ബഡായി ബംഗ്ലാവ് ഉടൻ തുറക്കുന്നു!! പഴയ അംഗങ്ങൾക്ക് പകരം പുതിയ താരങ്ങൾ, വീഡിയോ വൈറൽ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷോയുടെ പുതിയ പ്രമോയാണ്
മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ്, പിഷാരടി, ആര്യ, ധർമജൻ, മനോജ് ഗിന്നസ് എന്നിവർ ശ്രദ്ധേയ വേഷത്തിലെത്തിയ പരിപാടി ചുരുങ്ഭിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറുകയായിരുന്നു. ചാനലുകളിലൂടെ നിരവധി കോമഡി ഷോകളും ചാറ്റ് ഷോകളും ദിവസേന നമ്മുടെ സ്വീകരണ മുറികളിൽ എത്താറുണ്ട്. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്ത പ്രമേയമായിരുന്നു ബഡായി ബംഗ്ലാവിന്. കണ്ടു മടുത്ത ചാറ്റ് ഷോകളിൽ നിന്നും സ്കിറ്റുകളിൽ നിന്നും വ്യത്യസ്ത പുലർത്തിയതു കൊണ്ടാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയായത്.

ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗം വരുന്നത് പ്രേക്ഷകർക്കിടയിൽ തംരഗമായിരിക്കുകയാണ്. ബഡായി ബംഗ്ലാവിന്റെ രണ്ടാം വരവ് പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഷോയുടെ പ്രമോ വീഡിയോസ് പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിച്ചിരിക്കുന്നത്. എന്നാൽ ബഡായി ബംഗ്ലാവിലെ മറ്റ് അന്തേവാസികളെ കുറിച്ചുളള മറ്റുള്ള വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷോയുടെ പുതിയ പ്രമോയാണ്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമായിരിക്കുകയാണ്...

ബഡായി ബംഗ്ലാവിന്റെ രണ്ടാം സീസൺ
ടെലിവിഷൻ ചരിത്രത്തിൽ തന്നെ വൻ വിജയകരമായ ഒരു പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. മികച്ച സ്വീകാര്യതയായിരുന്നു ഈ ഷോയ്ക്ക് ലഭിച്ചിരുന്നത്. വൻ വിജയകരമായി പരിപാടി മുന്നോട്ട് പോകവെയായിരുന്നു ഷോയുടെ അവസാനിച്ചത്. ഇത് പ്രേക്ഷകരെ വൻ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിത ബഡായി ബംഗ്ലാവിന്റെ രണ്ടാം സീസൺ വീണ്ടും ആരംഭിക്കുകയാണ്. ഏറെ പുതുമയോടെയാണ് പരിപാടി വീണ്ടും ആരംഭിക്കുന്നത്.

ബഡായി ബംഗ്ലാവിലെ അംഗങ്ങൾ
മുകേഷ്, രമേഷ് പിഷാരഡി, ആര്യ, ധർമജൻ, മനോജ് ഗിന്നസ് എന്നിവരായിരുന്നു ബഡായി ബംഗ്ലാവിലെ ആദ്യ ഭാഗത്തിലുണ്ടായിരുന്നത്. ഇവരുടെ അവതരണത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിലും ഇവർ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് . ഷോയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചത് മുകേഷായിരുന്നു. എന്നാൽ ബാക്കി ആരൊക്കെ എന്നുളള ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. എന്നാൽ പഴയ താരങ്ങളും ഫുതിയ ബംഡായി ബംഗ്ലാവിൽ ഇല്ലെന്നുളള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.

പുതിയ പ്രമോ
ബഡായി ബംഗ്ലാവിന്റെ ഏറ്റവും പുതിയ പ്രമോ പുറത്തു വന്നിട്ടുണ്ട്. വീഡിയോയിൽ മനോജ് ഗിന്നാസാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് പുതിയ ബഡായി ബംഗ്ലവിൽ മനോജ് ഗിന്നസ് ഉണ്ടാകുമെന്ന്. എന്നാൽ ഇതിവരെ ഔദ്യാഗികമായിട്ടുള്ള വിവരം ലഭിച്ചിട്ടില്ല. കൂടാതെ രണ്ടാം ഭാഗം എന്നു മുതൽ ആരംഭിക്കും എന്നുള്ള കാര്യത്തിലും ഇതുവരെ അറിയിപ്പു ലഭിച്ചിട്ടില്ല. എന്തായാലും ഷോയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഷോയുടെ വിജയത്തിനു പിന്നിൽ
ബഡായി ബംഗ്ലാവിനെ മറ്റുളള കോമഡി ഷോകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഷോയുടെ പ്രമേയമാണ്. അന്നു വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പുതിയ പ്രമേയത്തിലൂടെയാണ് ബഡായി ബംഗ്ലാവ് ഒരുങ്ങിയത്. സാധരണ ഗതിയിൽ ഒരു ചാറ്റ് ഷോ അല്ലെങ്കിൽഡ കോമഡി സ്കിറ്റ് ഇവയിൽ ഏതെങ്കിലും ഒന്നിനെ അടിസ്ഥാനമാക്കി കൊണ്ടായിരിക്കും ഷോ മുന്നോട്ട് പോകുന്നത്. എന്നാൽ ബഡായി ബംഗ്ലാവിൽ ചാറ്റ് ഷോയും സ്കിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു തന്നെയായിരുന്നു ബഡായി ബംഗ്ലാവിന്റെ വിജയവും.


Click it and Unblock the Notifications











