»   » മുകേഷിന്റെ വീട്ടില്‍ ജോലിക്കാരിയായി മഞ്ജു വാര്യര്‍.. താരങ്ങള്‍ക്ക് ഇത്രയും ജാഡയോ?

മുകേഷിന്റെ വീട്ടില്‍ ജോലിക്കാരിയായി മഞ്ജു വാര്യര്‍.. താരങ്ങള്‍ക്ക് ഇത്രയും ജാഡയോ?

Posted By: Nihara
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റിലെ പ്രധാന പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. മുകേഷും രമേഷ് പിഷാരടിയും ധര്‍മ്മജനും അമ്മായിയുെ ആര്യയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലുള്ള അവതരണമാണ് പരിപാടിയുടെ പ്രധാന സവിശഷത. അവരവരുടെ റോളുകള്‍ കൃത്യമായ നിര്‍വഹിച്ചാണ് ഓരോ കഥാപാത്രവും മുന്നേറുന്നത്.

നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

സിനിമാ സീരിയല്‍ രംഗത്തെ പ്രധാന വ്യക്തികളെല്ലാം ഇതിനോടകം തന്നെ പരിപാടിയില്‍ അതിഥികളായി എത്തിയിരുന്നു. ബഡായി ബംഗ്ലാവിലെത്തുന്ന അതിഥികളോട് പ്രേക്ഷകര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് പിഷാരടിയും മുകേഷും ചോദിക്കുന്നത്.

ജോലിക്കാരിയായി എത്തുന്നത്

ധര്‍മ്മജന്റെ പാചക പരീക്ഷമത്തില്‍ നിന്നും മോചനം നേടുന്നതിനായാണ് പുതിയ ജോലിക്കാരിയെ ആവശ്യമുണ്ടെന്ന് കാണിച്ച് ബംഗ്ലാവിന്റെ ഉടമയായ മുകേഷ് പത്രപരസ്യം നല്‍കിയത്.

ജോലിക്കാരിയായി സുജാത

ചെങ്കല്‍ച്ചൂള കോളനിയില്‍ താമസിക്കുന്ന സുജാതയാണ് പത്രപരസ്യം കണ്ട് ജോലിക്കെത്തിയിട്ടുള്ളത്. വിധവയായ സുജാത മകളെ വളര്‍ത്താനും ജീവിക്കാനും വേണ്ടിയാണ് വീട്ടുജോലിക്ക് പോവുന്നത്.

മകളെ കലക്ടറാക്കണം

മകളെ പഠിപ്പിച്ച് കലക്ടറാക്കുകയാണ് സുജാതയാണ് ജീവിത ലക്ഷ്യം. അധികം വിദ്യാഭ്യാസമില്ലാത്ത സുജാതയ്ക്കാവട്ടെ അതിനു വേണ്ടിയുള്ള കാര്യങ്ങള്‍ എന്താണെന്ന് പോലും അറിയില്ല. കലക്ടറാവാനായി ഏത് കോളേജിലാണ് പഠിക്കേണ്ടതെന്നായിരുന്നു കലക്ടറെ കണ്ടപ്പോള്‍ സുജാത ചോദിച്ചത്.

അതിഥിയായി എത്തുന്നത്

ബഡായി ബംഗ്ലാവിന്റെ ജോലിക്കാരിയായി സ്ഥാനമേറ്റെടുത്ത സുജാതയ്ക്ക് മുന്നില്‍ അതിഥി എത്തിയായി എത്തുന്നത് മഞ്ജു വാര്യരാണ്. മഞ്ജു വാര്യര്‍ വരുന്നുവെറിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ ജാഡയായിരിക്കുമെന്നാണ് സുജാത പറഞ്ഞത്.

പ്രമോ വീഡിയോ വൈറലാവുന്നു

പുതിയ എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോ പ്രക്ഷേപണം ചെയ്യാറുണ്ട്. അത്തരത്തില്‍ ഞായറാഴ്ച രാത്രിയിലെ എപ്പിസോഡിന് മുന്നോടിയായുള്ള പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഉദാഹരണം സുജാതയ്ക്കായി കാത്തിരിക്കുന്നു

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

English summary
Badayi Bungalow latest Promo getting viral in social.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam