ബിഗ് ഹൗസിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധം? എലിമിനേഷന്റെ കാര്യം പറഞ്ഞുവെന്ന് ബഷീര്‍! അതെങ്ങനെ? കാണൂ

ബിഗ് ബോസില്‍ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. എട്ട് പേരില്‍ നിന്നും ഏഴുപേരായി ചുരുങ്ങിയിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ബഷീര്‍ ബാഷിയായിരുന്നു മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയത്. ശ്രിനിഷ് അരവിന്ദ്, പേളി മാണി, അര്‍ച്ചന സുശീലന്‍, അരിസ്റ്റോ സുരേഷ്, സാബു മോന്‍, അതിഥി, ഷിയാസ് എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് പുറത്തേക്ക് പോയതെന്ന തരത്തിലുള്ള വാദങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ടാസ്‌ക്കുകളിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെയാണ് എലിമിനേഷനിലെ സുപ്രധാന ഘടകം.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് ബഷീര്‍ ബാഷി. ഈ നീക്കം താന്‍ പ്രതീക്ഷിച്ചതാണെന്നും താനായിരിക്കും പുറത്തേക്ക് പോവേണ്ടി വരുന്നതെന്നും താരം പറയുന്നുണ്ടായിരുന്നു. അതിഥിയും ഷിയാസുമൊഴികെ മറ്റെല്ലാവരും ഇത്തവണത്തെ നോമിനേഷനില്‍ ഇടം പിടിച്ചിരുന്നു. എലിമിനേഷന് മുന്‍പും ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. ബഷീറിനെയല്ല ശ്രീനിയേയായിരുന്നു പുറത്തേക്ക് വിടേണ്ടതെന്നാണ് ചിലര്‍ പറയുന്നത്. പ്രേക്ഷക പിന്തുണയില്‍ ശ്രീനിയാണ് മുന്നിലെന്ന് പലരും മനസ്സിലാക്കുന്നില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.

വ്യത്യസ്തമായ എലിമിനേഷന്‍

വ്യത്യസ്തമായ എലിമിനേഷന്‍

ഇത്തവണ ആരൊക്കെയായിരിക്കും പുറത്തേക്ക് പോവുന്നതെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അവരവരുടെ പ്രിയതാരത്തെ മത്സരത്തില്‍ നിലനിര്‍ത്തുന്നതിനായി ശക്തമായ ശ്രമങ്ങളായിരുന്നു ആരാധകര്‍ നടത്തുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലെ ചര്‍ച്ചകളും സജീവമായിരുന്നു. അവരവരുടെ പേരെഴുതിയ പെട്ടിക്ക് മുന്നില്‍ മത്സരാര്‍ത്ഥികള്‍ നില്‍ക്കുകയും മുകളിലേക്കുയര്‍ന്നാല്‍ അകത്തേക്കും താഴ്ന്നാല്‍ പുറത്തേക്കും ഇതായിരുന്നു രീതി. ആദ്യത്തെ ഊഴം അര്‍ച്ചനയുടേതായിരുന്നു. പിന്നാലെ സാബുവും സുരേഷും സേഫായി. ഇവര്‍ക്ക് ശേഷം പേളിയുടെ പെട്ടിയും ഉയര്‍ന്നു. ഇതോടെ താരവും അകത്തേക്ക് പോയി.

