വധുവായി അണിഞ്ഞൊരുങ്ങി അമ്മായി!! ബഡായി ബംഗ്ലാവിൽ വിവാഹം, സേവ് ദി ഡേറ്റ് വീഡിയോ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്മായിയുടെ സേവ് ദ ഡേറ്റ് വീഡിയോയാണ്.
സ്ഥിരം പിഷാരടിയുടേയും മുകേഷിന്റെ ട്രോളാക്രമണത്തിന്റെ സ്ഥിരം ഇര അമ്മായിയാണ്, അമ്മയുടെ വിവാഹം നടക്കാത്തതിലുളള സങ്കടം ബഡായി ബംഗ്ലാവിന്റെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. ആദ്യ ഭാഗം അവസാനിക്കുമ്പോൾ അമ്മായിയുടെ വിവാഹം നടക്കാത്തതിലുളള സങ്കടം മാത്രമായിരുന്നു പ്രേക്ഷകരുടെ മനസിൽ. ബഡായി ബംഗ്ലവ് വീണ്ടും തുറക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത സമ്മാനിച്ചു കൊണ്ടാണ്. അമ്മയിയുടെ വിവാഹ ചടങ്ങോടു കൂടിയാണ് ബഡായി ബംഗ്ലാവ് ആരംഭിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്മായിയുടെ സേവ് ദ ഡേറ്റ് വീഡിയോയാണ്. അതീവ സുന്ദരിയായിട്ടാണ് അമ്മായി പ്രത്യക്ഷപ്പെടുന്നത്. മാർച്ച് 3 ഞറാഴ്ച ബഡായി ബംഗ്ലാവിൽവെച്ചാണ് വിവാഹം നടക്കുക. എന്നാൽ വരൻ ഇപ്പോഴും സസ്പെൻസാണ്. അമ്മായിയുടെ വരൻ ആരായിരിക്കും എന്നുള്ള പ്രേക്ഷകരുടെ ചോദ്യത്തിന് ഉടനെ തന്നെ ഉത്തരം ലഭിതക്കുമെന്നാണ് സൂചന.
ഏറ്റവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു ടെലിവിഷൻ ഷോയായിരുന്നു ബഡായി ബംഗ്ലാവ്. മുകേഷിന്റെ ബഡായി ബംഗ്ലാവിലെ താമസക്കാരായിട്ടാണ് പിഷാരഡിയും, ആര്യയും, ധർമജനും, മനോജ് ഗിന്നസും അമ്മയുമൊക്കെ എത്തിയത്. ഇവരുടെ കെമിസ്ട്രി ഷോയെ വൻ വിജയമാക്കുകയായിരുന്നു. ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പുതുമയായ പ്രമേയത്തോടെയാണ് ഷോ വീണ്ടും ആരംഭിക്കുന്നത്.


Click it and Unblock the Notifications