ചന്ദ്രനും കനകവും പേടിച്ചത് വെറുതെ! തിരിച്ചെത്തിയ ബാലു പറഞ്ഞത് ഇതായിരുന്നു! മുടിയന് ആശങ്കയാണ്!
സംഭവബഹുലമായ കാര്യങ്ങളുമായാണ് ഉപ്പും മുളകും മുന്നേറുന്നത്. അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ക്കടുവിലായാണ് ഒരു മംഗളകര്‍മ്മം നടന്നത്. ബാലുവിന്റെ അസാന്നിധ്യത്തിലായിരുന്നു ചന്ദ്രനും കനകവും ഒന്നായത്. ചന്ദ്രനെ കാണാത്തതുമായി ബന്ധപ്പെട്ട് നീലുവും മക്കളുമൊക്കെ പരിഭ്രാന്തിയിലായിരുന്നു. ഓട്ടോക്കൂട്ടം ഇളകിവന്നപ്പോഴും അവര്‍ ആശങ്കയിലായിരുന്നു. കനകത്തെയും കൂട്ടിയുള്ള ചന്ദ്രന്റെ വരവില്‍ നീലുവും പിള്ളേര്‍ സംഘവും സന്തോഷത്തിലായിരുന്നു. ചെറിയൊരു വിരുന്ന് നല്‍കിയാണ് നീലു അവരെ യാത്രയാക്കിയത്. എന്നാല്‍ ഇതേക്കുറിച്ചറിഞ്ഞ ബാലു നീലുവുമായി വഴക്കിട്ടിരുന്നു. തിരികെ വീട്ടിലേക്കെത്തിയ ബാലു കലിപ്പിലായിരുന്നു. ചന്ദ്രന്‍ തന്നോട് പറയാതിരുന്നതാണ് ബാലുവിനെ പ്രകോപിപ്പിച്ചത്. പോവുന്നതിന് മുന്‍പും താന്‍ അവനെ കണ്ടിരുന്നുവെന്നും എന്നിട്ട് പോലും ഒന്നും പറഞ്ഞില്ലെന്നായിരുന്നു ബാലു പറഞ്ഞത്. ഇതിനിടയിലാണ് ബാലുവിന്റെ വീട്ടിലേക്ക് ചന്ദ്രനെത്തിയത്. ബാലുവിന്റെ വരവിനെക്കുറിച്ച് അറിഞ്ഞില്ലെന്നായിരുന്നു ചന്ദ്രന്‍ പറഞ്ഞത്.
ചന്ദ്രനെ മുന്നില്‍ക്കണ്ടപ്പോള്‍ ആദ്യമൊന്നും ബാലു മിണ്ടിയിരുന്നില്ല. ചന്ദ്രനെ സംസാരിക്കാനും അനുവദിച്ചിരുന്നില്ല. ബാലുവിന്റെ വരവ് കണ്ടപ്പോള്‍ മുങ്ങിയ കനകവും ഇടയ്ക്ക് എത്തിയിരുന്നു. ഇരുവരേയും അധികം സംസാരിക്കാന്‍ അനുവദിക്കാതിരുന്ന ബാലു പിന്നീട് തണുക്കുകയായിരുന്നു. ബാലുവിന്റെ അനുഗ്രഹത്തിനായി കുനിഞ്ഞ ഇരുവരേയും കാന്തം വെച്ചായിരുന്നു അനുഗ്രഹിച്ചത്. എന്നും ഇതുപോലെ കഴിയണമെന്നായിരുന്നു ബാലു പറഞ്ഞത്. ചന്ദ്രന്‍-കനകം വിഷയം ശുഭപര്യവസാനമായി അവസാനിച്ചുവെങ്കിലും പുതിയൊരു പ്രൊജക്ടുമായി എത്തിയിരിക്കുകയാണ് ബാലു. പരസ്യക്കമ്പനിയില്‍ ജോലിക്ക് കയറിയ മുടിയന്‍ കറിപൗഡര്‍ ഷൂട്ടിനെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു. നേരത്തെ വേറൊരു പ്രൊജക്ട് കൊടുത്തപ്പോള്‍ തള്ളിയതിനാല്‍ ഇത്തവണ താന്‍ കൊടുക്കുന്നില്ലെന്നായിരുന്നു മുടിയന്‍ പറഞ്ഞത്. അതിനിടയിലാണ് പരസ്യക്കമ്പനി എന്ന ആശയവുമായി ബാലു എത്തിയത്.

പുതിയ കോണ്‍സ്പറ്റിനെക്കുറിച്ചുള്ള ആലോചനയിലാണ് മുടിയന്‍. ആകെ ടെന്‍ഷനടിച്ചാണ് മുടിയന്‍െ നടപ്പ്. ഇതിനിടയിലാണ് ബാലുവിന്റെ ക്യാപ്ഷന്‍ പറച്ചില്‍. അച്ഛന് എഴുതാനൊക്കെ അറിയുമെന്ന് നീലുവും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു. കേശു ഇക്കാര്യം സമ്മതിച്ചുവെങ്കിലും ബെറ്റര്‍ ലക്ക് എന്ന ആശംസയായിരുന്നു ലച്ചു നല്‍കിയത്. പതിവ് പോലെ ഇതും ചീറ്റുമോ എന്ന സംശയത്തിലാണ് ലച്ചു. കേബിള്‍ ബിസിനസ്സിന് പിന്നാലെ അടുത്ത പ്ലാനിലും ബാലു തിളങ്ങുമോയെന്നത് വ്യക്തമാവാന്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications











