കണ്ടെത്തി. സോഫ്റ്റ് നൂഡ് കളറുകളോടുള്ള അവരുടെ ഇഷ്ടം എന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണ് എംബ്രോയിഡറിയോട് കൂടിയ മനോഹരമായ ലെഹംഗ നിര്‍മ്മിക്കുന്നത്. നടന്‍ ദീപന്‍ മുരളിയാണ് ഈ വിവാഹ കഥയിലേക്ക് ഞങ്ങളെ ബന്ധിപ്പിച്ചത്.

ബ്രൈഡല്‍ ലെഹംഗ നമ്മുടെ ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും ഒരു കരകൗശലമാണ്. അവളുടെ സ്‌കിന്‍ ടോണുമായി നന്നായി ചേരുന്ന ഒരു നിറമാണ് ഞാന്‍ തിരഞ്ഞെടുത്ത്. എംബ്രോയ്ഡറി എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. എംബ്രോയ്ഡറി ചെയ്യുന്നതിന് മുന്‍പ് ഞങ്ങള്‍ ലൈറ്റ് പിങ്ക്, റാസ്‌ബെറി, ഇളം പച്ച, മെഹന്ദി പച്ച എന്നീ നിറങ്ങള്‍ തിരഞ്ഞെടുത്തു, കൂടാതെ സില്‍വര്‍ ക്രിസ്റ്റുകളും മുത്തുകളും ഉപയോഗിച്ച് കൈകൊണ്ട് വര്‍ക്ക് ചെയ്തു. അവളുടെ വിശേഷദിവസത്തില്‍ വസ്ത്രം ഒരുക്കാനായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി, അവള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു'' എന്നും ആനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച എഴുത്തുകളില്‍ സൂചിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X