ബഡായി ബംഗ്ലാവിലെ അമ്മായിക്ക് കല്യാണം! വരനായി എത്തുന്നത് ആരാണ്? വീഡിയോ വൈറല്‍! കാണൂ!
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ബഡായി ബംഗ്ലാവ് തിരിച്ചെത്തുകയാണ്. കെട്ടിലും മട്ടിലും പുതുമയുമായെത്തുന്ന പരിപാടിക്കായി കാത്തിരിക്കുകയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍. മുകേഷും രമേഷ് പിഷാരടിയും ആര്യയുമൊക്കെ ചേര്‍ന്നൊരുക്കിയ ചിരിപ്പൂരം വേണ്ടത്ര ആസ്വദിച്ച് കഴിഞ്ഞില്ലെന്നായിരുന്നു നേരത്തെ പ്രേക്ഷകര്‍ പറഞ്ഞത്. 6 മാസത്തിന് ശേഷം പരിപാടിയില്‍ നിന്നും മാറാമെന്ന് കരുതിയാണ്എത്തിയതെന്ന് നേരത്തെ മുകേഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് 6 വര്‍ഷത്തിലേക്ക് കുതിക്കുകയായിരുന്നു. സ്വീകാര്യതയിലും പ്രേക്ഷക പിന്തുണയിലും ഏറെ മുന്നിലായിരുന്നു ഈ പരിപാടി. സിനിമാക്കാര്‍ മാത്രമല്ല മറ്റ് മേഖലകളില്‍ സജീവമായവരും പരിപാടിയിലേക്ക് എത്താറുണ്ട്.
ബിഗ് ബോസിന് മുന്നോടിയായാണ് ബഡായി ബംഗ്ലാവിന് താഴിട്ടത്. രമേഷ് പിഷാരടിയായിരുന്നു പരിപാടി അവസാനിപ്പിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് ആര്യയും വിശദീകരണവുമായി എത്തിയത്. പരിപാടി അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് താരവും സ്ഥിരീകരിക്കുകയായിരുന്നു. അടുത്തിടെയാണ് പരിപാടിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്ത എത്തിയത്. പിന്നാലെ തന്നെ പ്രമോ വീഡിയോയും എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മായിക്ക് കല്യാണം
ബഡായി ബംഗ്ലാവ് പരിപാടി കാണുന്നവര്‍ക്കെല്ലാം സുപരിചിതയാണ് അമ്മായി. പ്രസീത മേനോനാണ് അമ്മായിയെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുള്ള തമാശകളുമായാണ് അമ്മായി എത്താറുള്ളത്. ഭക്ഷണത്തിന്റെ കാര്യത്തിലുള്ള താല്‍പര്യത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവിവാഹിതയായി തുടരുന്നതിന്റെ വി,മവും അവര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മായിക്ക് കല്യാണമായെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

വിവാഹത്തിനെത്തുന്ന അതിഥികള്‍
ബഡായി ബംഗ്ലാവ് വീണ്ടും തുറക്കുമ്പോള്‍ അമരക്കാരനാവുന്നത് മുകേഷ് തന്നെയാണ്. എന്നാല്‍ പഴയ താമസക്കാര്‍ ഇപ്പോഴും അവിടെയുണ്ടോയെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ല. പുതിയ താമസക്കാരുമായി പ്രശ്‌നമുണ്ടാക്കുന്നുവെന്ന തരത്തിലായിരുന്നു ആദ്യത്തെ പ്രമോ. രണ്ടാമതെത്തിയ പ്രമോയിലാവട്ടെ രമേഷ് പിഷാരടിയും ആര്യയും ഉണ്ടോയെന്ന് ചോദിക്കുമ്പോള്‍ അതേക്കുറിച്ചുള്ള വിവരം പുറത്തുവിടാറായില്ലെന്നായിരുന്നു മറുപടി. വിവാഹത്തിനെത്തുന്ന അതിഥികളേയും പുതിയ പ്രമോയില്‍ കാണുന്നുണ്ട്.

രമേഷ് പിഷാരടിയും ആര്യയും
ഹാസ്യപരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ രമേഷ് പിഷാരടിയും ഭാര്യ ആര്യയുമാണ് ബംഗ്ലാവിലെ താമസക്കാര്‍. ഇവരുണ്ടാക്കുന്ന പൊല്ലാപ്പുകളായിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. രസകരമായ രീതിയിലുള്ള അവതരണവുമായാണ് ഇവരെത്താറുള്ളത്. യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരാണെന്ന് തെറ്റിദ്ധരിച്ചവരും കുറവല്ല. പിഷാരടിക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനിന്നാണ് ആര്യയും മുന്നേറിയത്. മറ്റൊരു ചാനലില്‍ തമാശ പരിപാടികളുമായി താരമെത്തുന്നുണ്ട്. ബഡായി ബംഗ്ലാവ് സീസണ്‍ 2 എത്തുന്പോള്‍ ഇവര്‍ ഉണ്ടാവില്ലേയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മുകേഷ് എത്തിയത്
രമേഷ് പിഷാരടിയും ഡയാന സില്‍വസ്റ്ററും കൂടിയാണ് മുകേഷിനോട് പരിപാടിയില്‍ പങ്കെടുക്കാനായി ആവശ്യപ്പെട്ടത്. പിഷാരടിയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ എത്താമെന്ന് സമ്മതിച്ചതെന്ന് താരം പറഞ്ഞിരുന്നു. ആറ് മാസത്തിനുള്ളില്‍ അവസാനിപ്പിക്കാമെന്ന തരത്തിലായിരുന്നു പരിപാടി തുടങ്ങിയത്. തുടക്കത്തിലുള്ള പരിപാടിയുടെ ഫോര്‍മാറ്റ് ഇടയ്ക്ക് മാറ്റിയിരുന്നു. സ്‌ക്രിപ്റ്റ് കുറച്ച് നമുക്ക് രണ്ട് പേര്‍ക്കും കൂടുതല്‍ സംസാരിക്കാമെന്ന നിര്‍ദേശം വെച്ചത് താനാണെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.

വീഡിയോ വൈറലാവുന്നു
ബഡായി ബംഗ്ലാവ് സീസണ്‍ 2 ന്‍റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. രണ്ടാം വരവില്‍ പരിപാടി എങ്ങനെയായിരിക്കുമെന്നും ആരൊക്കെയായിരിക്കും അതിഥികളുമെന്നൊക്കെ അറിയാനായാണ് ആകാംക്ഷയെന്ന് പ്രേക്ഷകര്‍ പറയുന്നു. ആര്യയും പിഷാരടിയുമില്ലെങ്കില്‍ പരിപാടി കാണില്ലെന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്.
വീഡിയോ കാണാം
പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications