മോഹന്‍ലാലിന്‍റെ ബിഗ് ബോസില്‍ പിഷാരടി? ആര്യയും മുകേഷും തുടരുമോ? ബഡായി ബംഗ്ലാവില്‍ പുതിയ ട്വിസ്റ്റ്!

Recommended Video

ബഡായി ബംഗ്ലാവില്‍ പുതിയ ട്വിസ്റ്റ് | Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. ഒട്ടേറെ വ്യത്യസ്തമായ പരിപാടിയുമായി എത്തിയ ഏഷ്യാനെറ്റിലാണ് ഈ പരിപാടിയും പ്രക്ഷേപണം ചെയ്യുന്നത്. ആറ് മാസത്തിനുള്ളില്‍ അവസാനിപ്പിക്കാമെന്ന് കരുതിയാണ് പരിപാടി ഏറ്റെടുത്തതെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ജീവിതവും സിനിമയുമൊക്കെയായി തിരക്കിലാണെങ്കിലും മുകേഷും ഈ പരിപാടിയില്‍ കൃത്യമായി എത്താറുണ്ട്. അവതരണത്തിലെ വ്യത്യസ്തതയാണ് ഈ പരിപാടിയുടെ പ്രധാന സവിശേഷത.

ആര്യ, മനോജ് ഗിന്നസ്, പ്രസീത മനോജ്, ധര്‍മ്മജന്‍ തുടങ്ങിയവരാണ് പരിപാടിയിലെ പ്രധാന താരങ്ങള്‍. മണ്ടത്തരവും തമാശയുമൊക്കെയായി ഞായറാഴ്ചകളില്‍ കൃത്യമായെത്തുന്ന പരിപാടി നിര്‍ത്താന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. റേറ്റിങ്ങില്‍ ഏറെ മുന്നിലായ പരിപാടിക്ക് പെട്ടെന്നൊരു നാള്‍ ഫുള്‍ സ്റ്റോപ്പിടാനും മാത്രം എന്ത് സംഭവിച്ചുവെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഫേസ്ബുക്കിലൂടെ രമേഷ് പിഷരാടിയായിരുന്നു ഇതേക്കുറിച്ച് അറിയിച്ചത്. പിന്നാലെ തന്നെ ആര്യയും ഇത് സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ പരിപാടിക്ക് താഴ് വീഴില്ലെന്നറിഞ്ഞപ്പോഴാണ് പ്രേക്ഷകര്‍ക്ക് സമാധാനമായത്.

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നില്ല

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നില്ല

ഞായറാഴ്കളില്‍ രാത്രി എട്ട് മണിക്കായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നത്. സീരിയല്‍പ്രേമികളടക്കം ഈ പരിപാടി വിടാതെ കാണുമായിരുന്നു. വരാനിരിക്കുന്ന എപ്പിസോഡില്‍ അതിഥിയായി എത്തുന്നതെന്നത് ആരാണെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോ നേരത്തെ തന്നെ പുറത്തുവിടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഇത്തരം വീഡിയോ വൈറലായി മാറുന്നത്. ബംഗ്ലാവിലേക്ക് എത്തുന്ന അതിഥികളോട് പ്രേക്ഷകര്‍ ചോദിക്കാനാഗ്രഹിക്കുന്ന വിശേഷങ്ങളാണ് പിഷാരടിയും മുകേഷും ചോദിക്കുന്നത്. അതിഥിയെ വരവേല്‍ക്കാനും കുശലം ചോദിക്കാനുമൊക്കെ ആര്യയും ചേരാറുണ്ട്.

ആര്യ പറഞ്ഞത് ശരിതന്നെ

ആര്യ പറഞ്ഞത് ശരിതന്നെ

ഫേസ്ബുക്ക് പോസ്റ്റിലൂടെ രമേഷ് പിഷാരടിയായിരുന്നു പരിപാടിക്ക് താഴ് വീഴുകയാണെന്ന് അറിയിച്ചത്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. സിനിമാസീരിയല്‍ രംഗത്തെ പ്രിയ താരങ്ങളോടൊപ്പം മുകേഷും പിഷാരടിയും ആര്യയുമൊക്കെ എത്തുന്നത് അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. വരാനിരിക്കുന്ന രണ്ടുമൂന്ന് എപ്പിസോഡുകളോട് കൂടി പരിപാടി അവസാനിപ്പിക്കുകയാണെന്നായിരുന്നു പിഷാരടി അറിയിച്ചത്. ഇക്കാര്യം ആര്യയും സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ പരിപാടി നിര്‍ത്തുന്നില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് ചാനല്‍ തന്നെ ഒൗദ്യോഗികമായി അറിയിക്കുമെന്നും വ്യക്തമാക്കി ആര്യ എത്തി. ഇതോടെയാണ് എല്ലാവിധ ആശങ്കകള്‍ക്കും വിരാമമായത്. താരം പറഞ്ഞ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ചാനല്‍‍ ഔദ്യോഗികസ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

ബിഗ് ബോസുമായി മോഹന്‍ലാല്‍ എത്തുമ്പോള്‍

ബിഗ് ബോസുമായി മോഹന്‍ലാല്‍ എത്തുമ്പോള്‍

ലോകത്തിലെ തന്നെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാള പതിപ്പിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടി ജൂണ്‍ 24 മുതല്‍ പ്രക്ഷേപണം ചെയ്ത് തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഈ പരിപാടി കൂടി വരുന്നതോടെ പഴയ പ്രതാപത്തിലേക്ക് ചാനല്‍ തിരിച്ചുപോവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട 16 പേരാണ് പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. ഈ പരിപാടിക്ക് വേണ്ടിയാണോ ബഡായി ബംഗ്ലാവ് നിര്‍ത്തുന്നതെന്ന തരത്തിലുള്ള സംശയം ഉന്നയിച്ച് പലരും നേരത്തെ രംഗത്തുവന്നിരുന്നു.

കെട്ടിലും മട്ടിലും പുതുമ

കെട്ടിലും മട്ടിലും പുതുമ

മുകേഷിന്‍റെ ബംഗ്ലാവിലെ താമസക്കാരായ ദമ്പതികളായാണ് ആര്യയും പിഷാരടിയും എത്തുന്നത്. ഇവരുടെ അടുത്തേക്ക് ധര്‍മ്മജനും അമ്മായിയും മനോജുമൊക്കെ എത്തുന്നതോടെ പ്രേക്ഷകര്‍ക്ക് ചിരി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ്. കുറിക്ക് കൊളളുന്ന കൗണ്ടറുകളും അക്കിടിയും മണ്ടത്തരവുമൊക്കെയായി പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലാണ് പരിപാടി നീങ്ങുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കെട്ടിലും മട്ടിലും പുതുമയുമായി പരിപാടി എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. കംപ്ലീറ്റ് മേക്കോവറുമായി പരിപാടി എത്തുമ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റും പ്രതീക്ഷിക്കാമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാത്തിരിപ്പുമായി പ്രേക്ഷകര്‍

കാത്തിരിപ്പുമായി പ്രേക്ഷകര്‍

ചാനല്‍ പ്രവര്‍ത്തകരുടെ സ്ഥിരീകരണം ലഭിച്ചതോടെ പ്രേക്ഷകര്‍ പുതിയ രൂപഭാവത്തിലുള്ള ബഡായി ബംഗ്ലാവിനായി കാത്തിരിക്കുകയാണ്. താമസക്കാരനും മുതലാളിയും മാറുമോയെന്ന സംശയം വരെ ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ രമേഷ് പിഷാരടി സംവിധായകനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. താരങ്ങളുടെ തിരക്കുകളൊന്നും പരിപാടിയെ ബാധിച്ചിരുന്നില്ല. പുതിയ മാറ്റം ഏത് തരത്തിലാവുമെന്നറിയാനായി നമുക്കും കാത്തിരിക്കാം.

റഹ്മാനെ അനുകരിച്ച് ആര്യ

രോഹിണിയായിരുന്നു അടുത്തിടെ അതിഥിയായി എത്തിയത്. അതിനിടയിലാണ് ആര്യ റഹ്മാനായി എത്തിയത്. വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X