ബഷീറും ശ്രീനിയും ബാക്കിയായി

ബഷീറും ശ്രീനിയും ബാക്കിയായി

ശ്രീനിയും ബഷീറുമായിരുന്നു ഒടുവില്‍ അവശേഷിച്ചിരുന്നത്. കുറച്ച് നേരം കളിപ്പിച്ചതിന് ശേഷമാണ് ബിഗ് ബോസ് ഇത്തവണ ആരാണ് പുറത്തേക്ക് പോവുന്നതെന്ന് വ്യക്തമാക്കിയത്. ബഷീര്‍ ബാഷിയായിരുന്നു പുറത്തേക്ക് പോവുന്നത്. അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ നില്‍ക്കുകയായിരുന്നു ശ്രീനി. ഇടയ്ക്ക് ഇത്തവണ ആരും പുറത്തേക്ക് പോവുന്നില്ലെന്ന പ്രതീതിയും ജനിപ്പിച്ചിരുന്നു. പിന്നീടാണ് ബഷീറിന്റെ പെട്ടി നിലത്തേക്ക് പതിച്ചത്. പ്രതീക്ഷിച്ച കാര്യമാണ് കേട്ടതെന്ന തരത്തിലായിരുന്നു താരത്തിന്‍രെ പ്രതികരണം. ശ്രീനിക്കായിരുന്നു ഇക്കാര്യത്തില്‍ സങ്കടമായത്.

പേളിയുടെ ആശങ്ക

പേളിയുടെ ആശങ്ക

ശ്രീനിയാണ് പുറത്തേക്ക് പോവുന്നതെങ്കില്‍ എന്ത് ചെയ്യുമെന്നൊരു ചോദ്യം മോഹന്‍ലാല്‍ പേളിയോട് ചോദിച്ചിരുന്നു. ഇതോടെയാണ് ഇത്തവണ പുറത്തേക്ക് പോവുന്നത് ശ്രീനിയായിരിക്കുമോയെന്ന ആശങ്ക താരത്തെ അലട്ടിയത്. ഇരുവരും പുറത്ത് നില്‍ക്കുന്നതിനിടയില്‍ പേളിയും ടെന്‍ഷനിലായിരുന്നു. അകത്തേക്കെത്തിയ ശ്രീനിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാണ് താരം സന്തോഷം പ്രകടിപ്പിച്ചത്. പേളി കാരണമാണ് ശ്രീനി പരിപാടിയില്‍ തുടരുന്നതെന്നാണ് പലരുടെയും വാദം. എന്നാല്‍ ശക്തമായ പിന്തുണ താരത്തിന് ലഭിക്കുന്നുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്.

സന്തോഷത്തോടെ പുറത്തേക്ക്

സന്തോഷത്തോടെ പുറത്തേക്ക്

ഇത്തവണത്തെ നോമിനേഷന്‍ വന്നപ്പോള്‍ തന്നെ താനായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു ബഷീറിന്റെ മറുപടി. മോഹന്‍ലാലിനരികിലേക്കെത്തിയപ്പോള്‍ ആ സന്തോഷം താരം പ്രകടിപ്പിച്ചിരുന്നു. ബിസിനസ്സും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസ്. മത്സരാര്‍ത്ഥികളെക്കുറിച്ചും ബിഗ് ബോസിലെ അനുഭവത്തെക്കുറിച്ചും താരം വാചാലനായിരുന്നു.

ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ബഷീര്‍

ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ബഷീര്‍

ബിഗ് ബോസ് വീട്ടില്‍ നല്ല അനുഭവവും ചീത്ത അനുഭവവും ഉണ്ടായിട്ടുണ്ട്. ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെ. പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും താരം പറയുന്നു. തന്റെ ക്യാരക്ടര്‍ ഇങ്ങനെ തന്നെയാണെന്നും അതില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നും താരം പറയുന്നു. പാത്രം കഴുകല്‍, സ്വന്തമായി വസ്ത്രമലക്കല്‍ എല്ലാം ഒരനുഭവമായിരുന്നു. കുടുംബത്തെയാണ് കൂടുതല്‍ മിസ്സ് ചെയ്തത്.

ഭാര്യയെക്കുറിച്ചോര്‍ത്തു

ഭാര്യയെക്കുറിച്ചോര്‍ത്തു

ബിഗ് ബോസിലെ പല കാര്യങ്ങള്‍ ചെയ്യുമ്പോളും ഭാര്യയെയാണ് തനിക്ക് ഓര്‍മ്മ വന്നത്. മക്കളെ വളര്‍ത്താനും മറ്റ് കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഭാര്യ പെടുന്ന കഷ്ടപ്പാടിനെക്കുറിച്ച് മനസ്സിലായത്. ഇനി മക്കളോടും കുടുംബത്തോടും ഇരിക്കുമ്പോള്‍ കിച്ചണില്‍ സഹായിക്കുമെന്നും താരം പറയുന്നു. അനൂപ് ചന്ദ്രനെയാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ തമാശകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നും ബഷീര്‍ പറയുന്നു. അദ്ദേഹമുള്ളപ്പോഴാണ് താന്‍ ശരിക്കും എന്‍ജോയ് ചെയ്തത്.

