ബാര്‍ക്ക് റേറ്റിംഗില്‍ മുന്നിലായി കുടുംബവിളക്ക്! ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എഷ്യാനെറ്റ് സീരീയലുകള്‍
ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് ബാര്‍ക് (ബ്രോഡ്കാസ്റ്റിംഗ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗ് പ്രകാരമാണ്. ഇത്തവണ ബാര്‍ക്ക് റേറ്റിങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത് എഷ്യാനെറ്റിലെ സീരിയലുകളാണ്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പതിനൊന്ന് വരെ സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ ബാര്‍ക്ക് റേറ്റിങ് ലിസ്റ്റാണ് വന്നിരിക്കുന്നത്. എഷ്യാനെറ്റിലെ കുടുംബവിളക്കാണ് ഇത്തവണ റേറ്റിംഗില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരവും എഷ്യാനെറ്റിലെ പരമ്പരകള്‍ക്കാണ് ആരാധകര്‍ ഏറെയുളളത്.

മറ്റ് സ്ഥാനങ്ങളില്‍ എഷ്യാനെറ്റിലെ തന്നെ സീരിയലുകളായ പാടാത്ത പൈങ്കിളി, വാനമ്പാടി, മൗനരാഗം, അമ്മയറിയാതെ തുടങ്ങിയ പരമ്പരകളും എത്തിയിരിക്കുന്നു. എഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് കുടുംബവിളക്ക്. മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ മീരാ വാസുദേവാണ് പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

സുമിത്ര എന്ന കഥാപാത്രമായിട്ടാണ് പരമ്പരയില്‍ മീരാ വാസുദേവ് എത്തുന്നത്. എഷ്യാനെറ്റില്‍ അടുത്തിടെ ആരംഭിച്ച പുതിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. കണ്‍മണി എന്ന പെണ്‍കുട്ടിയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളോടുളള പോരാട്ടത്തിന്റെ കഥ പറയുന്ന പരമ്പരയാണിത്. സെപ്റ്റംബര്‍ ഏഴിനായിരുന്നു പാടാത്ത പൈങ്കിളി സംപ്രേക്ഷണം ആരംഭിച്ചിരുന്നത്. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 8.30നാണ് സീരിയല്‍.
Recommended Video
കുടുംബ വിളക്കിനും പാടാത്തെ പെെങ്കിളിക്കും പുറമെ വാനമ്പാടി, മൗനരാഗം, അമ്മയറിയാതെ തുടങ്ങിയ പരമ്പരകളും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലുകളാണ്. മുന്‍പും കുടുംബ വിളക്ക് ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാമത് എത്തിയിരുന്നു. കീര്‍ത്തി ഗോപിനാഥ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയാണ് അമ്മയറിയാതെ. വാനമ്പാടിയില്‍ അന്യഭാഷാ നടനായ സായ് കിരണ്‍ റാമിന്റെയും സുചിത്ര നായരുടെയുമെല്ലാം പ്രകടനം ശ്രദ്ധേയമാകാറുണ്ട്.
ഏറെക്കാലമായി പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരളിലൊന്നാണ് വാനമ്പാടി. ഈ ആഴ്ചയോടെ പരമ്പര അവസാനിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് പരമ്പരയില്‍ കാണിക്കുന്നത്. നാല് വര്‍ഷമായി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ കൂടിയാണ് വാനമ്പാടി. മുന്‍പും വാനമ്പാടി ബാര്‍ക്ക് റേറ്റിംഗില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയിരുന്നു.


Click it and Unblock the Notifications