For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹാവൂ...അങ്ങനെ കണ്ണീര്‍ നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍

  |

  പ്രേക്ഷകലക്ഷങ്ങള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്. സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക.

  എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സാന്ത്വനത്തിലെ ശോകമൂകമായ അവസ്ഥ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. സാന്ത്വനത്തിലെ കണ്ണീര്‍ക്കഥകള്‍ കാണാന്‍ ആര്‍ക്കും താത്പര്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമോയുടെ കമന്റ് ബോക്‌സ് സൂചിപ്പിച്ചത്. നൂറുകണക്കിന് പ്രേക്ഷകരാണ് സാന്ത്വനം കാണാന്‍ താത്പര്യമില്ലന്നറിയിച്ച് കമന്റ് ബോക്‌സില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. സാന്ത്വനത്തിന്റെ പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും യുവജനങ്ങളായതിനാല്‍ത്തന്നെ അവര്‍ക്ക് അന്ധവിശ്വാസങ്ങളോടോ കണ്ണീര്‍ക്കഥകളോടോ താത്പര്യമില്ല. പലര്‍ക്കും ശിവാഞ്ജലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും ഒത്തുചേരലുമൊക്കെയാണ് ഇഷ്ടം.

  മിക്കവരും സീരിയല്‍ കാണുന്നത് അവസാനിപ്പിച്ച് പ്രമോ മാത്രം കാണുന്ന അവസ്ഥയെത്തി. ശിവാഞ്ജലിമാരെ കാണിച്ചാലേ ഇനി സാന്ത്വനം കാണൂ എന്ന് വാശിപിടിച്ചവരും ഉണ്ട്. അങ്ങനെ ദിവസങ്ങള്‍ നീണ്ടു നിന്ന കമന്റ് ബഹളത്തിന് ശേഷം ഇപ്പോഴിതാ കണ്ണീര്‍പ്പെയ്ത്ത് അവസാനിപ്പിച്ച് പുതിയൊരു ട്രാക്കിലേക്ക് മാറുകയാണ് സാന്ത്വനം.

  ദേവിയുടെ ജാതകദോഷം കൊണ്ടാണ് സാന്ത്വനം വീടിന് സന്താനഭാഗ്യം ഇല്ലാത്തതെന്ന അപ്പുവിന്റെ മമ്മിയുടെ വാചകങ്ങള്‍ കേട്ട് ആകെ സങ്കടത്തിലായിരുന്നു ദേവിയും ബാലനും. കുറച്ചുനാള്‍ വീട്ടില്‍ നിന്നും മാറിനിന്നാല്‍ അതിന് പരിഹാരമാകുമെങ്കില്‍ അതിനായി തയ്യാറെടുക്കുകയായിരുന്നു ഇരുവരും. പക്ഷെ ഹരിയും ശിവനും കണ്ണനും അപ്പുവും അഞ്ജുവുമൊന്നും അതിന് അവരെ അനുവദിക്കുന്നില്ല. എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ദേവിയും ബാലനും പോകേണ്ട എന്നു തന്നെ തീരുമാനിക്കുന്നു.

  അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

  അതേസമയം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജുവും ശിവനും. ദേവിയേട്ടത്തിയും ബാലേട്ടനുമാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചതെന്നും അതിനാല്‍ അവര്‍ എന്നും സാന്ത്വനം വീട്ടിലുണ്ടാകണമെന്നും ഇരുവരും പറയുന്നു. ശിവാഞ്ജലിമാരെ കുറച്ചുസമയമെങ്കിലും സ്‌ക്രീനില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ഇന്ന് പ്രേക്ഷകര്‍. പ്രമോയും അതാണ് സൂചിപ്പിക്കുന്നത്.

  അപ്പുവിന്റെ കുഞ്ഞ് നഷ്ടമായതു മുതല്‍ തുടങ്ങിയ സാന്ത്വനത്തിന്റെ കണ്ടകശനി ഈ ആഴ്ചയോടെ തീരുമെന്ന് പ്രവചിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ പലരും. അതിനുള്ള സൂചനകളും കണ്ടുതുടങ്ങി. ഒട്ടേറെ പ്രേക്ഷകരാണ് സാന്ത്വനത്തിന്റെ പ്രമോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

  Recommended Video

  12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

  'ഒരുപാട് നാളുകള്‍ക്കു ശേഷം നല്ലൊരു ശിവാഞ്ജലി സീന്‍, ഇനി കുറേ നാളത്തേക്ക് സങ്കടട്രാക്ക് കൊണ്ട് വരല്ലേ മാമാ', 'അങ്ങനെ ഒരു ഇടവേളക്ക് ശേഷം ഒരു ശിവഞ്ജലി സീന്‍ ഇട്ടു തന്നതിന് നന്ദി',' കുറെ ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരു പ്രമോയ്ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു', 'സാന്ത്വനത്തെ ഇട്ടേച്ചു പോയ പ്രേക്ഷകരെ എങ്ങനെ തിരിച്ചുവിളിക്കാം എന്നതിന്റെ ചെറിയ ഉദാഹരണം ആണ് ഇന്നത്തെ ശിവാഞ്ജലി സീന്‍',' ഡയറക്ടര്‍ മാമാ, ഒരുപാട് നന്ദിയുണ്ട്. ഇന്ന് ശിവാഞ്ജലി സീന്‍ ഇട്ടതിന്.. ഞങ്ങളുടെ രണ്ടാഴ്ചത്തെ കാത്തിരിപ്പാണ്'. 'ഹാവൂ.. സമാധാനം ആയി ഇപ്പോഴെങ്കിലും ശിവനേം അഞ്ജലിയേയും ഒരുമിച്ച് കണ്ടല്ലോ? ഇനി അങ്ങോട്ട് പൊളി ആയിരിക്കും എന്നാ കരുതുന്നേ...'

  എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി, ബിഗ് ബോസ് ഹൗസില്‍ ട്വിസ്റ്റ്

  'അങ്ങനെ കണ്ണീര്‍ നാടകത്തിനു തിരശീല വീണെന്ന് തോന്നുന്നു. രണ്ടാഴ്ച സാന്ത്വനം വീട്ടിലുള്ളവര്‍ എന്നില്ല വഴിയേ പോയ ഭാസ്‌കരേട്ടന്‍ പോലും സങ്കടം പറഞ്ഞു കരച്ചിലായിരുന്നു...എന്തായാലും പഴയ സാന്ത്വനം വൈകാതെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു', 'ഹൊ ഇപ്പഴാ ഒന്ന് സമാധാനയെ ???', 'എത്ര നാളായി ശിവാജ്ഞലി സീന്‍സ് കണ്ടിട്ട്? ഇന്നത്തെ ശിവജ്ഞലി സീന്‍സിന് കട്ട വെയ്റ്റിങ്ങ്', 'കമന്റ് ബോക്‌സില്‍ എല്ലാവരും സാന്ത്വനം ശോകമംഗളം മറന്ന് പെട്ടെന്ന് ശിവാഞ്ജലി ആരാധകര്‍ ആയല്ലോ... ചക്കരക്ക് കൂട്ട് ഈച്ച' എന്നിങ്ങനെ നിരവധി കമന്റുകളാണ് സാന്ത്വനത്തിന് ലഭിക്കുന്നത്.

  English summary
  Balan and Sreedevi decide to stay with the family, Santhwanam is happy now, new episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X