സന്തോഷത്തോടെ ഇറങ്ങുന്നു

സന്തോഷത്തോടെ ഇറങ്ങുന്നു

ജയിച്ച് പോണം എന്ന് വെറുതെ പറഞ്ഞതാണ്. എന്തായാലും പെട്ടു, ഇനി നില്‍ക്കുന്നത് വരെ നില്‍ക്കാം എന്നതായിരുന്നു തീരുമാനം അതിനാല്‍ത്തന്നെ കോണ്‍ഫിഡന്‍സ് കൂട്ടാന്‍ വേണ്ടിയാണ് ജയിച്ചേ പോവൂ എന്ന് പറഞ്ഞത്. ഇത്തവണത്തെ നോമിനേഷന്‍ വന്നപ്പോള്‍ തന്നെ പുറത്തേക്ക് പോവുന്നത് താനായിരിക്കുമെന്ന് മനസ്സിലാക്കിയിരുന്നതായി താരം പറയുന്നു. ഇതേക്കുറിച്ച് കുടുംബാംഗങ്ങളുമായി ഷെയര്‍ ചെയ്തിരുന്നുവെന്നും ബഷീര്‍ പറയുന്നു. അതെങ്ങനെ സാധിച്ചുവെന്ന സംശയമാണ് പ്രേക്ഷകര്‍ ഉയര്‍ത്തിയിട്ടുള്ളത്.

പ്രേക്ഷക പിന്തുണയ്ക്ക് നന്ദി

പ്രേക്ഷക പിന്തുണയ്ക്ക് നന്ദി

അവിടെ അതിനകത്ത് നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നത് പ്രേക്ഷകര്‍ക്കാണ്. തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായതിനാലാണ് താന്‍ വഴക്കിനിടയില്‍ കേ പുറകില്‍ കെട്ടുന്നത്. പ്രകോപനത്തിനിടയില്‍ താന്‍ ഉപദ്രവിക്കാന്‍ നോക്കി എന്ന് കേള്‍ക്കാന്‍ താല്‍പര്യമില്ല. അനൂപുമായുള്ള നിമിഷവും മോഹന്‍ലാല്‍ വീട്ടിലേക്കെത്തിയതും കമല്‍ഹസനൊപ്പം കുറച്ച് നേരം ചെലവഴിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നും താരം പറയുന്നു.

ശ്രീനി അടുത്ത സുഹൃത്താണ്

ശ്രീനി അടുത്ത സുഹൃത്താണ്

എല്ലാവരുമായും നല്ല സൗഹൃദമാണ്. ശ്രീനിക്ക് തന്‍രെ ചെടികള്‍ സമ്മാനിച്ചാണ് താരം ബിഗ് ഹൗസില്‍ നിന്നും ഇറങ്ങിയത്. തുടക്കത്തില്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ശ്രീനി ഇടയ്ക്ക് വെച്ച് മാറിപ്പോയത് പോലെ തോന്നിയിരുന്നു. അവനോട് തന്നെ ഇതേക്കുറിച്ച് നേരിട്ട് പറഞ്ഞിരുന്നു. പേളിയുമായുള്ള പ്രണയത്തോടെ അവന്‍ മത്സരം തന്നെ മറന്നുവെന്നാണ് തോന്നിയതെന്നും താരം പറയുന്നു. ഷിയാസിനെ തനിക്ക് നേരത്തെ കണ്ട് പരിചയമുണ്ടെന്നും താരം പറയുന്നു. പൊട്ടനും മണ്ടനുമൊന്നല്ല അവന്‍, ഇപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ബഷീര്‍ പറയുന്നു.

വീഡിയോ കാണാം

ബഷീറിന്റെ ബിഗ് അനുഭവം, വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X