മധുവിധു തീരുംമുമ്പേ തിരിച്ചടി; കല്യാണിയേയും കിരണിനേയും വീട്ടില്‍ നിന്നിറക്കിവിട്ട് രാഹുല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. തെലുങ്ക് സീരിയലായ മൗനരാഗത്തിന്റ മലയാളം റീമേക്കാണിത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള ഈ പരമ്പരയ്ക്ക് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. പുതുമുഖ താരങ്ങളായ ഐശ്വര്യയും നലീഫ് ജിയയുമാണ് സീരിയലില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇവര്‍ക്കൊപ്പം ബാലാജി ശര്‍മ്മ, കല്യാണ്‍ ഖന്ന, പ്രതിഭാ ജി, സാബു വര്‍ഗ്ഗീസ് ,സേതു ലക്ഷ്മി, സോന ജെലീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഐശ്വര്യ അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോകുന്നത്. പ്രകാശന്റേയും ദീപയുടേയും മകളാണ് കല്യാണി. ആണ്‍കുട്ടിയെ ആഗ്രഹിച്ച പ്രകാശന് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് കല്യാണി എന്നൊരു മകള്‍ ജനിക്കുന്നു. പെണ്‍കുട്ടികളോട് വെറുപ്പുള്ള പ്രകാശന്‍ അവളെ മകളായി അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം പോലും നല്‍കാതെ വീട്ടിലെ ജോലിക്കാരിയാക്കുകയായിരുന്നു. കല്യാണിയെ കൂടാതെ കാദംബരി എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. എന്നാല്‍ കാദംബരിയോട് ഇത്രയ്ക്ക് വെറിപ്പും ക്രൂരതയും പ്രകാശന്‍ കാണിച്ചിരുന്നില്ല. പീന്നീട് ദീപ ഒരു മകന് ജന്മം കൊടുത്തു. മകനായ വിക്രമാദിത്യനായിരുന്നു പ്രകാശന്റെ സര്‍വ്വവും.

കല്യാണിയുടെ കിരണ്‍

കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് മൗനരാഗത്തിന്റെ കഥ മാറിയത്. സംസാരശേഷിയില്ലാത്ത കല്യാണിയുടെ ജീവിത്തിലേയ്ക്ക് കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് കഥ മാറുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമായ കിരണിന് കണ്ട മാത്രയില്‍ തന്നെ കല്യാണിയെ ഇഷ്ടപ്പെടുകയായിരുന്നു. കല്യാണിക്കും കിരണിനോട് തിരിച്ച് പ്രണയം തോന്നി.

എന്നാല്‍ ഈ ബന്ധത്തെ ഇരു വീട്ടുകാരും എതിര്‍ക്കുകയായിരുന്നു. കല്യാണിയുടെ അച്ഛനായ പ്രകാശനായിരുന്നു ഈ ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. കിരണ്‍ ജീവിതത്തിലേയ്ക്ക് വന്നതോടെ കല്യാണിയുടെ ജീവിതത്തിലേയ്ക്ക് വിജയങ്ങള്‍ ഓരോന്നായി വരുകയായിരുന്നു.

സീരിയലിലെ കല്യാണിയും കിരണും ഒന്നിക്കുന്നത് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ഇരുവരും വിവാഹജീവിതത്തിലൂടെ ഒന്നായിരിക്കുകയാണ്.

അവസാന നിമിഷമാണ് കല്യാണിയെ വിവാഹം ചെയ്യുന്നത് കിരണാണെന്ന് എല്ലാവരും മനസ്സിലാക്കിയത്. ഇവരോട് അടുപ്പമുള്ളവരും ഇവരൊന്നിക്കുന്നത് കാത്തിരിക്കുന്നവരുമായിരുന്നു ആദ്യം വിവാഹത്തെക്കുറിച്ച് അറിഞ്ഞത്.

വിവാഹം കഴിഞ്ഞു


കിരണിനെ ഭര്‍ത്താവാക്കാന്‍ സ്വപ്‌നം കണ്ടിരുന്ന സരയുവിന് ഈ വാര്‍ത്ത താങ്ങാനാകുമായിരുന്നില്ല. കിരണിന്റെ ആദ്യരാത്രി കുളമാക്കാന്‍ പണി കൊടുത്തെങ്കിലും അത് സരയുവിന് തന്നെ തിരിച്ചടിയായി മാറുകയായിരുന്നു. കല്യാണിയെ മരുമകളായി സ്വീകരിക്കാന്‍ കിരണിന്റെ അമ്മ രൂപ തയ്യാറാകുന്നുണ്ടെങ്കിലും സഹോദരമായ രാഹുല്‍ ഇടപെട്ട് അത് തടയുകയായിരുന്നു. രൂപ ആശുപത്രിയിലായതോടെ കല്യാണിയേയും കിരണിനേയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയാണ് രാഹുല്‍.

എന്നാല്‍ പ്രതിസന്ധിയിലും തളരാതെ കിരണ്‍ കല്യാണിയെ തന്റെ കൂടെ കൂട്ടുകയാണ്. ബൈജുവിന്റെ വീട്ടില്‍ താമസിക്കാനാണ് കിരണിന്റെ തീരുമാനം. ബൈജു അവരെ തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുന്നു. അങ്ങനെ കല്യാണിയുമൊത്ത് സങ്കടത്തോടെയെങ്കിലും കിരണ്‍ ബൈജുവിന്റെ വീട്ടിലേക്ക് പോകുന്നു.

Recommended Video

12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
തിരിച്ചടി നേരിട്ട് കിരണ്‍

അച്ഛനോട് ചോദിച്ചാല്‍ സഹായിക്കില്ലേ എന്നു ചോദിച്ച ബൈജുവിനോട് അച്ഛനോട് സഹായം ചോദിക്കില്ലെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്ന് കിരണ്‍ പറയുന്നു. ബൈജു താമസിച്ചിരുന്ന വീട്ടില്‍ അളിയനും കല്യാണിയും താമസിക്കട്ടെ എന്നു പറഞ്ഞ് ഒഴിഞ്ഞു കൊടുക്കുകയാണ്. നേരത്തെ തന്നെ വീട്ടിലുണ്ടായിരുന്ന മാമനെയും ബൈജു സ്ഥലം മാറ്റിയിരുന്നു.

കല്യാണിയ്ക്കും കിരണിനും ഇനി എന്തെല്ലാം പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന് കാണാനായി കാത്തിരിക്കുകയാണ് സീരിയലിന്റെ പ്രേക്ഷകര്‍.

Read more about: asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X