ആര്യയും രമേഷ് പിഷാരടിയും വീണ്ടും തലവേദനയാവുന്നു? വെളിപ്പെടുത്തലുമായി മുകേഷ്! കാണൂ!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്തിരുന്ന പരിപാടി റേറ്റിങ്ങിലും ഏറെ മുന്നിലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ ആശയവുമായി 5 വര്‍ഷം മുന്‍പായിരുന്നു രമേഷ് പിഷാരടിയും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് തന്നെ ഇവര്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. ഡയാന സില്‍വസ്റ്ററായിരുന്നു ഈ പരിപാടി അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഷാരടിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് മുകേഷ് ഈ പരിപാടിയിലേക്കെത്തിയത്.
സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലുമായി നിറഞ്ഞുനില്‍ക്കുന്ന ഒട്ടനവധി പേരാണ് ബഡായി ബംഗ്ലാവില്‍ അതിഥികളായി എത്തിയത്. മുകേഷിനും പിഷാരടിക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കാനും പ്രേക്ഷകര്‍ക്കൊപ്പം സംവദിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഓരോ അതിഥിയും ബംഗ്ലാവില്‍ നിന്നും യാത്ര പറയാറുള്ളത്. ബംഗ്ലാവിന്റെ ഉടമസ്ഥനായി മുകേഷും താമസക്കാരായി രമേഷ് പിഷാരടിയും ആര്യയുമാണ് എത്തുന്നത്. അമ്മായി എന്ന കഥാപാത്രമായി പ്രസീതയും ധര്‍മ്മജനും മനോജ് ഗിന്നസുമൊക്കെ ചേരുമ്പോഴാണ് പരിപാടിക്ക് പൂര്‍ണ്ണത വരുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ബഡായി ബംഗ്ലാവ് അവസാനിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്. രമേഷ് പിഷാരടിയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ആര്യയും സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ നിരാശരായത്. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മുകേഷ്.

ബഡായി ബംഗ്ലാവ് സീസണ്‍ 2
ബിഗ് ബോസ് തുടങ്ങുന്നതിന് മുന്നോടിയായാണ് ബഡായി ബംഗ്ലാവ് നിര്‍ത്തിയത്. പ്രിയപ്പെട്ട പരിപാടി അവസാനിക്കുന്നതിന്‍റെ നിരാശയുമായി ആരാധകരെത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബഡായി ബംഗ്ലാവ് വീണ്ടുമെത്തുന്നുവെന്ന സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മുകേഷ്. പഴയ താമാസക്കാര്‍ക്കൊപ്പം പുതിയ അതിഥികള്‍ കൂടി എത്തുന്നതും അവര്‍ക്കിടയിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയാണ് പുതിയ ഭാഗത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വേറിട്ട ശൈലി
പതിവ് ശൈലിയില്‍ നിന്നും വേറിട്ടൊരു സമീപനവുമായാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഹാസ്യപ്രധാനമായ പരിപാടിയാണെങ്കില്‍ക്കൂടിയും അവതരണത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തത തന്നെയായിരുന്നു ഈ പരിപാടിയുടെ മുഖമുദ്ര. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ഇതിലുള്ളതെന്ന് മറ്റൊരു കാര്യം. അവര്‍ പങ്കുവെക്കുന്ന രസകരമായ വിശേഷങ്ങളും പരാതിയും പരിഭവവും മണ്ടത്തരവുമൊക്കെയായി മറ്റുള്ളവരും എത്തുമ്പോളാണ് പരിപാടിക്ക് മാറ്റുകൂടുന്നത്.

വ്യത്യസ്തതയാര്‍ന്ന അവതരണം
മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ രമേഷ് പിഷാരടിയാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. സ്റ്റേജ് ഷോകളും സിനിമയുമൊക്കെയായി ആകെ തിരക്കിലാണെങ്കിലും കൃത്യമായി താരം ഈ പരിപാടിയിലേക്ക് എത്താറുണ്ട്. ഇടയ്‌ക്കൊരു സുപ്രഭാതത്തില്‍ പരിപാടിയിലേക്ക് മറ്റൊരു അവതാരകനെത്തിയപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ഈ പരിപാടി സഞ്ചരിക്കാറുള്ളത്. തന്മയത്തത്തോടെയുള്ള അവതരണമാണ് ഈ പരിപാടിയെ പോപ്പുലറാക്കിയത്.

