ഉപ്പും മുളകില്‍ നീലുവിന് വീണ്ടും ടെന്‍ഷന്‍! അടിമുടി മാറ്റവുമായി ബാലുവിന്‍റെ വരവ്! വീഡിയോ വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായാണ് ഈ പരമ്പര മുന്നേറുന്നത്. അതാത് ദിവസത്തെ പ്രമോ വീഡിയോ വരുമ്പോള്‍ മുതല്‍ത്തന്നെ എപ്പിസോഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങും. പടവലത്തെയും നെയ്യാറ്റിന്‍കരയിലെയും ആളുകളും ഇടയ്ക്ക് എത്താറുണ്ട്. ശങ്കരമാമനും മരുമകനായ ജയന്തനും ഇപ്പോള്‍ ബാലുവിന്റെ വീട്ടിലുണ്ട്. അമ്മാവനെ പിന്തുടര്‍ന്നാണ് താനെത്തിയതെന്ന് ജയന്തന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. പുതിയ പ്രമോ വീഡിയോയുമായാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് നീലുവിനോ കുട്ടിപ്പട്ടാളത്തിനോ മനസ്സിലാവുന്നില്ല.ആകെ മൊത്തം കണ്‍ഫ്യൂഷനായി നില്‍ക്കുകയാണ് എല്ലാവരും. ഇതിനിടയില്‍ ഓരോരുത്തരും അവരുടേതായ വിലയിരുത്തലുകളും നടത്തുന്നുണ്ട്. ഓരോന്ന് കേള്‍ക്കുന്തോറും നീലുവിന്റെ ടെന്‍ഷന്‍ കൂടുകയാണ്.
ചന്ദ്രനങ്കിളിനെ കാണാനില്ലെന്ന വിവരവുമായാണ് മുടിയനെത്തിയത്. അച്ഛനൊപ്പം എന്തോ കാര്യത്തിന് പോയിരിക്കുകയാണെന്നാണ് അങ്കിള്‍ പറഞ്ഞിട്ടുള്ളതെന്നും മുടിയന്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് അച്ഛന്‍ അവസാനമായി വിളിച്ചതിനെക്കുറിച്ച് ലച്ചു ചോദിച്ചത്. ഇനി അച്ഛന്‍ വന്ന് ചന്ദ്രനങ്കിളിനെ വിളിച്ചുകൊണ്ടുപോയോ എന്നാണ് കേശുവിന്റെ ചോദ്യം. സംഗതി മാന്‍ മിസ്സിംഗാണെന്നും മുന്‍കൂര്‍ ജാമ്യമെടുക്കാമെന്നുമായിരുന്നു ജയന്തന്‍രെ കമന്റ്. ഇവരുടെ ചര്‍ച്ചയില്‍ ബാലുവിന്റെ സുഹൃത്തായ നവാസും ഒപ്പം ചേര്‍ന്നിട്ടുണ്ട്. ആവശ്യമില്ലാതെ പുതിയൊരു ടെന്‍ഷന്‍ കൂടി തലയില്‍ ആയല്ലോ എന്നായിരുന്നു നീലു പറഞ്ഞത്.

ഇവരുടെ ചര്‍ച്ച തുടരുന്നതിനിടയിലാണ് ഓട്ടോക്കാരുടെ സംഘം വീട്ടിന് മുന്നിലേക്കെത്തിയത്. അടുക്കളയിലുള്ള നീലുവിനെ വിളിക്കാനെത്തിയത് ശിവയായിരുന്നു. പുതിയ ഗെറ്റപ്പുമായി ബാലു എത്തുകയാണെന്ന സൂചനയാണ് പ്രമോ നല്‍കുന്നത് എന്തൊക്കെയാണ് പുതിയ സംഭവവികാസങ്ങളെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പുതിയ പ്രമോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications