ഡേവിഡ് പുറത്തായപ്പോള്‍ ശ്രീലക്ഷ്മി മാറിനിന്ന് കരഞ്ഞതിന് പിന്നിലെ കാരണം? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!
സിനിമായിലൂം സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് ആരംഭിച്ചത്. പതിവ് റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്തമായ ശൈലിയും അവതരണ രീതിയുമായെത്തിയ പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദവും വിമര്‍ശനവും അരങ്ങുതകര്‍ക്കുന്നതിനിടയിലും വിടാതെ ഈ പരിപാടി കാണുന്ന നിരവധി പേരുണ്ട്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട 16 പേരില്‍ നിന്നും 2 പേരാണ് പുറത്തേക്ക് പോയത്.
ശ്വേത മേനോനായിരുന്നു ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായി എത്തിയത്. പെര്‍ഫോമന്‍സിന്റെയും പ്രേക്ഷക വോട്ടിങ്ങിന്റെയും അടിസ്ഥാനത്തില്‍ ഓരോ ആഴ്ചയും എലിമിനേഷന്‍ നടത്താറുണ്ട്. മോഡലും നടനുമായ ഡേവിഡ് ജോണായിരുന്നു ആദ്യ ആഴ്ചയില്‍ പുറത്തേക്ക് പോയത്. എലിമിനേഷന് മുന്‍പ് തന്നെ മനോജ് വര്‍മ്മ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ പിന്‍വാങ്ങലിന് കാരണമായത്. ആദ്യആഴ്ചയിലെ എലിമിനേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആദ്യം പുറത്തായ മത്സരാര്‍ത്ഥി
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടി എന്ന നിലയില്‍ ബിഗ് ബോസ് മലയാള പതിപ്പ് നേരത്തെ തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനും താരത്തോടൊപ്പം ഇടപഴകാനുമായി മത്സരിക്കുകയായിരുന്നു താരങ്ങള്‍. പ്രശസ്തിയും പേരുമാണ് പലരെയും ഈ പരിപാടിയിലേക്ക് ആകര്‍ഷിച്ചത്. ആദ്യ ആഴ്ചയിലെ എലിമിനേഷനില്‍ നിന്നും പുറത്തായ ഡേവിഡ് ജോണ്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അഭിനയിച്ചപ്പോള്‍ പോലും ലഭിക്കാത്തത്ര പ്രശസ്തിയാണ് തനിക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്നായിരുന്നും താരം വ്യക്തമാക്കിയത്.

ഡേവിഡിന്റെ യാത്ര പറച്ചില്‍
ഈയാഴ്ചയില്‍ പുറത്തേക്ക് പോവുന്ന മത്സരാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഡേവിഡിന്റെ ദിയയുടെയും പേരായിരുന്നു ഉയര്‍ന്നുവന്നത്. രണ്ട് പേര്‍ക്കു പുറത്തേക്ക് പോവാന്‍ താല്‍പര്യമില്ലായിരുന്നു. പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാര്‍ത്ഥികളുടെ അഭിപ്രായവും കൂടി പരിഗണിച്ചതിന് ശേഷമാണ് ബിഗ് ബോസ് ഡേവിഡിനായി മുന്‍ഗേറ്റ് തുറന്നുനല്‍കിയത്.

പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും
ഡേവിഡ് ജോണ്‍ പുറത്തേക്ക് പോവുകയാണെന്ന തീരുമാനം വന്നതിന് ശേഷം ബിഗ് ബോസ് ശോകമൂകമായിരുന്നു. വികാരഭരിതമായ യാത്രയയപ്പാണ് എല്ലാവരും നല്‍കിയത്. താരമില്ലാതെ എങ്ങനെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമെന്നായിരുന്നു ദീപനനംു ശ്രിനിഷും ബഷീറും ചോദിച്ചത്. ശ്വേതയും പോളിയും രഞ്ജിനിയുമൊക്കെ പൊട്ടിക്കരഞ്ഞാണ് താരത്തെ യാത്രയാക്കിയത്. ഡേവിഡിന്റെ യാത്രയയപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മാറിനിന്ന് കരഞ്ഞ ശ്രീലക്ഷ്മി
ഡേവിഡിനെ യാത്രയാക്കുന്നതിനിടയില്‍ എല്ലാവരും ഒരുമിച്ച് നിന്ന് കരയുന്നതിനിടയില്‍ മാറി നിന്ന് കരയുകയായിരുന്നു ശ്രീലക്ഷ്മി. ഇക്കാര്യത്തെക്കുറിച്ച് വീഡിയോയില്‍ കാണിച്ചിരുന്നു. ഈ നീക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അരിസ്റ്റോ സുരേഷും അനൂപ് ചന്ദ്രനും ഡേവിഡ് ജോണും. മാറി നിന്ന് കരയുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് ഇവര്‍ സംസാരിച്ചത്.

സംശയത്തോടെ വീക്ഷിച്ചു
ഈ നീക്കത്തെ പലരും സംശയത്തോടെ നിരീക്ഷിച്ചിരുന്നു. ഇത് തന്നെയായിരുന്നു ശ്രീലക്ഷ്മിയുടെ പ്ലാനും. ക്യാമറ ഡേവിഡിനെ ഫോക്കസ് ചെയ്യുമെന്ന് മനസ്സിലാക്കിയാണ് ശ്രീലക്ഷ്മി ഇങ്ങനെ പെരുമാറിയത്. അത്തരത്തില്‍ മാറി നിന്ന് കരയാനും മാത്രം ശ്രീലക്ഷ്മിക്ക് ഡേവിഡിനെ പരിചയമുണ്ടോയെന്നായിരുന്നു അരിസ്‌റ്റോ സുരേഷിന്റെ സംശയം.
വീഡിയോ കാണാം
ബഷീറിന്റെ വെളിപ്പെടുത്തല്‍, വീഡിയോ കാണാം.


Click it and Unblock the Notifications