»   » ബാഹുബലിക്ക് ശേഷം റാണ ദഗ്ഗുപതി സിനിമ ഉപേക്ഷിച്ചോ? ഇപ്പോഴത്തെ പരിപാടി ഇതാണ്!!!

ബാഹുബലിക്ക് ശേഷം റാണ ദഗ്ഗുപതി സിനിമ ഉപേക്ഷിച്ചോ? ഇപ്പോഴത്തെ പരിപാടി ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലിയിലെ ഭല്ലാലദേവന്‍ വില്ലനായിരുന്നെങ്കിലും അദ്ദേഹത്തെ എല്ലാവരും ഇരുകൈയും നീട്ടി തന്നെ സ്വീകരിച്ചിരുന്നു. ഇതോടെ റാണ ദഗ്ഗുപതി എന്ന താരം പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു.

സാജന്‍ പളളുരുത്തിയെ കൊല്ലരുത് പ്ലീസ്! അദ്ദേഹം ദാ ഇപ്പോഴും ഇവിടെ ജീവനോടെ തന്നെ ഉണ്ട്!!!

ചരിത്രം തിരുത്തിയെഴുതി മുന്നേറിയ ബാഹുബലിയിലെ അഭിനയം പല താരങ്ങളുടെയും ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. ബാഹുബലിക്ക് ശേഷം താരങ്ങളെല്ലാം മറ്റ് സിനിമകളുടെ തിരക്കുകളിലായിരുന്നു.

 rana-daggubati

സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരിപാടിയില്‍ സജീവമാവാനുള്ള ശ്രമത്തിലാണ് റാണ ദഗ്ഗുപതി. ടോളിവുഡിലെ പ്രമുഖ താരങ്ങളുടെ വ്യക്തി ജീവിതവും അവരുടെ ചില കഥകളും തുറന്ന് സംസാരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയുമായിട്ടാണ്  റാണ എത്തുന്നത്.

ഈ പേരുള്ളവര്‍ ഒന്ന് കരുതിയിരുന്നോ നാളെ ചിലപ്പോള്‍ നിങ്ങളുടെ വീടിന് മുന്നില്‍ ഷാരുഖ് ഖാന്‍ ഉണ്ടാവും!!

തെലുങ്കിലെ ഒരു പ്രശസ്ത ചാറ്റ് ഷോ യാണ് നമ്പര്‍ 1 യാരി. ഈ പരിപാടിയാണ് ഇനി മുതല്‍ റാണ അവതരിപ്പിക്കാന്‍ പോവുന്നത്. പരിപാടിയ്ക്ക് വേണ്ടി ടീസര്‍ വരെ പുറത്തിറക്കിയിരുന്നു. റാണ പരിപാടിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

English summary
Bahubali Star Rana Daggubati Now Turns The Host For A TV Chat Show!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam