ജയന്തി പെട്ടു! മുഴുവന്‍ തെളിവുകളോടെ മുട്ടന്‍ പണികൊടുത്ത് ബാലന്‍; വീട്ടില്‍ നിന്നിറക്കിവിട്ട് സാവിത്രിയും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ആരാധകരെ എന്നും പ്രീതിപ്പെടുന്ന കഥാവതരണവും അഭിനേതാക്കളുടെ മിന്നും പ്രകടനങ്ങള്‍കൊണ്ടും മുന്നേറുന്ന സാന്ത്വനത്തിന് റെക്കോര്‍ഡ് പ്രേക്ഷകരാണ് ഉള്ളത്. ത്രില്ലടിപ്പിക്കുന്ന എപ്പിസോഡുകളാണ് ഇനി വരുംദിവസങ്ങളില്‍ സാന്ത്വനം പ്രേക്ഷകരെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകള്‍ പ്രേക്ഷകരെ സംബന്ധിച്ച് മധുരപ്രതികാരത്തിന്റെ കഥ കൂടിയായിരുന്നു.
സാന്ത്വനം വീട്ടില്‍ എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ജയന്തിയെ മുഴുവന്‍ തെളിവുകളോടെ കൈയോടെ പൊക്കിയതായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. അഞ്ജലിയുടെ അച്ഛനേയും അമ്മയേയും വീട്ടില്‍ നിന്നിറക്കിവിടാന്‍ കാരണം ജയന്തിയാണെന്ന് മനസ്സിലാക്കിയ ബാലന്‍ ജയന്തിയോട് ഈ വീടിന്റെ പടി ചവിട്ടരുതെന്ന് ആജ്ഞാപിക്കുന്നു. ജയന്തിയുടെ കുറ്റവിചാരണക്കായി എല്ലാവരേയും ബാലന്‍ വിളിച്ചുവരുത്തിയിരുന്നു. എല്ലാവരുടേയും സാന്നിദ്ധ്യത്തില്‍ ബാലന്‍ തന്നെ ജയന്തിയുടെ തനിനിറം പുറത്തുകൊണ്ടുവരികയായിരുന്നു.

