ബഡായി ബംഗ്ലാവിലേക്ക് ആര്യ തിരിച്ചെത്തുന്നു? പിഷാരടിയുടെ മാസ് എന്‍ട്രി ഉണ്ടാവുമോ? സൂചനകളിങ്ങനെ

ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. മുകേഷും രമേഷ് പിഷാരടിയും അതിഥികളായി എത്തിയതോടെയാണ് ഷോ ശ്രദ്ധേയമാവുന്നത്. ഇവര്‍ക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ആര്യ, പ്രസീത തുടങ്ങി നിരവധി താരങ്ങളും പരിപാടിയിലുണ്ടായിരുന്നു. സിനിമ താരങ്ങളെ അതിഥികളായി കൊണ്ട് വന്ന് നടത്തുന്ന ചാറ്റ് ഷോ ആയിരുന്നു ബഡായി ബംഗ്ലാവ്. നര്‍മ്മത്തില്‍ പൊതിഞ്ഞ ഡയലോഗുകളും കൗണ്ടര്‍ കോമഡിയുമായിരുന്നു ശ്രദ്ധേയം.

വലിയ പ്രേക്ഷക പിന്തുണയോട് കൂടി സംപ്രേക്ഷണം ചെയ്ത് വരുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം ബഡായി ബംഗ്ലാവ് അവസാനിച്ചു. ഒടുവില്‍ രണ്ടാം ഭാഗവുമായി പരിപാടി എത്തിയിരിക്കുകയാണ്. ഇത്തവണ രമേഷ് പിഷാരടിയോ ആര്യയോ ധര്‍മജനോ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പുതിയ അവതാരകരും അതിഥികളുമായിരുന്നു ബഡായി ബംഗ്ലാവില്‍ എത്തിയത്. അക്കൂട്ടത്തിലേക്ക് നടി ആര്യ തിരിച്ചെത്തുകയാണോ എന്ന സംശയത്തിന് ആക്കം കൂടിയിരിക്കുകയാണ്.

പിഷാരടിയും ആര്യയും..

പിഷാരടിയും ആര്യയും..

ബഡായി ബംഗ്ലാവില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച് കൊണ്ടാണ് ആര്യയും പിഷാരടിയും പ്രേക്ഷക മനസിലേക്ക് എത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കണ്ട് യഥാര്‍ഥ ജീവിതത്തിലും ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് തെറ്റിദ്ധരിച്ചവരാണ് പലരും. പലപ്പോഴും മാസ് ഡയലോഗുകളും മണ്ടത്തരങ്ങളും കൊണ്ടാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. ഭാര്യയെയും അവളുടെ കുടുംബത്തിലെ മണ്ടത്തരങ്ങള്‍ പറഞ്ഞാണ് പിഷാരടി കൈയടി വാങ്ങിയിരുന്നത്. അതിനൊപ്പം പിഷാരടിയുടെ കൗണ്ടര്‍ ഡയലോഗുകളും ശ്രദ്ധേയമായിരുന്നു. ബഡായി ബംഗ്ലാവ് സീസണ്‍ 2 വില്‍ ഇരുവരുടെയും കുറവ് നികത്താന്‍ ആവാത്തതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആര്യ തിരിച്ച് വരുന്നുണ്ടോ?

ആര്യ തിരിച്ച് വരുന്നുണ്ടോ?

ഇപ്പോഴിതാ ബഡായി ബംഗ്ലാവിലേക്ക് ആര്യ തിരിച്ച് വരുന്നതായി സൂചനകള്‍ വന്നിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആര്യ പങ്കുവെച്ച ചിത്രങ്ങളും അതിന് താഴെ കുറിച്ച കമന്റുകളുമാണ് സംശയത്തിന് ഇടയാക്കിയത്. മേക്കപ്പ് റൂമില്‍ നാല് ഗെറ്റപ്പുകളില്‍ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു ആര്യ പങ്കുവെച്ചത്. 'ഈ ചിത്രങ്ങള്‍ ഇതിന് മുന്‍പ് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. എന്റെ വേറിട്ട ഒരുപാട് ഗെറ്റപ്പുകളില്‍ നിങ്ങള്‍ ചിരിച്ചിട്ടുണ്ടാവും. അതുപോലെ സ്‌നേഹവും സന്തോഷവും കൊണ്ട് നിങ്ങളുടെ ഹൃദയം നിറച്ചിട്ടുണ്ട്. എല്ലാം അതിന് വേണ്ടി ഒരുക്കിയതായിരുന്നു. വീണ്ടും ആ സ്്ക്രീനിന് മുന്നിലേക്ക് എത്തുകയാണ്. ഏതാണ് ആ ഷോ? ഏത് ചാനലിലാണ്? എന്ന് ചോദ്യത്തോടെയാണ് ആര്യ ചിത്രം പങ്കുവെച്ചത്. ഉടന്‍ വരുന്നു എന്നും നടി പറഞ്ഞിരിക്കുകയാണ്.

ബഡായി ബംഗ്ലാവ് തന്നെ

ബഡായി ബംഗ്ലാവ് തന്നെ

ആര്യയുടെ ചോദ്യത്തിന് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഒറ്റ ഉത്തരം മാത്രമേ ആരാധകര്‍ക്ക് പറയാനുള്ളത്. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകരുടെ മനം കവര്‍ന്നതെന്നും വീണ്ടും തിരിച്ച് വരികയാണോ എന്ന ചോദ്യവും കമന്റുകളില്‍ നിറയുകയാണ്. മാത്രമല്ല ആര്യ സകലകലാ വല്ലഭിയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേ സമയം ആര്യ പഴയത് പോലെ ബഡായി ബംഗ്ലാവ് കുടുംബത്തിലെ അംഗമായിട്ടാണോ? അതോ അതിഥിയായിട്ടാണോ തിരിച്ച് വരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവര്‍ക്കൊപ്പം പിഷാരടിയോ ധര്‍മജനോ ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പുതിയ അംഗങ്ങള്‍

പുതിയ അംഗങ്ങള്‍

തുടക്കം മുതല്‍ ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായ ബഡായി ബംഗ്ലാവ് റേറ്റിംഗിലും മുന്‍പന്തിയിലായിരുന്നു. 2013 ലായിരുന്നു ഷോ ആരംഭിച്ചത്. സിനിമയുടെ വിശേഷങ്ങളുമായിട്ടെത്തുന്ന താരങ്ങളുമായി കോമഡി കലര്‍ന്ന സംഭാഷണമാണ് ബഡായി ബംഗ്ലാവ് ഹിറ്റാവാന്‍ കാരണം. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബഡായി ബംഗ്ലാവ് വീണ്ടും വന്നപ്പോള്‍ അവതാരകനും നടനുമായ മിഥുന്‍ രമേഷ് ആയിരുന്നു പിഷാരടിയ്ക്ക് പകരമെത്തിയത്. ആര്യയ്ക്ക് പകരം മിഥുന്റെ ഭാര്യ ലക്ഷ്മിയും എത്തി. രമേഷ് പിഷാരടിയ്ക്ക് പകരം മിഥുനാണ് എത്തുന്നതെന്ന് പറഞ്ഞതോടെ ആരാധകര്‍ നിരാശയിലായിരുന്നു. പിഷാരടിയുടെ കൗണ്ടറിന് പകരം വെയ്ക്കാന്‍ മിഥുന് കഴിയുമോ? എന്നതാണ് പലരുടെയും സംശയം. ഇപ്പോള്‍ മോശമില്ലാത്ത രീതിയില്‍ ബഡായി ബംഗ്ലാവ് സംപ്രേക്ഷണം തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X