സുന്ദരിമാരായ രണ്ട് ഭാര്യമാര്‍ എനിക്കുണ്ട്! ബിഗ് ബോസാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് ബഷീര്‍ ബഷി
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായിരുന്നു ബഷീര്‍ ബഷി. ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ബഷീര്‍ ബിഗ് ബോസിലേക്ക് വന്നതോടെ വ്യാപകമായി വിമര്‍ശനങ്ങള്‍ നേടേണ്ടി വന്നിരുന്നു. അതിലൊന്ന് രണ്ട് ഭാര്യമാരുണ്ട് എന്നതായിരുന്നു. ശക്തമായ മത്സരം കാഴ്ച വെച്ചതോടെ ബഷീറിന് വലിയ ആരാധക പിന്‍ബലം ലഭിച്ചിരുന്നു.
അതുവരെ താരത്തെ കുറിച്ചുണ്ടായിരുന്ന പ്രേക്ഷകരുടെ മുന്‍വിധികളെല്ലാം മാറി. ഇപ്പോള്‍ രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ബഷീര്‍. ഒപ്പം തന്റെ സ്വപ്‌നമായ സിനിമയിലേക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയതിനെ കുറിച്ചും ഇതുവരെ താന്‍ ചെയ്ത് വന്നിരുന്ന ബിസിനസുകളെ പറ്റിയും കുടുംബത്ത കുറിച്ചുമെല്ലാം പറയുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബഷീര്‍ മനസ് തുറന്നിരിക്കുന്നത്.

ഞാന്‍ ബഷീര്‍ ബഷി. എറണാകുളം സ്വദേശിയാണ്. വളര്‍ന്ന് വരുമ്പോള്‍ തന്നെ ഒരുപാട് ബിസിനസുകള്‍ ചെയ്തിരുന്നതിനാല്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. ഒരുപാട് ചെറിയ ബിസിനസുകള്‍ ഞാന്‍ ചെയ്തിരുന്നു. ഒടുവില്‍ പുരുഷന്മാരുടെ വസ്ത്രം വില്‍ക്കുന്ന ഷോപ്പ് ആരംഭിച്ചു. ഇതോടെ എന്റെ ഹെയര്‍സ്റ്റൈലും ഡ്രസ്സിംഗ് രീതിയും മോഡേണ്‍ ആക്കി മാറ്റി. തുടര്‍ന്ന് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരംഭിക്കുകയും സ്‌റ്റൈലിഷ് ഫോട്ടോസ് അതിലിടുകയും ചെയ്യുകയും ചെയ്തു.

വൈകാതെ അത് വൈറലാവുകയും എനിക്ക് കൊച്ചിന്‍ ഫ്രീക്കന്‍ എന്ന പേരും ലഭിച്ചു. ഫ്രീലാന്‍സര്‍മാര്‍ക്കായി ഒരുപാട് ടോക്ക് ഷോ കള്‍ ഞാന്‍ ഇരുന്ന് എഡിറ്റ് ചെയ്ത് കൊടുത്തു. അങ്ങനെയാണ് ആദ്യമായി ഞാന്‍ മിനിസ്‌ക്രീനില്‍ വരുന്നത്. പിന്നീട് വണ്‍ ടിവി എച്ച്ഡി എന്ന ചാനലില്‍ 'ഗോസിപ്പ് ഗോസിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഷോ യില്‍ അവതാരകനായി. സംഗീതം എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അത് കൊണ്ട് ഒരു ഡിജെ പ്ലെയര്‍ വാങ്ങി യൂട്യൂബ് നോക്കി സ്വയം ഡിജെ പഠിച്ചു. ഒരുപാട് കോളേജുകളിലും മറ്റ് പല പരിപാടികളിലും ഞാന്‍ ഡിജെ അവതരിപ്പിച്ചു.

ഇതോടെ ഡിജെ ബാഷ് എന്ന പേര് കൂടി കിട്ടി. വളരെ ചെറിയ പ്രായം മുതല്‍ സിനിമയായിരുന്നു എന്റെ സ്വപ്‌നം. അങ്ങനെയിരിക്കേയാണ് 'അഴകെ എന്‍ കഥയിലെ, വെന്നിലവേ, പതിയേ ' എന്നിങ്ങനെയുള്ള ആല്‍ബങ്ങള്‍ ഹിറ്റായത്. സൂര്യ ടിവിയിലെ മിഴി രണ്ടിലും എന്ന സീരിയിലെ വില്ലനായി അരങ്ങേറ്റം നടത്തി. അതിന് ശേഷമാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയാവുന്നത്. 85 ദിവസങ്ങളോളം മത്സരത്തിലുണ്ടായിരുന്നു. അതാണ് ഏറ്റവും പ്രിയപ്പെട്ടതായിരുന്നത്.

പിന്നീട് സീ കേരളത്തിലെ ബോയിങ് ബോയിങ്ങ് എന്ന പരിപാടിയിലും സൂര്യ ടിവിയിലെ 'സൂര്യ ജോഡി നമ്പര്‍ വണ്‍' എന്ന ഡാന്‍സ് റിയാലിറ്റി ഷോ യിലും പങ്കെടുത്തു. ഞാനൊരു വോളഗര്‍ കൂടിയാണ്. ബഷീര്‍ ബഷി എന്ന പേരില്‍ എനിക്കൊരു യൂട്യൂബ് ചാനല്‍ കൂടിയലുണ്ട്. ഒപ്പം ഡിസ്പാരോ മീഡിയ എന്നൊരു യൂട്യൂബ് ചാനല്‍ കൂടിയുണ്ട്. എനിക്ക് സുന്ദരിമാരായ രണ്ട് ഭാര്യമാരുണ്ട്. (സുഹാന, മഷുറ) അവരും വോളഗര്‍മാരാണ്. ഇരുവര്‍ക്കും യൂട്യൂബ് ചാനലുകളും ഉണ്ട്.എന്റെ കുടുംബം ഒന്നിച്ച് അഭിനയിക്കുന്ന കല്ലുമ്മക്കായ എന്ന പ്രോഗ്രാം ചെയ്തിരുന്നു. അത് ഒരുപാട് കാഴ്ചക്കാരെ സമ്മാനിക്കുകയും ചെയ്തു.

ഞാന്‍ തന്നെയാണ് അതില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്യുന്നത്. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹവുമുണ്ട്. അപ്പോഴാണ് എന്റെ സ്വപ്‌നമായ 'സാല്‍മോണ്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ഷാലില്‍ കല്ലുര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രമൊരു ത്രീഡി മൂവിയാണ്. വിജയ് യേശുദാസാണ് നായകന്‍. ഇനിയും സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ഏത് വേഷം ചെയ്യാനും ഞാന്‍ തയ്യാറാണെന്നും ബഷീര്‍ പറയുന്നു.


Click it and Unblock the Notifications