»   » പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് വിചാരിച്ചതു പോലെയല്ല, ഈ റേറ്റിങ് ചരിത്രത്തിലാദ്യമായി!

പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് വിചാരിച്ചതു പോലെയല്ല, ഈ റേറ്റിങ് ചരിത്രത്തിലാദ്യമായി!

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ തിയേറ്ററുകളില്‍ തരംഗമായപ്പോള്‍ മിനി സ്‌ക്രീന്‍ താരം രമേഷ് പിഷാരടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഒക്ടോബര്‍ 16ന് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമില്‍ മഹാനടന്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് പരിപാടിയിലെ മുഖ്യ അവതാരകനായ രമേഷ് പിഷാരടിയെ കാണാത്തതായിരുന്നു പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചത്.

പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ടതും അത് തന്നെയായിരുന്നു. പിഷാരടി എവിടെ പോയി? പിഷാരടി ട്രോളുകള്‍ക്കൊണ്ട് രണ്ടു ദിവസം സോഷ്യല്‍ മീഡിയ നിറഞ്ഞു. എന്നാല്‍ പിഷാരടി പരിപാടിയില്‍ ഇല്ലാതിരുന്നതുകൊണ്ട് ആരും ബഡായി ബംഗ്ലാവ് കാണാതിരുന്നില്ല. റേറ്റിങിന്റെ കാര്യത്തില്‍ ബഡായി ബംഗ്ലാവ് ചരിത്ര നേട്ടമുണ്ടാക്കി എന്നാണ് വിലയിരുത്തുന്നത്.

ഇരട്ടി റേറ്റിങ്

ബഡായി ബംഗ്ലാവിന്റെ ഇതുവരെയുള്ള റേറ്റിങിന്റെ ഇരട്ടിയാണ് റേറ്റിങ്. മോഹന്‍ലാല്‍ പങ്കെടുക്കുന്നുവെന്നത് തന്നെയായിരുന്നു അതിന് കാരണം.

16 പോയിന്റുകള്‍

ബ്രോഡ്കാസ്റ്റ് റിസേര്‍ച്ച് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം റേറ്റിങില്‍ 16 പോയിന്റുകളാണ് ബഡായി ബംഗ്ലാവിന് ലഭിച്ചത്. മുന്‍ ആഴ്ചകളില്‍ 8മുതല്‍ 10 വരെയായിരുന്നു പരിപാടിയുടെ റേറ്റിങ് പോയിന്റ്.

ഇപ്രഷന്‍സ് 5300

മുമ്പ് 3081 ഇംപ്രഷന്‍സ് ലഭിച്ചിരുന്ന പ്രോഗ്രാമിന് മോഹന്‍ലാല്‍ പങ്കെടുത്ത എപ്പിസോഡില്‍ 5300 ഇംപ്രഷന്‍സ് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിഷാരടി വിദേശത്ത്

മോഹന്‍ലാല്‍ പങ്കെടുക്കുന്ന ബഡായി ബംഗ്ലാവിന്റെ എപ്പസോഡില്‍ രമേഷ് പിഷാരടി ഇല്ലാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ട്രോളുകള്‍ വന്നിരുന്നു. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പിഷാരടി ഏഷ്യാനെറ്റില്‍ നിന്ന് പോയി എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ കോമഡി ഷോയുമായി ബന്ധപ്പെട്ട് വിദേശ പര്യടനത്തിലായിരുന്നു പിഷാരടി.

പകരം

രമേഷ് പിഷാരടിക്ക് പകരം രാജേഷായിരുന്നു ബഡായി ബംഗ്ലാവില്‍ അവതാരകനായി എത്തിയത്.

English summary
Badai Bangalow highset rating.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam