TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഉപ്പും മുളകിലേക്കുള്ള ഭാസിയുടെയും രമയുടെയും തിരിച്ചുവരവ് കലക്കി! ഓണാഘോഷം പൊളിച്ചടുക്കി! കാണൂ!
വൈവിധ്യമാര്‍ന്ന പരിപാടികളുമായെത്താനുള്ള മത്സരത്തിലാണ് ചാനലുകള്‍. പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തമായിരിക്കണം ഓരോ പരിപാടിയെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ട്. വിനോദ ചനലുകളുടെ എണ്ണം കൂടിയതോടെ റേറ്റിങ്ങ് നിലനിര്‍ത്താനായും ചാനലുകള്‍ മത്സരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. അടുക്കളയിലെ അവിഭാജ്യ ഘടകങ്ങളായ ഉപ്പും മുളകും ഇപ്പോള്‍ മിനിസ്ക്രീനിലെയും ഒഴിവാക്കാന്‍ പറ്റാത്ത പരിപാടിയായി മാറിയിരിക്കുകയാണ്.
പേളിയുടെ പ്രണയം വീട്ടുകാരുടെ ഉറക്കം കെടുത്തുന്നു?ചങ്ക് തകര്‍ന്ന് ശ്രീനിയുടെ കാമുകി? കളി കാര്യമായോ?
ബാലുവും നീലുവും മുടിയനും ലച്ചുവും കേശുവും ശിവയും കുഞ്ഞാവയുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ കൂടി സ്വന്തം താരങ്ങളായി മാറിയിരിക്കുകയാണ്. സ്വാഭവികത നിറഞ്ഞ കഥാസന്ദര്‍ഭവും അഭിനയവുമാണ് ഈ പരമ്പരയെ മറ്റുള്ളവയില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. അതാത് കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് പരിപാടിയുടെ എപ്പിസോഡുകള്‍ യൂട്യൂബിലൂടെ വൈറലാവുന്നത്. ബാലുവിന്റെ കുടുംബത്തിന്റെയും ഓണാഘോഷത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
മമ്മൂട്ടിയായിരിക്കുമെന്നുറപ്പിച്ചോ! ഇത് കേട്ടാല്‍ അദ്ദേഹം നിരസിക്കില്ലെന്ന് ശ്യാമപ്രസാദിനോട് രഞ്ജിത്
ആഘോഷം പടവലത്തെ വീട്ടില്‍
ഇത്തവണത്തെ ഓണാഘോഷം പടവലം വീട്ടില്‍ വെച്ചാണ്. എല്ലാവര്ക്കും ഓണക്കോടി വാങ്ങി വെച്ചാണ് കുട്ടന്‍പിളള മാമനും ഭവാനി മാമിയും ശ്രീക്കുട്ടനും കാത്തിരുന്നത്. ബാലുവിനൊപ്പം ശങ്കരണ്ണനും രമയും ഭാസിയും സുരേന്ദ്രനുമുണ്ടായിരുന്നു. നാളുകള്‍ക്ക് ശേഷമാണ് ഇവരെല്ലാം ഒരുമിച്ചെത്തുന്നത്. പരിപാടിയിലേക്ക് ഭാസി തിരിച്ചെത്തിയതോടെ തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വര്ക്കുകളിടയില് നിന്നുമാണ് സുരേഷ് ബാബു തിരികെ പരമ്പരയിലേക്കെത്തിയത്. ഭാസി മാത്രമല്ല രമയും ഇത്തവണ തിരിച്ചെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യഭര്ത്താക്കന്മാരായ ഇരുവരും പരമ്പരയിലേക്ക് തിരിച്ചെത്തിയതിന്രെ സന്തോഷത്തിലാണ് പ്രേക്ഷകര്‍.
കൈയ്യൊടിഞ്ഞെങ്കിലും സജീവമാണ്
പാന്‍ ഫിറ്റ് ചെയ്യുന്നതിനിടെ ഏണിയില്‍ നിന്നും വീണാണ് ബാലുവിന്റെ കൈക്ക് പരിക്കേറ്റത്. ഒണത്തിന്റെ തലേദിവസമായിട്ടും ബാലു നേരത്തെ വാരത്തതില് നീലു അസ്വസ്ഥയായിരുന്നു. ലോറി കിട്ടിക്കാണുമെന്നും എവിടെയെങ്കിലും കറങ്ങാന്‍ പോയിക്കാണുമെന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞത്. അച്ഛനെ ന്യായീകരിച്ച് ഇത്തവണ രംഗത്തെത്തിയത് ലച്ചുവായിരുന്നു. ലച്ചുവിന്റെ നീക്കത്തില്‍ നീലുവിന് സംശയമായിരുന്നു. അച്ഛനെന്തെങ്കിലും കൊണ്ടുത്തരാമോന്ന് പറഞ്ഞിരുന്നോയെന്നാണ് നീലു ചോദിച്ചത്. ഒന്നുമില്ലെന്ന മറുപടിയാണ് ലച്ചു നല്‍കിയത്. കൈയില്‍ കെട്ടുമായി ബാലുവെത്തിയപ്പോള് എല്ലാവരും പരിഭ്രമിച്ചിരുന്നു.
ഭാസിയുടെയും രമയുടെയും തിരിച്ചുവരവ്
ബാലുവിന്റെ അടുത്ത കൂട്ടുകാരനും ഉടായിപ്പിന്റെ സൃഷ്ടാവുമായ ഭാസി വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സിങ്കപ്പൂരില്‍ നിന്നും തിരിച്ചെത്തിയ ഭാസി ബാലുവിന്രെ വാച്ച് അടിച്ചുമാറ്റിയതിന്റെ സങ്കടം ഇതുവരെയും മാറിയിട്ടില്ല എല്ലാവര്ക്കും. ശ്രീക്കുട്ടന് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അളിയന് സമ്മാനിച്ച വില കൂടിയ വാച്ചാണ് കൂട്ടുകാരന് നഷ്ടപ്പെടുത്തിയത്. ഭാസിയും കൂടി തിരിച്ചുവന്നതോടെ പരിപാടി വീണ്ടും സജീവമായിരിക്കുകയാണ്. പുതിയ മേക്കോവറുമായിട്ടായിരുന്നു ഇദ്ദേഹമെത്തിയത്.
അളിയനും തിരിച്ചെത്തി
ഭാസിക്ക് മുന്‍പെ ശ്രീക്കുട്ടന് പരമ്പരയിലേക്ക് തിരിച്ചെത്തിയിരുന്നു. ഗള്‍ഫില്‍ നിന്നും അളിയന് കൂടി എത്തിയതോടെ പരിഹസിക്കാന്‍ ഒരാള്‍ കൂടി ഉണ്ടായതിന്റെ ത്രില്ലിലാണ് ബാലു. വീട്ടിലേക്ക് അദ്ദേഹമെത്തിയപ്പോള്‍ കുഞ്ഞാവയെ കാണിക്കാതെ കളിപ്പിച്ചിരുന്നു. പിന്നീട് കാണിച്ചുകൊടുക്കുകയും ഇരുവരും കെട്ടിപ്പിടിച്ച് കരയുകയും ചെയ്തിരുന്നു. കുട്ടികളാവട്ടെ കുട്ടുമാമനെ പരമാവധി മുതലെടുക്കുകയാണ്. ഇത്തവണത്തെ ഓണസദ്യയ കെങ്കേമമായതിന്രെ സകല ക്രഡിറ്റും അളിയനാണെന്നായിരുന്നു ശ്രീക്കുട്ടന്റെ കമന്റ്. കൈയ്യൊടിഞ്ഞതിനാല് കാര്യമായ ഇടപെടലുകള്‍ നടത്താന്‍ അളിയന് കഴിഞ്ഞിരുന്നില്ലല്ലോ.
പഴയ പ്രൗഢി തിരികെക്കിട്ടി
ഉപ്പും മുളകും നിലവാരത്തകര്ച്ചയിലേക്ക് കൂപ്പുകുത്തുന്നുവെന്ന വാദം ശക്തമാവുന്നതിനിടയിലാണ് പരിപാടിയിലേക്ക് ഭാസി തിരിച്ചെത്തിയത്. അഭിനേതാവ് മാത്രമല്ല പരമ്പരയുടെ തിരക്കഥാകൃത്തായും അദ്ദേഹമത്തെിയിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹമെത്തിയപ്പോള്‍ പരമ്പരയ്ക്ക് പഴയ പ്രൗഢി തിരികെ ലഭിച്ചുവെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഓണാഘോഷത്തിനിടയില്‍ പടവലം വീട്ടിലും സജീവ സാന്നിധ്യമായി അദ്ദേഹമുണ്ട്.
പ്രമോ വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.