ബഡായി ബംഗ്ലാവ് മിന്നിക്കും! പിഷാരടിയും ധര്‍മജനും ആര്യയുമില്ലെങ്കിലും ഇത്തവണ അമ്മായി മാസ് ആക്കും!

ഹിറ്റായ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നായിരുന്ന ബഡായി ബംഗ്ലാവിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭിച്ചിരിക്കുകയാണ്. ജനപ്രീതി നേടിയിരുന്ന ഷോ വീണ്ടുമെത്തിയപ്പോള്‍ രമേഷ് പിഷാരടി അടക്കമുള്ള താരങ്ങളുടെ കുറവ് വലിയൊരു കുറവായി മാറിയിരിക്കുകയാണ്. ആദ്യ എപ്പിസോഡ് കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു വന്നത്.

അടുത്ത എപ്പിസോഡില്‍ പുതിയൊരു നമ്പറുമായി എത്തി പ്രേക്ഷകരുടെ മനസ് കവരാന്‍ മുകേഷിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ഇത്തവണ പിഷാരടി, ധര്‍മജന്‍, ആര്യ എന്നിവരൊന്നുമില്ലെന്നുള്ളത് വലിയ കുറവാണെങ്കിലും അതെല്ലാം കടത്തിവെട്ടാന്‍ പാകത്തിനൊരു താരമുണ്ട്. ബഡായി ബംഗ്ലാവിലെ അമ്മായി ആണത്.

 ബഡായി ബംഗ്ലാവ്

ബഡായി ബംഗ്ലാവ്

ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടികളില്‍ ഒന്നാണ് നടന്‍ മുകേഷും മിമിക്രി താരം രമേഷ് പിഷാരടിയും ചേര്‍ന്ന് അവതരിപ്പിച്ചിരുന്ന ബഡായി ബംഗ്ലാവ്. കോമഡിയും കൗണ്ടര്‍ പോയിന്റുകളും കലര്‍ന്നൊരു ചാറ്റ് ഷോ ആണിത്. ആഴ്ചയില്‍ ഒരു ദിവസമേ ഉള്ളുവെങ്കിലും വലിയൊരു വിഭാഗം ആളുകളും ബഡായി ബംഗ്ലാവിന്റെ ആരാധകരായിരുന്നു. പെട്ടെന്നൊരു ദിവസം ബഡായി ബംഗ്ലാവ് അവസാനിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും നിരാശരായെങ്കിലും വീണ്ടുമെത്തിയതിന്റെ സന്തോഷത്തിലായിരുന്നു. എന്നാല്‍ അതും പാതി വഴിയില്‍ അവസാനിച്ചെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്.

 പിഷാരടിയില്ലെന്നുള്ള കുറവ്

പിഷാരടിയില്ലെന്നുള്ള കുറവ്

മുകേഷിനൊപ്പം ഷോ നയിച്ചിരുന്നത് നടന്‍ രമേഷ് പിഷാരടിയായിരുന്നു. വീണ്ടും ബഡായി ബംഗ്ലാവ് എത്തിയപ്പോള്‍ പിഷാരടി ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ കുറവ്. അവതാരകന്‍ മിഥുന്‍ രമേഷ് ആയിരുന്നു പിഷാരടിയുടെ സ്ഥാനത്ത് എത്തിയത്. അവതാരകന്മാരില്‍ ഒന്നാം സ്ഥാനം മിഥുന് സ്വന്തമാണെങ്കിലും പിഷാരടിയുടെ റോള്‍ ചെയ്യാന്‍ മിഥുന് കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പിഷാരടിയുടെ പോലെ കൗണ്ടറടിക്കാന്‍ മിഥുന് കഴിയുമോ? എന്നതാണ് പലരുടെയും സംശയം. ഒറ്റയ്ക്ക് നിന്ന് ഷോ നയിക്കാന്‍ പിഷാരടിക്കാവും. മിഥുനെ കൊണ്ട് അതു പറ്റുമോ? എന്നും ചിലര്‍ ചോദിച്ചിരുന്നു. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള പിഷാരടിയുടെ കൗണ്ടര്‍ പോയിന്റുകളായിരുന്നു ബഡായി ബംഗ്ലവിന്റെ രസക്കൂട്ട്. ബഡായി ബംഗ്ലാവിന്റെ ഉടമ മുകേഷാണെന്നാണ് വെപ്പെങ്കിലും അതിന്റെ ശരിയ്ക്കുള്ള ജീവന്‍ രമേഷ് പിഷാരടിയായിരുന്നു.

