പടവലത്ത് മാത്രമല്ല നെയ്യാറ്റിന്‍കരയിലുമുണ്ട് സൗന്ദര്യപ്പിണക്കം! ഉപ്പും മുളകും പ്രമോ കാണൂ!

ബാലുവും നീലുവും മാത്രമല്ല വഴക്കിടുന്നത്. ഇക്കാര്യത്തില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് നെയ്യാറ്റിന്‍കരയില്‍ നിന്നുമെത്തിയിരിക്കുകയാണ് ശൂലംകുടി വീട്ടില്‍ മാധവന്‍ തമ്പിയും ഭാര്യയും. ബാലുവിന്റെ
അച്ഛനും അമ്മയും വീട്ടിലേക്കെത്തുന്നതില്‍ മുടിയനും സംഘവും സന്തുഷ്ടരാണ്. എന്നാല്‍ ഇത്തവണത്തെ വരവില്‍ അവരും ആശയക്കുഴപ്പത്തിലാണ്. എന്ത് പറ്റി അപ്പൂപ്പനും അമ്മൂമ്മയ്ക്കുമെന്നാണ് കുട്ടിപ്പട്ടാളത്തിന്റെ ചോദ്യം. ഇത് തങ്ങളേറ്റെടുത്തുവെന്നും ഇത് പരിഹരിച്ചിട്ടേ ബാക്കി കാര്യമുള്ളൂവെന്നൊക്കെയായിരുന്നു മുടിയനും സംഘവും പറഞ്ഞത്. ഇതിനിടയിലും ഗമണ്ടന്‍ ഐഡിയയുമായി ലച്ചുവും എത്തിയിരുന്നു. എന്നാല്‍ അത് ചീറ്റിപ്പോയെന്നുള്ള സൂചനയാണ് കേശു നല്‍കുന്നത്. ഉപ്പും മുളകിന്റെ പുതിയ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്‌റ്റേഷനില്‍ വണ്ടി ഇറങ്ങിയപ്പോള്‍ മുതല്‍ അവള്‍ തന്നോട് മുഖം തിരിച്ച് നടക്കുകയാണെന്നായിരുന്നു അപ്പൂപ്പന്‍ പറഞ്ഞത്. തന്നോട് മിണ്ടാത്തവരോട് മിണ്ടാന്‍ താല്‍പര്യമില്ലെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ചില സമയത്ത് അമ്മൂമ്മ വല്ലാതെ വെറുപ്പിക്കാറുണ്ടെന്നും അപ്പൂപ്പന്‍ പറഞ്ഞിരുന്നു. വാശിയുടെ കാര്യത്തില്‍ താനൊട്ടും പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ വീട്ടുകാരുടെ ആരെയെങ്കിലും കല്യാണം വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഓര്‍മ്മക്കേടാണല്ലോയെന്നും അമ്മൂമ്മ ചോദിച്ചിരുന്നു.

Uppum Mulakum

ഇനി അതില്‍ക്കേറിപ്പിടിക്കണ്ടെന്നും, ഈ പിള്ളേരുടെ മുന്നില്‍ തന്നെ നാണം കെടുത്തിയതില്‍ സന്തോഷമായില്ലേന്നും അപ്പൂപ്പന്‍ ചോദിച്ചിരുന്നു. നേരത്തെ പടവലത്തുനിന്നും കുട്ടന്‍പിള്ളയും ഭവാനിയമ്മയുമായിരുന്നു സൗന്ദര്യപ്പിണക്കവുമായി നീലുവിനും ബാലുവിനും അരികിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ നെയ്യാറ്റിന്‍കരയില്‍ നിന്നും ആളുകള്‍ എത്തിയിരിക്കുകയാണ്. പ്രമോ വീഡിയോ കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X