തമ്പിയിൽ നിന്ന് ശിവനെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കി ബാലനും ദേവിയും,സാന്ത്വനത്തിൽ പുതിയ പ്രശ്നം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് സാന്ത്വനം. നടി ചിപ്പി നിർമ്മിക്കുന്ന പരമ്പര സംഭവ ബഹുലമായി മുന്നാട്ട് പോവുകയാണ്. നിലവിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, മറാത്തി ,ബംഗാളി തുടങ്ങിയ ഭാഷകളിൽ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ മികച്ച സ്വീകാര്യതയാണ് മറ്റ് ഭാഷകളിൽ നിന്നും ലഭിക്കുന്നത്.
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. വാനമ്പാടിയുടെ സംവിധായകൻ ആദിത്യൻ തന്നെയാണ് സാന്ത്വനവും ഒരുക്കുന്നത്. 2020 സെപ്റ്റംബറിൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്.

സാധാരണ സീരിയൽ രീതികളിൽ നിന്ന് വ്യത്യസ്തമാണ്. അവിഹിതമോ അമ്മയിയമ്മ പോരോ ഒന്നും സീരിയലിൽ ഇല്ല. ഒരു കുടുംബത്തിൽ നടക്കുന്ന സന്തോഷവും പ്രതിസന്ധിയുമാണ് സീരിയലും ചർച്ച ചെയ്യുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് കൈനിറയെ ആരാധകരുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ എല്ലാം കഥാപാത്രങ്ങൾക്കും തുല്യപരിഗണനയാണ് നൽകുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയലിന്റെ നിർമ്മാതാവും നടിയുമായ ചിപ്പിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്ക് ലഭിത്തുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലാണ് ഇവരെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറുമാണ് ദേവിയും ബാലനുമായി എത്തുന്നത്. സഹോദരന്മാർക്ക് വേണ്ടിയാണ് ഇവർ ജീവിക്കുന്നത്. അനിയന്മാർക്ക് വേണ്ടി സ്വന്തമായി കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ശിവൻ, ഹരി, കണ്ണൻ എന്നിവരാണ് ഇവരുടെ സഹോദരന്മാർ. ഇവർക്കും മാതാപിതാക്കളെ പോലെയാണ് ഏട്ടനും ഏട്ടത്തിയും. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും ജീവിത്തിലൂടെയാണ് സാന്ത്വനം കഥ പറയുന്നത്.

സഹോദരന്മാരുടെ വിവാഹം കഴിയുന്നതോടെയാണ് സരിയലിന്റെ കഥ മാറുന്നത്. അഞ്ജലിയും അപർണ്ണയുമാണ് ഹരിയുടേയും ശിവന്റേയും ഭാര്യമാർ. ഹരിയ്ക്ക് വേണ്ടി വിവാഹം ഉറപ്പിച്ച അഞ്ജലിയെ കുടുംബത്തിന് വേണ്ടി ശിവൻ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാർക്ക് വേണ്ടി വിവാഹം കഴിച്ച ഇവർക്ക് ആദ്യം ഒന്നിച്ച് പോകാൻ കഴിഞ്ഞില്ല. പിന്നീട് പരസ്പരം അടുക്കുകയായിരുന്നു. ഇപ്പോൾ പിരിയാൻ കഴിയാത്ത വിധം ഇരുവരും അടുത്തിരിക്കുകയാണ്. നാട്ടിലെ പ്രമാണിയായ തമ്പിയുടെ മകൾ അപർണ്ണയെ ആണ് ഹരി വിവാഹം കഴിച്ചിരിക്കുന്നത്. തമ്പിയെ ധിക്കരിച്ചാണ് അപ്പു ഹരിയെ വിവാഹം കഴിക്കുന്നത്. അതിനാൽ തന്നെ സാന്ത്വനം കുടുംബത്തിനോട് തമ്പിയ്ക്ക് ദേഷ്യവും പകയുമാണ്. ഇവരെ തകർക്കാൻ വേണ്ടി എന്ത് ചെയ്യാനും മടിയില്ല. മകളേടും ഇയാൾക്ക് ദേഷ്യമാണ്. സാന്ത്വനം കുടുംബത്തോടുള്ള ദേഷ്യത്താൽ അഞ്ജലിയുടെ അച്ഛനേയും ഇയാൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നു. മരുമകൻ ശിവനാണ് പണം കൊടുത്ത് തമ്പിയുടെ കടബാധ്യത തീർക്കാൻ സഹായിക്കുന്നത്. ഇതിന്റെ പേരിൽ തമ്പിയുമായി ശിവൻ കോർക്കുകയും ചെയ്തിരുന്നു.
Recommended Video

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് ആണ്. അപ്പു അമ്മയാവാൻ പോകുന്ന വിവരം പറയാനായി ബാലനും ദേവിയും തമ്പിയുടെ അടുത്തേയ്ക്ക് പോവുകയാണ്. മകൾ അമ്മയാവാൻ പോകുന്ന വാർത്ത അറിഞ്ഞിട്ടും തമ്പിയുടെ പിണക്കം മാറുന്നില്ല,
ശിവനുമായി നടന്ന പ്രശ്നത്തിന്റെ പേരിൽ ഇടഞ്ഞു നിൽക്കുകയാണ്. അന്ന് നടന് കാര്യങ്ങൾ ബാലനോടും ദേവിയോടും പറയുന്നുണ്ട്. പ്രശ്നങ്ങൾ അവസാനിച്ച് കുടുംബത്തിൽ സമാധാനം വന്നപ്പോഴാണ് അടുത്ത പ്രശ്നം ആരംഭിക്കുന്നത്. ഡാഡി മനസ് മാറി തന്നെ സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അപ്പു.


Click it and Unblock the Notifications