twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകിലും പാറുക്കുട്ടിയ്ക്ക് വേണ്ടി മേക്കോവര്‍ നടത്തി ബാലു! ഒടുവില്‍ ബാലുവിന് തന്നെ പണി കിട്ടി

    |

    ഉപ്പും മുളകും പരമ്പരയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. കുടുംബത്തിലേക്ക് പാറുക്കുട്ടി കൂടി വന്നതാണ് ഇപ്പോള്‍ ഉപ്പും മുളകിനും ജനപ്രീതി കൂടാന്‍ കാരണം. ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ ഇതിനകം 800 എപ്പിസോഡുകള്‍ വിജയകരമായി പിന്നീട്ടിരിക്കുകയാണ്.

    കഴിഞ്ഞ കുറേ ദിവസമായി പാറുക്കുട്ടിയായിരുന്നു ശ്രദ്ധേയമെങ്കില്‍ ഇപ്പോള്‍ ബാലുവാണ്. മാസ് എന്‍ട്രിയോടെ വീട്ടിലേക്ക് വരുന്ന ബാലുവിനെ കാണിച്ച് കൊണ്ടാണ് ഉപ്പും മുളകിന്റെയും പുതിയ പ്രമോ പുറത്ത് വന്നത്. കേശു അച്ഛന്റെ മീശ സൂപ്പറായിട്ടുണ്ടെന്ന് പറയുമ്പോള്‍ ഗുണ്ട പണിക്ക് പോയ ലുക്കുണ്ടെന്നാണ് ലച്ചു പറയുന്നത്.

    balu-paaru-

    ഈ മാറ്റത്തിന്റെ ഉദ്ദേശമെന്താണെന്ന് ബാലുവിന്റെ അച്ഛന്‍ ചോദിക്കുമ്പോള്‍ എന്റെ പാറുക്കുട്ടി ഈ മുഖം കണ്ട് വളര്‍ന്നാല്‍ മതിയെന്നാണ് ബാലു പറയുന്നത്. എന്നാല്‍ അച്ഛനെ ഇങ്ങനെ മീശ വെച്ചോണ്ട് ഇരിക്കണ്ട അതങ്ങ് വടിച്ച് കളയാനാണ് ബാലുവിന് കിട്ടിയ നിര്‍ദ്ദേശം. മീശ എടുക്കാതെ അച്ഛന്റെ കണ്‍മുന്നില്‍ കണ്ട് പോവരുതെന്നാണ് അച്ഛന്റെ ഓഡര്‍. എന്നാല്‍ അതിന് സമ്മതിക്കാതെ പിണങ്ങി പോവുകയാണ് ബാലു.

    ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം അതിന്റെ നാച്ചുറലായി അവതരിപ്പിക്കുന്നത് കൊണ്ടായിരുന്നു ഉപ്പും മുളകും വന്നത്. 2015 ഡിസംബര്‍ പതിനാലിന് സംപ്രേക്ഷണം ആരംഭിച്ച പരമ്പര അച്ഛനും അമ്മയും അഞ്ച് മക്കളുമുള്ള ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

    English summary
    Balu's makeover in Uppum Mulakum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X