രമേഷ് പിഷാരടിയുടെ കൗണ്ടറിന് പകരം വെയ്ക്കാനാകുമോ? കോമഡി ഉത്സവമല്ല ബഡായി ബംഗ്ലാവെന്ന് ആരാധകര്‍!

മലയാളത്തിലെ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഷോ നടന്‍ മുകേഷും മിമിക്രി താരം രമേഷ് പിഷാരടിയും ചേര്‍ന്നായിരുന്നു അവതരിപ്പിച്ചിരുന്നത്. കോമഡിയും കൗണ്ടര്‍ പോയിന്റുകളും കലര്‍ന്നൊരു ചാറ്റ് ഷോ ആണിത്. ആഴ്ചയില്‍ ഒരു ദിവസമേ ഉള്ളുവെങ്കിലും വലിയൊരു വിഭാഗം ആളുകള്‍ ബഡായി ബംഗ്ലാവിന്റെ ആരാധകരാണ്.

കഴിഞ്ഞ വര്‍ഷം ആരാധകരെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു ബഡായി ബംഗ്ലാവ് അവസാനിച്ചത്. എന്നാല്‍ ഇന്ന് മുതല്‍ വീണ്ടും ഷോ പ്രേക്ഷകരിലേക്ക് എത്തുകയാണ്. അവതാരകനും നടനുമായ മിഥുന്‍ രമേഷാണ് ഇത്തവണ മുകേഷിന് ഒ്പ്പമുള്ളത്. പിഷാരടി ഇല്ലെന്ന് അറിഞ്ഞതോടെ ആശയകുഴത്തിലാണ് പ്രേക്ഷകരും.

 ബഡായി ബംഗ്ലാവ്

ബഡായി ബംഗ്ലാവ്

പേര് സൂചിപ്പിക്കുന്നത് പോലെ ബഡായി ബംഗ്ലാവ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടിയെത്തിയ പരിപാടിയായിരുന്നു. നടന്‍ മുകേഷും രമേഷ് പിഷാരടിയും അവതാരകരായി എത്തിയ ഷോ യില്‍ ആര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രസീത, ഗിന്നസ് മനോജ് തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരുന്നത്. തുടക്കം മുതല്‍ ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായ ബഡായി ബംഗ്ലാവ് റേറ്റിംഗിലും മുന്‍പന്തിയിലായിരുന്നു. 2013 ലായിരുന്നു ഷോ ആരംഭിച്ചത്. സിനിമയുടെ വിശേഷങ്ങളുമായിട്ടെത്തുന്ന താരങ്ങളുമായി കോമഡി കലര്‍ന്ന സംഭാഷണമാണ് ബഡായി ബംഗ്ലാവ് ഹിറ്റാവാന്‍ കാരണം. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്.

 വീണ്ടും പ്രേക്ഷകരിലേക്ക്

വീണ്ടും പ്രേക്ഷകരിലേക്ക്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബഡായി ബംഗ്ലാവ് വീണ്ടും വരികയാണ്. മാര്‍ച്ച് മൂന്നിന് രാത്രി 8.30 നാണ് ഷോ രണ്ടാമതും ആരംഭിക്കുന്നത്. മുകേഷ് തന്നെ ബഡായി ബംഗ്ലാവിന്റെ മുതലാളിയാവുമ്പോള്‍ വാടകയ്ക്ക് താമസിക്കാനെത്തുന്നത് പുതിയ അതിഥികളാണ്. രമേഷ് പിഷാരടിയും ആര്യും അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളിലേക്കാണ് മിഥുനും ഭാര്യ ലക്ഷ്മിയുമെത്തുന്നത്. പരിപാടിയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഫേസ്ബുക്ക് ലൈവിലെത്തി മിഥുന്‍ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു.

 പിഷാരടിയ്ക്ക് പകരം വെയ്ക്കാനാകുമോ?

പിഷാരടിയ്ക്ക് പകരം വെയ്ക്കാനാകുമോ?

രമേഷ് പിഷാരടിയ്ക്ക് പകരം മിഥുനാണ് എത്തുന്നതെന്ന് പറഞ്ഞതോടെ ആരാധകര്‍ വീണ്ടും നിരാശയിലായിരിക്കുകയാണ്. പിഷാരടിയുടെ കൗണ്ടറിന് പകരം വെയ്ക്കാന്‍ മിഥുന് കഴിയുമോ? എന്നതാണ് പലരുടെയും സംശയം. ഒറ്റയ്ക്ക് നിന്ന് ഷോ നയിക്കാന്‍ പിഷാരടിക്കാവും. മിഥുനെ കൊണ്ട് അതു പറ്റുമോ? എന്നും ചിലര്‍ ചോദിക്കുന്നു. ഒരു പരിപാടി അവതരിപ്പിക്കുന്നതു പോലെയോ, അഭിനയിക്കുന്നതു പോലെയോ ഈസിയല്ല കൗണ്ടര്‍ അത് അത് നൈസര്‍ഗ്ഗീകമായ കഴിവാണ്. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള പിഷാരടിയുടെ കൗണ്ടര്‍ പോയിന്റുകളായിരുന്നു ബഡായി ബംഗ്ലവിന്റെ രസക്കൂട്ട്. ബഡായി ബംഗ്ലാവിന്റെ ഉടമ മുകേഷാണെന്നാണ് വെപ്പെങ്കിലും അതിന്റെ ശരിയ്ക്കുള്ള ജീവന്‍ രമേഷ് പിഷാരടിയായിരുന്നു.

 മിഥുനും കഴിയും!!

മിഥുനും കഴിയും!!

അതേ സമയം കോമഡി ഉത്സവത്തിനെ ജനകീയനാക്കിയ താരമാണ് മിഥുന്‍ രമേഷ്. മലയാളത്തിലെ അവതാരകന്മാരുടെ ലിസ്റ്റ് എടുത്താല്‍ ഒന്നാം സ്ഥാനം മിഥുന് തന്നെ ലഭിക്കും. അതിനാല്‍ തന്നെ ബഡായി ബംഗ്ലാവ് വിജയിപ്പിക്കാനുള്ള രസതന്ത്രം മിഥുന് ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മിഥുന്‍ കോമഡി ഉത്സവത്തില്‍ നിന്നും ബഡായി ബംഗ്ലാവിലേക്ക് വന്നതോടെ അത് തുടരുമോ എന്നതിനെ കുറിച്ചും വ്യക്തമല്ല.

 നഷ്ടം ചെറുതല്ല

നഷ്ടം ചെറുതല്ല

രമേഷ് പിഷാരടിയുടെ വിടവ് മാത്രമല്ല ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ആരാധകര്‍ അന്വേഷിക്കുകയാണ്. മിമിക്രി വേദിയിലൂടെ ഒന്നിച്ചെത്തിയ ഇരുവരും ബഡായി ബംഗ്ലാവില്‍ കൂടി എത്തിയതോടെയാണ് കൂട്ടുകെട്ട് വിജയിക്കുന്നത്. പിന്നീട് കൈനിറയെ സിനിമകളും സ്റ്റേജ് ഷോ കലുമായി തിരക്കോട് തിരക്കാണ്. പിഷാരടിയ്‌ക്കൊപ്പം നടി ആര്യയുടെ സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇവരുടെയെല്ലാം അസാന്നിധ്യം ഷോ യിലുണ്ടെങ്കില്‍ അത് വലിയൊരു കുറവായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ഇതൊരു സസ്‌പെന്‍സാണോ പിഷാരടിയും മറ്റ് താരങ്ങളുമെല്ലാം പിന്നാലെ ഷോ യിലേക്ക് എത്തുമെ എന്നതിനെ കുറിച്ചും കൂടുതല്‍ വ്യക്തതയില്ല.

 പുതിയ അതിഥികള്‍

പുതിയ അതിഥികള്‍

ബഡായി ബംഗ്ലാവിന്റെ പ്രമോ വന്നപ്പോള്‍ മുതല്‍ പുതിയ അതിഥികളാണ് ഇത്തവണ ഷോ യില്‍ ഉണ്ടാവുകയെന്നുള്ള കാര്യം മുകേഷ് പറഞ്ഞിരുന്നു. നടി അഞ്ജു അരവിന്ദും ഷോ യില്‍ ഉണ്ടെന്ന് വ്യക്തമാണ്. തന്റെ കഥാപാത്രമെന്താണെന്ന് അഞ്ജു വെളിപ്പെടുത്തിയിരുന്നില്ല. മറ്റൊരു കഥാപാത്രമാവുന്നത് മിഥുന്റെ ഭാര്യ ലക്ഷ്മിയാണ്. ബഡായി ബംഗ്ലാവില്‍ നടി പ്രസീത അവതരിപ്പിക്കുന്ന അമ്മായിയാണ് ഇത്തവണ ഞെട്ടിക്കാന്‍ പോവുന്നത്. അമ്മായിയുടെ കല്യാണം നടത്തി കൊണ്ടാണ് ഇത്തവണ ഷോ വരുന്നതെന്നാണ് മിഥുന്‍ രമേഷ് പറയുന്നത്. നേരത്തെ സേവ് ദി ഡേറ്റ് പറഞ്ഞ് കൊണ്ടുള്ള വീഡിയോ പുറത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X