ബഡായി ബംഗ്ലാവിലെ മണ്ടത്തി ആര്യയല്ല, അതിനപ്പുറം ഒരാളുണ്ട്! ആരാധകര്‍ അത് മനസിലാക്കണമെന്ന് ആര്യ!!
Recommended Video

മലയാളത്തിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടികളില്‍ ഒന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടി, മുകേഷ്, ആര്യ രോഹിത്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരായിരുന്നു പരിപാടി അവതരിപ്പിക്കുന്നത്. പുതിയ സിനിമകളുടെ വിശേഷങ്ങളുമായി പല താരങ്ങളും അതിഥികളായി ബഡായി ബംഗ്ലാവില്‍ എത്താറുണ്ട്.
ബഡായി ബംഗ്ലാവിന്റെ മുതലാളി മുകേഷ് ആണെങ്കിലും പിഷാരടിയും ആര്യയും ഭാര്യ ഭര്‍ത്താക്കന്മാരായി അവിടെ തമാസിക്കുകയാണ്. ഭാര്യയ്ക്ക് ലേശം മണ്ടത്തരമുള്ളതിനാല്‍ ആര്യയെ പിഷാരടി കളിയാക്കുന്നതും പതിവാണ്. അതിനാല്‍ ആര്യയുടെ കഥാപാത്രം ഒരു മണ്ടത്തിയെ പോലെയായിരുന്നു പരിപാടിയില്‍ അവതരിപ്പിക്കാറുള്ളത്. ഇതാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ടതും. ഇപ്പോള്‍ ആര്യ തന്റെ ആരാധകരോട് ഒരു റിക്വസ്റ്റുമായി എത്തിയിരിക്കുകയാണ്.

ബഡായി ബംഗ്ലാവ്
റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ അവതരിപ്പിക്കുന്ന പരിപാടി കോമഡിയെ മുന്‍നിര്‍ത്തി താരങ്ങളുമായി സംസാരിക്കുന്ന പരിപാടിയാണ്. 2013 ലായിരുന്നു ബഡായി ബംഗ്ലാവ് ആരംഭിച്ചത്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ പരിപാടി വിജയമായി മാറിയിരുന്നു. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മുകേഷ്, രമേഷ് പിഷാരടി, ആര്യ രോഹിത്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിങ്ങനെയുള്ള താരങ്ങളാണ് പരിപാടിയിലുള്ളത്.

കോമഡി താരങ്ങള്‍
ഓരോ എപ്പിസോഡിലും അടുത്തിറങ്ങിയ സിനിമകളിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അതിഥികളായി ബഡായി ബംഗ്ലാവിലെത്തുന്നത്. മുകേഷ്, രമേഷ് പിഷാരടിയും അവതാരകരാവുമ്പോള്‍ ആര്യ, ധര്‍മജന്‍ എന്നിവരെ കോമഡിയിലൂടെയും ആണ് അവതരിപ്പിക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം കൊടുക്കുന്ന പരിപാടിയായതിനാല്‍ അമ്മായി, മനോജ്, എന്നിങ്ങനെ മറ്റ് താരങ്ങളും ഇടയ്ക്ക് വ്ന്ന് പോവാറുണ്ട്. ധര്‍മജന് വേലക്കാരന്റെ വേഷമാണെങ്കില്‍ ആര്യ പല മണ്ടത്തരങ്ങളും ചെയ്തായിരുന്നു പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നത്. ആര്യയുടെ ഈ കഥാപാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും.

ആര്യയുടെ മറ്റ് പരിപാടികള്‍.
ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ശ്രദ്ധേയ ആയതെങ്കിലും സിനിമകളിലും മറ്റു പരിപാടികളിലുമായി തിരക്കേറിയ നടിയാണ് ആര്യ. പന്ത്രണ്ടോളം സിനിമകളില്‍ ആര്യ ഇപ്പോള്‍ അഭിനയിച്ച് കഴിഞ്ഞു. ബഡായി ബംഗ്ലാവിലെത്തുന്നതിന് മുന്‍പ് ഒരുപാട് സീരിയലുകളിലും മറ്റ് ടെലിവിഷന്‍ പരിപാടികളിലും ആര്യ സജീവമായിരുന്നു. അടുത്തി മഴവില്‍ മനോരമയും അമ്മയും ചേര്‍ന്ന് അവതരിപ്പിച്ച അമ്മ മഴവില്ല് ഷോ യുടെ അവതാരകയും ആര്യയായിരുന്നു. ഇപ്പോള്‍ നക്ഷത്ര തിളക്കം എന്ന പരിപാടി അവതരിപ്പിക്കുന്നതും ആര്യയാണ്.

ആരാധകന്റെ ചോദ്യം
ആര്യ ഇപ്പോള്‍ അവതരിപ്പിക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. ബഡായി ബംഗ്ലാവിന്റെ നിലവാരത്തിലേക്ക് നക്ഷത്രതിളക്കം എത്തില്ലെന്ന് ഒരാള്‍ പരിപാടിയെ കുറിച്ച് പറഞ്ഞിരുന്നു. മാത്രമല്ല ആര്യയും പിഷാരടിയും തമ്മിലുള്ള കെമിസട്രി മിസ് ചെയ്യുന്നുണ്ടെന്നും ഒരു പ്രേക്ഷകന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായിട്ടാണ് ആര്യ എത്തിയത്.

ആര്യയുടെ അപേക്ഷ
ആരാധകന്റെ കമന്റ് കണ്ടതോടെ ഒരു അപേക്ഷയുമായിട്ടാണ് ആര്യ ഇപ്പോള്‍ വന്നിരിക്കുന്നത്. ബഡായി ബംഗ്ലാവിലെ ആര്യയുടെ കഥാപാത്രം ആ പരിപാടിയ്ക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ്. എന്നാല്‍ മറ്റുള്ള പരിപാടികളിലെല്ലാം ആ കഥാപാത്രം തന്നെ ചെയ്യുമെന്ന് എല്ലാവരും വിചാരിക്കരുത്. മറ്റുള്ള പരിപാടികള്‍ക്ക് അതിന്റെതായ ആശയങ്ങളുള്ളതിനാല്‍ അതാണ് പിന്തുടരുന്നത്. ഇക്കാര്യം മനസിലാക്കി നിങ്ങളുടെ പിന്തുണ ഇനിയും തരണമെന്നുമാണ് ആര്യ പറയുന്നത്.


Click it and Unblock the Notifications











