ആ സിംഹമടയിലേക്ക് താനില്ല! അച്ഛനെ ഞെട്ടിച്ച് ബാലുവിന്‍റെ തീരുമാനം!അമ്പരന്ന് നീലുവും സംഘവും!

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഉപ്പും മുളകിന് ശക്തമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ ഉള്ളടക്കവുമായാണ് ഈ ഹാസ്യ പരിപാടി എത്തിയത്. ബാലുവിന്റെ കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും മുന്നേറുന്നത്. അടുത്തിടെയായിരുന്നു ലച്ചു വിവാഹിതയായത്. കുടുംബത്തിലേക്കെത്തിയ മരുമകനെയും പരിചയപ്പെടുത്തിയിരുന്നു. അവതാരകനും അഭിനേതാവുമായ ഡെയ്ന്‍ ഡേവിസാണ് ലച്ചുവിനെ വിവാഹം ചെയ്തത്. ലച്ചു പോയതോടെ വല്ലാത്ത മിസ്സിംഗാണെന്നാണ് മുടിയന്‍ പറയുന്നത്. കുഞ്ഞിക്കണ്ണിന്റെ വില ഇപ്പോഴാണ് അറിയുന്നതെന്നും മുടിയന്‍ പറഞ്ഞിരുന്നു.

പുതുവര്‍ഷത്തില്‍ ബാലുവിനേയും സുരേന്ദ്രനേയും പോലീസ് സ്‌റ്റേഷനില്‍ കയറ്റിച്ചിരുന്നു ശങ്കരണ്ണന്‍. ഇതിന് പിന്നാലെയായാണ് മുടിയന്റെ ജോലി പോയെന്ന കാര്യം എല്ലാവരും അറിഞ്ഞത്. തന്‍രെ അഭാവത്തില്‍ പകരക്കാരനായെത്തിയ പയ്യന്‍ നന്നായി പെര്‍ഫോം ചെയ്തതോടെയാണ് തനിക്ക് പണി കിട്ടിയതെന്ന് മുടിയന്‍ പറഞ്ഞിരുന്നു. പകരക്കാരുടെ കാര്യം കേട്ടതും സുരേന്ദ്രനും ബാലുവും തങ്ങളുടെ ജോലിയെന്തായി എന്നറിയാന്‍ പോവുകയായിരുന്നു. ഇതിനിടയിലാണ് ബാലുവിനെ പൂട്ടാനുള്ള കുരുക്കുമായി നെയ്യാറ്റിന്‍കരയില്‍ നിന്നും അച്ഛനും അമ്മയും എത്തിയത്.

Uppum Mulakum

അമ്മ മാത്രമല്ല ഞാനുമുണ്ടെന്ന് പറഞ്ഞായിരുന്നു അച്ഛനെത്തിയത്. വാഴക്കാലയുടെ വികസനത്തെക്കുറിച്ച അ്ധികം പ്രസംഗിക്കേണ്ടെന്നും കുടുംബത്തോടെ നെയ്യാറ്റിന്‍കരയിലേക്ക് പോവാമെന്നുമുള്ള തീരുമാനവുമായാണ് അച്ഛനെത്തിയത്. നീലുവിനും കുട്ടികള്‍ക്കും സന്തോഷമാണെങ്കിലും ബാലു എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ആ സിംഹമടയില്‍ തലവെച്ച് കൊടുക്കാന്‍ താനില്ലെന്നായിരുന്നു ബാലു ശങ്കരണ്ണനോട് പറഞ്ഞത്. തങ്ങള്‍ പോവുന്നതോടെ പിന്നാലെ ബാവുവും എത്തുമെന്നാണ് നീലു പറഞ്ഞത്. അതിനിടയിലാണ് താന്‍ പുതിയ സംരംഭം തുടങ്ങാന്‍ പോവുകയാണെന്ന് ബാലു പ്രഖ്യാപിച്ചത്. അതെന്താണെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

പ്രമോ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X