പൊട്ടനാണെന്ന് തെളിയിക്കുന്നു, അമൃതയ്ക്ക് ബാലയുടെ സ്വത്തുക്കൾ കണ്ടുകെട്ടാം, എലിസബത്തിന് ചുണയില്ലാതെയായിപ്പോയി!
ഒരിടവേളയ്ക്കുശേഷം മുൻ ഭാര്യ അമൃത സുരേഷിനും മകൾക്കുമെതിരെ വീണ്ടും ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ ബാല. പത്ത് വർഷത്തോളമായി തന്നെ മുൻ ഭാര്യയും കുടുംബവും ദ്രോഹിക്കുകയാണെന്നാണ് ബാല പറഞ്ഞത്. അമൃത മകൾക്ക് ബാലയിൽ നിന്നും കിട്ടേണ്ട അവകാശത്തിന് വേണ്ടി നിയമപരമായി നീങ്ങിയതിന്റെ പ്രതിഫലനമാകാം നടന്റെ പുതിയ പ്രതികരണങ്ങൾ.
തന്റെ പേരിൽ ഒരു തുണ്ട് ഭൂമിപോലും ഇല്ലെന്നും ഇനി തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നുമെല്ലാമാണ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നടൻ വീരവാദം മുഴക്കിയത്. എന്നാൽ ബാല ചെയ്തത് ശുദ്ധ മണ്ടത്തരമാണെന്നും ഇപ്പോൾ അമൃതയ്ക്ക് കാര്യങ്ങൾ കുറച്ചുകൂടി ഈസിയായിയെന്നും പറയുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ യുട്യൂബർ ഷെഫീന ബീവി.

ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അമൃത കേസ് കൊടുത്തിട്ടുണ്ട്. അത് അവൾക്ക് കിട്ടേണ്ട അവകാശത്തിന് വേണ്ടിയാണ്. നല്ല അന്തസുള്ള ഒരുത്തനെ കല്യാണം കഴിച്ച് സ്വസ്ഥമായി ജീവിക്കേണ്ട പെണ്ണിനെ പറഞ്ഞ് പ്രേമത്തിൽ കുടുക്കി 250 കോടി സ്വത്തുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് അതിനെ കെട്ടി കുഞ്ഞിനെ കൊടുത്ത് അവന്റെ നാർസിസ്റ്റിക്ക് പേഴ്സണാലിറ്റി മുഴുവൻ ആ പെണ്ണിന്റെ തലയിൽ കുത്തി കയറ്റി അതിനെ കൊണ്ട് ചെയ്യിക്കാവുന്നതെല്ലാം ചെയ്യിച്ച് അവസാനം കറിവേപ്പില പോലെ വലിച്ചെറിഞ്ഞു.
അത് തലവിധിയെന്ന് കരുതാം. പക്ഷെ അതിനുശേഷം അവളെ മറ്റൊരാൾക്കൊപ്പം ജീവിക്കാൻ വിടാതെ ബാല പിന്തുടർന്ന് ആക്രമിച്ചു. സൈബർ ഇടങ്ങളിൽ കൊന്ന് കെലവിളിച്ചു. അമൃതയെ അത്രത്തോളം ദ്രോഹിച്ചു. പല കാര്യങ്ങൾക്കും ദൃക്സാക്ഷിയായ കുട്ടി നാണക്കേട് സഹിക്ക വയ്യാതെ ആ കുട്ടി വരെ വന്ന് ബാലയ്ക്ക് എതിരെ പ്രതികരിച്ചു.
ബാല കാരണം മടുത്തുവെന്നും അയാളുടെ സ്വത്തൊന്നും തനിക്ക് വേണ്ടെന്നും പറഞ്ഞു. പക്ഷെ നമ്മൾ ഒരു കുഞ്ഞിനെയുണ്ടാക്കുമ്പോൾ നമ്മുടെ സ്വത്തിന്റെ ഒരു ശതമാനം ആ കുട്ടിക്ക് അവകാശപ്പെട്ടത് തന്നെയാണ്. അത് കൊടുക്കാതിരിക്കുന്നത് മോശം പ്രവൃത്തിയാണ്. അതിനാൽ തന്നെ ബാല പല കാര്യങ്ങളിലും തെറ്റുകാരനാണ്.
പൊട്ടനാണെന്ന് ബാല തെളിയിക്കുന്നു. കഴിഞ്ഞ ദിവസം ഇയാൾ കൊടുത്ത ഇന്റർവ്യുവെച്ച് അമൃത ഒരു കൗണ്ടർ പെറ്റീഷൻ കൊടുത്താൽ അതായത് ഒരാൾക്ക് കൊടുക്കേണ്ട സ്വത്ത് കൊടുക്കാതിരിക്കാൻ വേണ്ടി മനപൂർവം അതെല്ലാം മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതും അത് പബ്ലിക്കായി പറയുന്നതും വഴി അമൃതയ്ക്ക് തെളിവ് അങ്ങോട്ട് ഇട്ട് കൊടുക്കുന്നതുപോലെയാണ്. സിംപിളായി അമൃതയ്ക്ക് ബാലയുടെ സ്വത്തുക്കൾ കണ്ടുകെട്ടാം. കോകിലയ്ക്കോ അമ്മയ്ക്കോ സ്വത്ത് എഴുതി കൊടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്യപ്പെടും.