ബംഗ്ലാവിന്‍റെ മുതലാളി
മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് മുകേഷ്. ഒരുകാലത്ത് സിനിമയില്‍ നായകനായി നിറഞ്ഞുനിന്നിരുന്ന താരം ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലേക്കും ചുവടുവെച്ച അദ്ദേഹം പരിപാടിയില്‍ പങ്കുവെക്കുന്ന രസകരമായ തമാശകള്‍ കേള്‍ക്കാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളും സൂപ്പര്‍താരങ്ങളുമൊക്കെയായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന സഹപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്.

ആര്യയുടെ റോള്‍
പിഷാരടിയുടെ ഭാര്യയായാണ് ആര്യ പരിപാടിയിലേക്ക് എത്തിയത്. വലിയ കാര്യം പറയാന്‍ വേണ്ടിയാണ് ആര്യ വാ തുറക്കാറുള്ളത്. എന്നാല്‍ അതെത്തിനില്‍ക്കുന്നതോ വലിയ മണ്ടത്തരത്തിലുമാവും. മണ്ടത്തരത്തിന്റെയും അമളിയുടെയും ഹോള്‍സെയില്‍ ഡീലറായ ആര്യയെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. വ്യത്യസ്തമായ സ്റ്റൈല്‍ സ്റ്റേറ്റുമെന്റുമായെത്തുന്ന ആര്യ ധരിക്കുന്ന വസ്ത്രങ്ങളും വ്യത്യസ്തമാണ്. അവതാരകയെന്ന രീതിയില്‍ നേരത്തെ തന്നെ മികവ് തെളിയിച്ച കലാകാരി കൂടിയാണ് ആര്യ. മിനിസ്‌ക്രീനില്‍ മാത്രമല്ല സിനിമയിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.

ധര്‍മ്മജന്‍റെ വരവ്
രമേഷ് പിഷാരടി എന്ന പേരിന് പൂര്‍ണ്ണത വരണമെങ്കില്‍ ധര്‍മ്മജന്‍ ഒപ്പമുണ്ടാവണം. മിനിസ്‌ക്രീനിലായാലും സ്റ്റേജ് പരിപാടികളിലായാലും ഇരുവരും ഒരുമിച്ചെത്തിയാല്‍പ്പിന്നെ സദസ്സ് ഇവര്‍ക്കൊപ്പമായിരിക്കും. പിഷാരടിയുടെ ജോലിക്കാരനായാണ് ബംഗ്ലാവിലേക്ക് ധര്‍മ്മന്‍ എത്തിയത്. ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനാകാറുണ്ടെങ്കിലും വരുമ്പോഴെല്ലാം ചിരിക്കാനുള്ള ഐറ്റവും കൊണ്ടാണ് വരുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്ന് കൂടിയാണ് ഇവരുടേത്.

അമ്മായിയുടെ സ്ഥാനം
ബഡായി ബംഗ്ലാവ് എന്ന പരിപാടിയെ ഓര്‍ക്കുമ്പോള്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തൊരു കഥാപാത്രമുണ്ട് ചളുവടിയുടെ ആസ്ഥാന നേതാവായ അമ്മായി. പ്രസീത മേനോന്‍ എന്നാണ് താരത്തിന്‍രെ പേരെങ്കിലും അമ്മായി എന്നാണ് എല്ലാവരും വിളിക്കാറുള്ളത്. ആര്യയെക്കുറിച്ച് പറഞ്ഞത് പോലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയിക്കാനായാണ് ഓരോ തവണയും അമ്മായി എത്തുന്നത്. എന്നാല്‍ ഒടുക്കം അതെത്തി നില്‍ക്കുന്നത് അമളിയിലോ മണ്ടത്തരത്തിലോ ആയിരിക്കും. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അഭിനയശൈലിയാണ് അമ്മായിയുടേത്.
വീഡിയോ കാണാം
ബഡായി ബംഗ്ലാവ് സീസണ്‍ 2നെക്കുറിച്ച് മുകേഷ്.


Click it and Unblock the Notifications