 അമ്മായി ഉണ്ടല്ലോ..!

അമ്മായി ഉണ്ടല്ലോ..!

കഴിഞ്ഞ സീസണിലും ഇത്തവണയും ശ്രദ്ധേയമായ കഥാപാത്രം അമ്മായിയുടേതാണ്. നടി പ്രസീത അവതരിപ്പിക്കുന്ന അമ്മായി എന്ന വേഷമാണ് ഇത്തവണ ബഡായി ബംഗ്ലാവില്‍ ഞെട്ടിക്കാന്‍ പോവുന്നതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പുതിയ എപ്പിസോഡില്‍ അമ്മായിയുടെ കല്യാണം നടത്തി കൊണ്ടായിരുന്നു ആരംഭിച്ചത്. നേരത്തെ സേവ് ദി ഡേറ്റ് പറഞ്ഞ് കൊണ്ടുള്ള വീഡിയോ പുറത്ത് വന്നപ്പോള്‍ മുതല്‍ അമ്മായിയെ വിവാഹം കഴിക്കുന്നത് ആരായിരിക്കും എന്നറിയാനായിരുന്നു ആരാധകരും കാത്തിരുന്നത്.

 അമ്മായിയുടെ വിവാഹം

അമ്മായിയുടെ വിവാഹം

മാര്‍ച്ച് നാലിന് രണ്ടാമതും ആരംഭിച്ച ബഡായി ബംഗ്ലാവില്‍ അമ്മായിയുടെ വിവാഹമായിരുന്നു കാണിച്ചത്. നടന്‍ സിനോജ് വര്‍ഗീസായിരുന്നു അമ്മായിയെ വിവാഹം കഴിച്ചത്. ഒരു ഗിത്താറിസ്റ്റായ സിനോജ് വില്‍ഫ്രെട്ട് എന്ന പേരിലാണ് ഭിനയിക്കുന്നത്. വില്‍ഫ്രെട്ടുമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും അമ്മായി തന്നെ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ബഡായി ബംഗ്ലാവില്‍ വെ്ച്ച് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഇത്തവണ ഭാര്യ ഭര്‍ത്താക്കന്മാരുടെ എണ്ണം കൂടിയതിനാല്‍ ബഡായി ബംഗ്ലാവില്‍ കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള സമയമായിരിക്കും കൂടുതല്‍.

 ആര്യയുടെ കുറവ്

ആര്യയുടെ കുറവ്

നടി ആര്യ അവതരിപ്പിച്ചിരുന്ന പിഷാരിയുടെ ഭാര്യ വേഷം ലേശം കുശുമ്പും അസൂയയും മറ്റുമുള്ളതാണ്. ഇത്തവണ മിഥുന്‍ രമേഷിന്റെ ഭാര്യ അഡ്വാ. ലക്ഷ്മി ആ കഥാപാത്രത്തെ ഏറ്റെുടത്ത് കഴിഞ്ഞിരിക്കുകയാണ്. ഒപ്പം അമ്മായിയുടെ പരിഭവങ്ങള്‍ കൂടി വരുമ്പോള്‍ ഇനിയുള്ള എപ്പിസോഡുകള്‍ പ്രേക്ഷകരെ ചിരിയിലാഴ്ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പിഷാരടിയെ തിരിച്ച് കൊണ്ട് വരണമെന്ന ആവശ്യവുമായി ആരാധകര്‍ എ്ത്തിയിരിക്കുകയാണ്. ട്രോളന്മാരും സജീവമായി രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X