അപര്‍ണയുടെ ഡാഡിയായ തമ്പിയെ വിളിച്ച് എരിപിരി കയറ്റിയത് ജയന്തിയാണെന്ന് കഴിഞ്ഞ ദിവസം അപ്പുവിന്റെ അമ്മ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. നേരത്തെ തന്നെ ജയന്തിയുടെ കള്ളക്കളിയില്‍ സംശയമുണ്ടായിരുന്ന അഞ്ജലി ജയന്തിയുടെ എല്ലാ നീക്കങ്ങളും നിരീക്ഷിച്ച് തന്നെയാണ് ഇരുന്നിരുന്നത്. ഗര്‍ഭിണിയായ അപ്പു തലകറങ്ങി വീണപ്പോള്‍ തമ്പിയെ ആശുപത്രിയില്‍ നിന്നു തന്നെ വിവരം വിളിച്ചറിയിക്കാന്‍ കാണിച്ച ജയന്തിയുടെ വ്യഗ്രത എല്ലാവരും കണ്ടതാണ്. എന്നാല്‍ തമ്പിയുടെ നമ്പര്‍ എങ്ങനെ കിട്ടിയെന്ന് അഞ്ജലി ചോദിച്ചപ്പോള്‍ തപ്പിത്തടഞ്ഞ് എന്തോ മറുപടി പറഞ്ഞ് ജയന്തി അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ജയന്തി പൂര്‍ണ്ണമായും പിടിക്കപ്പെട്ടു. അപര്‍ണ്ണയുടെ വീട്ടിലെത്തിയ ജയന്തിയെക്കണ്ട് സംശയം തോന്നിയ തമ്പി ഇക്കാര്യം ഭാര്യയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഫോണില്‍ നിന്നും കോള്‍ റെക്കോര്‍ഡ് നോക്കി അത് ജയന്തി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം മമ്മിയില്‍ നിന്നറിഞ്ഞ അപര്‍ണ്ണ സാന്ത്വനം വീട്ടിലെ എല്ലാവരേയും സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി.
അമ്മായിയുടെ പ്രിയപ്പെട്ട അനന്തിരവള്‍ തന്നെയാണ് ആ സ്ത്രീ തന്നെയാണെന്ന് പറയുമ്പോള്‍ അപ്പച്ചിയായ സാവിത്രിയും മാമനും അമ്പരന്നുപോവുകയാണ്. താന്‍ നിരപരാധിയാണെന്നും ബാലനും ദേവിയും തന്നെ കുറ്റക്കാരിയാക്കാന്‍ ശ്രമിക്കുകയാണെന്നുമൊക്കെ ജയന്തി പറയാന്‍ ശ്രമിക്കുമ്പോള്‍ അഞ്ജലി ക്രോസ് വിസ്താരം നടത്തി ജയന്തിയെ പൂട്ടുകയായിരുന്നു. തന്റെ കൈയില്‍ തെളിവുകള്‍ ഉണ്ടെന്ന് അപര്‍ണ്ണകൂടി വ്യക്തമാക്കിയതോടെ ജയന്തിക്ക് പിന്നെ ഒന്നും പറയാനില്ലായിരുന്നു.
മാമനോടും അപ്പച്ചിയോടും താന്‍ നിരപരാധിയാണെന്നും എനിക്കൊന്നുമറിയില്ലെന്നും ജയന്തി വീണ്ടും പറയാന്‍ ശ്രമിച്ചെങ്കിലും കരണത്തടിയായിരുന്നു സാവിത്രിയുടെ മറുപടി. ഇങ്ങനെയൊരു വിശ്വാസവഞ്ചന പ്രതീക്ഷിച്ചില്ലെന്നും മകളുടെ സ്ഥാനത്താണ് നിന്നെ കണ്ടിരുന്നതെന്നും കരഞ്ഞുകൊണ്ട് സാവിത്രി അപ്പച്ചി പറയുമ്പോള്‍ ജയന്തിക്ക് പറയാന്‍ മറുത്തൊരു വാക്കില്ലായിരുന്നു. ഈ ജന്മം നീ രക്ഷപ്പെടില്ലെന്നും നശിച്ചുപോകുമെന്നും സാവിത്രി ജയന്തിയെ ശപിക്കുന്നു.
ഇത്രയുമൊക്കെ ദ്രോഹം വരുത്തിവെച്ച ജയന്തി ഇനി മേലാല്‍ സാന്ത്വനം വീടിന്റെ പടികയറിപ്പോകരുതെന്ന് ബാലന്‍ ആജ്ഞാപിക്കുന്നു. അതോടെ ജയന്തിയുടെ കാര്യം ഏറെക്കുറേ തീരുമാനമായി. പിന്നീട് ജയന്തിയുടെ ഭര്‍ത്താവ് സേതുവും അവളുടെ നേരെ കയര്‍ക്കുന്നു. മേലാല്‍ തന്റെ വീട്ടില്‍ കയറിപ്പോകരുതെന്ന് സേതുവും ജയന്തിയെ അറിയിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ കരഞ്ഞു തളര്‍ന്ന ഒരിക്കല്‍ കൂടി അപ്പച്ചിയുടെ വീട്ടില്‍ പോവുകയാണ്. പക്ഷെ, അവിടെ നിന്നും വീട്ടില്‍ക്കയറ്റാതെ വാതിലടച്ച് മാമനും അപ്പച്ചിയും ജയന്തിയെ ആട്ടിയോടിക്കുന്നു.

സാന്ത്വനം കുടുംബത്തില്‍ ഒരു ഇത്തിള്‍ക്കണ്ണിയെപ്പോലെ കടന്നുകയറാന്‍ ശ്രമിച്ച് അവിടെ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ജയന്തിയെ പുകച്ച് പുറത്ത് ചാടിച്ചതില്‍ ഏറെ സന്തോഷിക്കുകയാണ് ആരാധകര്‍. സാന്ത്വനത്തിലെ മികച്ച എപ്പിസോഡുകളിലൊന്നാണ് ഇതെന്നായിരുന്നു ഒരു പ്രേക്ഷകന്റെ അഭിപ്രായം. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു, ഇന്നത്തെ എപ്പിസോഡ് പൊളിയെന്നായിരുന്നു മറ്റൊരു കമന്റ്. ജയന്തിക്ക് സാവിത്രി അപ്പച്ചിയുടെ കൈയില്‍നിന്നും കിട്ടിയ ഠപ്പേന്നുള്ള വിഷുക്കൈനീട്ടമാണെന്നായിരുന്നു മറ്റൊരു പ്രതികരണം. എന്നിരുന്നാലും എപ്പിസോഡ് കിടിലന്‍ തന്നെയായിരുന്നുവെന്നാണ് ആരാധകരുടെ ഭൂരിഭാഗം കമന്റുകളും.
തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.
Recommended Video
ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവുമാണ് ദേവിയും ബാലനുമായി എത്തുന്നത്. ഗിരീഷ് നമ്പ്യാര്‍, സജിന്‍, അച്ചു എന്നിവരാണ് സഹോദരന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഭാര്യമാരായാണ് ഗോപിക അനിലും രക്ഷാ രാജും എത്തുന്നത്.


Click it and Unblock the Notifications