ബാല പറ്റിപ്പുകാരനും ചതിയനുമാണെന്ന് തെളിയിക്കാൻ അമൃതയ്ക്ക് ഈസിയായി കഴിയും. വിവരം വിദ്യാഭ്യാസം വഴിയോ സ്വത്തിലൂടെയോ വരില്ല. അത് വളർന്ന് വരുമ്പോൾ ഉണ്ടാകേണ്ടതാണ്. ഏത് പെണ്ണിനേയും ഉപദ്രവിക്കാം, കൊണ്ട് നടക്കാം, പറ്റിക്കാം എന്ന് കരുതരുത്. ഇതെല്ലാം കണ്ട് ചുമ്മാതെ ഇരിക്കാൻ ഇത് തമിഴ്നാടല്ല കേരളമാണ്. ഈ ഒരു വീഡിയോ മാത്രം മതി അമൃതയ്ക്ക് ഇയാൾക്കെതിരെ കേസ് കൊടുക്കാൻ. അമൃത സ്വത്ത് വേണ്ടായെന്ന് വെക്കരുത്.
അവസാനം വരെ പോരാടണം. അച്ഛൻ എന്ന രീതിയിൽ ആ കുഞ്ഞിന്റെ ചിലവുകൾക്ക് വേണ്ടത് തരാൻ അയാൾ ബാധ്യസ്ഥനാണ്. അയാളിൽ നിന്നും സെറ്റിൽ ചെയ്ത് കിട്ടുന്ന പണം ഏതെങ്കിലും അനാഥ കുട്ടിക്ക് പഠിക്കാനായി കൊടുക്കണം. ഇങ്ങനെ ഒരുത്തനെ നമ്മളെ ഉപയോഗിച്ചിട്ട് പോകാൻ പറ്റുമെന്ന മെസേജാണ് ബാല കൊടുക്കുന്നത്. അത് പാടില്ല.
എലിസബത്തിന് കേസ് കൊടുക്കാൻ പറ്റാത്തത് എലിസബത്തിന് ചുണയില്ലാത്തതുകൊണ്ടാണ്. പബ്ലിക്കിൽ വന്ന് പലയാവർത്തി എന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയവനിൽ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള ആർജവം എലിസബത്തിനും ഉണ്ടാകണം. വേണ്ടായെന്ന് വിടരുത്. കേസ് കൊടുക്കണം എന്നും ഷെഫീന ബീവി പറഞ്ഞു.


Click it and Unblock the Notifications


