ലച്ചുവിന് കോളേജില്‍ പോവാന്‍ മടി! പുതിയ കണ്ടുപിടുത്തവുമായി ബാലുവും! ഉപ്പും മുളകില്‍ പുതിയ ട്വിസ്റ്റ്!

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടികളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഉപ്പും മുളകും എന്തായാലും ആ ലിസ്റ്റിലുണ്ടാകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. സ്വഭാവികമായ അഭിനയവും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള പ്രമേയവും ഇതാണ് ഈ പരമ്പരയുടെ വിജയഘടകം. അടുക്കളയിലെ മാത്രമല്ല ടെലിവിഷനിലെ കൂടി അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഉപ്പും മുളകും. അങ്കണ്‍വാടി ടീച്ചറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ലച്ചു കോളേജിലേക്ക് പോവാന്‍ തീരുമാനിച്ചത്.

ലച്ചു കോളേജിലേക്കും ബാലുവും വിഷ്ണവും നെയ്യാറ്റിന്‍കരയിലേക്കും കേശുവു ശിവയും സ്‌കൂളിലേക്കും പോയതോടെ നീലുവും കുഞ്ഞാവയും തനിച്ചായിരുന്നു ഇവര്‍ക്ക് കൂട്ടായാണ് നീലുവിന്റെ അമ്മയെത്തിയത്. തനിക്ക് ഉടനെ തന്നെ പടവലത്തേക്ക് തിരിച്ചുപോവണമെന്ന് ഇവര്‍ പറഞ്ഞിരുന്നു. ആദ്യദിനം തന്നെ നിരാശയായാണ് ലച്ചു തിരിച്ചെത്തിയത്. ബസ്സുകാരുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് അവസാന ബസ്സിലും കയറിപ്പറ്റനാവാതെ ഓട്ടോ വിളിച്ചാണ് ലച്ചുവും ജന്നയും വീട്ടിലേക്കെത്തിയത്. ഇനി കോളേജിലേക്ക് പോവുന്നില്ലെന്ന് ലച്ചു പറഞ്ഞതോടെ എല്ലാവരും കാരണം തിരക്കിയിരുന്നു. ചേച്ചിയുടെ ഉത്സാഹക്കുറവിനെ പരമാവധി വിമര്‍ശിച്ചാണ് കുട്ടിപ്പട്ടാളം ആഘോഷിക്കുന്നത്.

Uppum Mulakum

ഇതിനിടയിലാണ് പുതിയ കണ്ടെത്തലുമായി ബാലു എത്തിയത്. പല നിറത്തിലുള്ള ബള്‍ബുകളുമായാണ് അദ്ദേഹമെത്തിയത്. ജോസ് പ്രകാശാണോ എന്ന് ചോദിച്ച് കേശു കളിയാക്കിയപ്പോഴാണ് ബാലു ഇതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. കോളേജില്‍ പോവാനുള്ള ലച്ചുവിന്റെ മടിയെക്കുറിച്ച് മനസ്സിലാക്കിയ ബാലുവും മകളെ ഉപദേശിക്കുന്നുണ്ട്. പ്രമോ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X